Image

ഇ സിഗരറ്റുകളും ഹാനികരം

Published on 02 October, 2019
ഇ  സിഗരറ്റുകളും ഹാനികരം
ഇ സിഗരറ്റുകളുടെ ഉപയോഗം ആരോഗ്യത്തിന് ഹാനികരം. ഇ- സിഗരറ്റുകള്‍, പുകയെടുക്കുന്നതിനുളള ഉപകരണം എന്നിവയില്‍ അടങ്ങിയിരിക്കുന്ന രാസവസ്തുക്കളും സത്തുക്കളും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും. ഇസിഗരറ്റ് ഉപയോഗം ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്ക് കാരണമാകുന്നതായി യുഎസില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

നിക്കോട്ടിന്‍ മാത്രമല്ല ഗുരുതരവും മാരകവുമായ ശ്വാസകോശ രോഗങ്ങള്‍ക്കു കാരണമാകുന്ന സത്തുക്കളും ഇസിഗരറ്റില്‍ അടങ്ങിയിട്ടുണ്ടെന്ന് എച്ച്എംസി പുകവലി നിയന്ത്രണ കേന്ദ്രത്തിലെ പുകവലി നിര്‍ത്തല്‍ വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ.ജമാല്‍ അബ്ദുല്ല ബസുഹായ് പറഞ്ഞു. കൗമാരക്കാര്‍ ഇസിഗരറ്റില്‍ തുടങ്ങി പിന്നീട് സാധാരണ സിഗരറ്റ് ഉപയോഗത്തിലേക്ക് എത്താനുള്ള സാധ്യതയും കൂടുതലാണ്.

സാധാരണ സിഗരറ്റുകളെക്കാള്‍ സുരക്ഷിതമാണ് ഇസിഗരറ്റുകള്‍ എന്ന ധാരണ തെറ്റാണ്. ഇസിഗരറ്റുകള്‍ അപകടകരമാണെന്ന് ലോകാരോഗ്യ സംഘടനയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക