Image

നവയുഗം അല്‍ഹസ്സ ഷുഖൈയ്‌ക്ക്‌ യൂണിറ്റ്‌ ഓണാഘോഷം സംഘടിപ്പിച്ചു

Published on 03 October, 2019
നവയുഗം അല്‍ഹസ്സ ഷുഖൈയ്‌ക്ക്‌ യൂണിറ്റ്‌ ഓണാഘോഷം സംഘടിപ്പിച്ചു

അല്‍ഹസ്സ: നവയുഗം സാംസ്‌ക്കാരികവേദി അല്‍ഹസ്സ ഷുഖൈയ്‌ക്ക്‌ യൂണിറ്റ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഓണാഘോഷപരിപാടികള്‍ സംഘടിപ്പിച്ചു.

ഷുഖൈയ്‌ക്ക്‌ ആഡിറ്റോറിയത്തില്‍ നടന്ന ഓണാഘോഷപരിപാടികള്‍ മലയാളികളും, അന്യഭാഷക്കാരുമായ പ്രവാസികളുടെ പങ്കാളിത്തം കൊണ്ട്‌ ശ്രദ്ധേയമായി.

 ഉച്ചയ്‌ക്ക്‌ നടന്ന വിഭവസമൃദ്ധമായ ഓണസദ്യയോടെയാണ്‌ പരിപാടികള്‍ ആരംഭിച്ചത്‌. പ്രവാസി സൗഹൃദ സംഗമം, കലാപരിപാടികള്‍ എന്നിവ തുടര്‍ന്ന്‌ അരങ്ങേറി.

ഓണാഘോഷ പരിപാടികള്‍ക്ക്‌ നവയുഗം നേതാക്കളായ അബ്ദുള്‍ലത്തീഫ്‌ മൈനാഗപ്പള്ളി, സുശീല്‍ കുമാര്‍, സിയാദ്‌ പള്ളിമുക്ക്‌, രതീഷ്‌ രാമചന്ദ്രന്‍, ഷാജി പുള്ളി, സുന്ദരേശന്‍, അനില്‍ കുറ്റിച്ചല്‍, ഷിബു താഹിര്‍, ജലീല്‍, അഖില്‍, സുബ്രഹ്മണ്യന്‍, ആരിഫ്‌ കൊല്ലം എന്നിവര്‍ നേതൃത്വം നല്‍കി. 
നവയുഗം അല്‍ഹസ്സ ഷുഖൈയ്‌ക്ക്‌ യൂണിറ്റ്‌ ഓണാഘോഷം സംഘടിപ്പിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക