Image

സ്‌ട്രെച്ച് മാര്‍ക്ക് ഇല്ലാതാക്കാം, ഇവ ശ്രദ്ധിക്കൂ..

Published on 03 October, 2019
സ്‌ട്രെച്ച് മാര്‍ക്ക് ഇല്ലാതാക്കാം, ഇവ ശ്രദ്ധിക്കൂ..
പ്രസവ ശേഷവും, അമിത വണ്ണം ഉണ്ടായിരുന്നവര്‍ പെട്ടെന്നു ഭാരം കുറയ്ക്കുമ്പോഴും
 വയറ്റില്‍ സ്‌ട്രെച്ച് മാര്‍ക്കുകള്‍ പ്രത്യക്ഷപ്പെടാറുണ്ട്.  പെട്ടെന്നു ഭാരം കൂടുകയോ കുറയുകയോ ചെയ്യുമ്പോള്‍ ചര്‍മത്തിന്റെ ഇലാസ്തികത നഷ്ടമാകുന്നത് സ്വാഭാവികമാണ്. വയര്‍, സ്തനം, തുട, നിതംബം എന്നിവിടങ്ങളിലാണ് സാധാരണ സ്‌ട്രെച്ച് മാര്‍ക്കുകള്‍ കൂടുതല്‍ കാണുന്നത്. പുരുഷനും സ്ത്രീക്കും ഇതുണ്ടാകാറുണ്ട്. എന്നാല്‍ എങ്ങനെയാണ് ഇതിനെ ഇല്ലാതാക്കുന്നത്. നോക്കാം.

വൈറ്റമിന്‍ സി, സിങ്ക് എന്നിവ അടങ്ങിയ പോഷകസമ്പന്ന ആഹാരം കഴിക്കുന്നത് സ്‌ട്രെച്ച് മാര്‍ക്കുകള്‍ കുറയ്ക്കാന്‍ സഹായിക്കും. കൊളാജന്‍ എന്ന പ്രോട്ടീന്‍ ആണ് ചര്‍മത്തിന്റെ ഇലാസ്തികതയ്ക്ക് കാരണം. ഇത് ലഭിക്കുന്ന ആഹാരം കഴിക്കുന്നത് ചര്‍മത്തെ സുന്ദരമാക്കും.

ധാരാളം വെള്ളം കുടിക്കുക എന്നതാണ് മറ്റൊരു വഴി. ഇത് ചര്‍മത്തിനു നല്ല മാര്‍ദവം നല്‍കും. ദിവസവും ഒരല്‍പ്പനേരം എങ്കിലും വ്യായാമം ചെയ്യുന്നത് ശരീരത്തിലെ രക്തചംക്രമണം കൂട്ടും. ഇത് മസിലുകള്‍ ടോണ്‍ ചെയ്യാനും സ്കിന്‍ ടൈറ്റ് ആകാനും സഹായിക്കും.

ദിവസവും ചര്‍മത്തില്‍ എന്തെങ്കിലും ഒരു മോയിസ്ച്ചറൈസിങ് ക്രീം പുരട്ടുന്നതും നല്ലതാണ്. ചര്‍മം വിണ്ടുകീറാതെ ഇത് കാക്കും. ചര്‍മത്തില്‍ ജലാംശം കൂടിയാല്‍ സ്‌ട്രെച്ച് മാര്‍ക്കുകള്‍ ഒരുപരിധി വരെ പുറത്തുവരില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക