Image

അഞ്ച് രാജ്യങ്ങള്‍ ഗാന്ധി സ്മാരക സ്റ്റാന്പുകള്‍ പുറത്തിറക്കി

Published on 03 October, 2019
അഞ്ച് രാജ്യങ്ങള്‍ ഗാന്ധി സ്മാരക സ്റ്റാന്പുകള്‍ പുറത്തിറക്കി

ബര്‍ലിന്‍: ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 150ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് അഞ്ച് രാജ്യങ്ങള്‍ ഗാന്ധിസ്മാരക സ്റ്റാന്പ് പുറത്തിറക്കി.

തുര്‍ക്കി, പലസ്തീന്‍, ഉസ്‌ബെക്കിസ്താന്‍, ലെബനന്‍, മൊറോക്കോ എന്നീ രാജ്യങ്ങളാണ് പ്രത്യേക സ്റ്റാന്പുകള്‍ പുറത്തിറക്കിയത്. വേറിട്ട വ്യക്തിത്വങ്ങള്‍ എന്ന സീരീസില്‍ ഉള്‍പ്പെടുത്തിയാണ് ഉസ്‌ബെക്കിസ്താനും തുര്‍ക്കിയും സ്റ്റാന്പിറക്കിയത്. പൈതൃകവും മൂല്യവും എന്ന വിഭാഗത്തിലുള്‍പ്പെടുത്തിയാണ് പലസ്തീന്‍ ഗാന്ധിക്ക് ആദരവുപ്രകടിപ്പിച്ചത്.

പലസ്തീന്‍ വിവരസാങ്കേതികവകുപ്പ് മന്ത്രി ഇഷാഖ് സെദറാണ് ഗാന്ധിസ്മാരക പ്രത്യേക സ്റ്റാന്പ് പുറത്തിറക്കിയത്. ഇന്ത്യന്‍ പ്രതിനിധി പി.എ. സുനില്‍കുമാര്‍ ചടങ്ങില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക