Image

നിയമകുരുക്കില്‍പെട്ട തൊഴില്‍രഹിതര്‍ക്ക് സഹായ ഹസ്തവുമായി കേളി

Published on 05 October, 2019
നിയമകുരുക്കില്‍പെട്ട തൊഴില്‍രഹിതര്‍ക്ക് സഹായ ഹസ്തവുമായി കേളി

റിയാദ് : ഒന്പത് മാസത്തോളമായി തൊഴിലും വേതനവുമില്ലാതെ ദുരിതമനുഭവിക്കുന്ന സുലൈലെ എസ്എസ് സിഎല്‍ ലേബര്‍ ക്യാമ്പിലെ തൊഴിലാളികള്‍ക്ക് സഹായ ഹസ്തവുമായി കേളി ജീവകാരുണ്യ കമ്മിറ്റി.

ക്യാന്പില്‍ കഴിയുന്ന 87 തൊഴിലാളികളുടെ ദയനീയ സ്ഥിതി മനസിലാക്കിയ കേളി അധികൃതര്‍, സംഭവം എംബസി അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുകയും എംബസി മുഖാന്തരം ലേബര്‍ കോടതിയില്‍ പരാതി നല്‍കി അനുകൂല വിധി സമ്പാദിക്കുകയുമായിരുന്നു. വിധി നടപ്പിലാക്കി തൊഴിലാളികളെ നാട്ടിലേക്ക് അയയ്ക്കുന്നതിന് കമ്പനിയുടെ സാമ്പത്തിക പ്രതിസന്ധി മൂലം സാധിച്ചില്ല. ഈ സാഹചര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാക്കുന്നതിനായി മേല്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്.

എംബസിയുടെ സമയോചിതമായ ഇടപെടല്‍ മൂലം തൊഴിലാളികള്‍ക്കുള്ള ഭക്ഷണം കമ്പനിയുടെ സ്‌പോണ്‍സര്‍ കൃത്യമായി നല്‍കുന്നുണ്ടെങ്കിലും ദൈനംദിന ജീവിതത്തില്‍ ആവശ്യമുള്ള സാധനങ്ങള്‍ വാങ്ങാന്‍ സാമ്പത്തികം ഇല്ലാത്ത സാഹചര്യം മനസിലാക്കിയ കേളി, പൊതു സമൂഹത്തെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുകയും ന്യൂസനയയില്‍ ഉള്ള A-Z ദുബായ് മാര്‍ക്കറ്റ്, സിറ്റിഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റ്, എമൂണ്‍ ഫാര്‍മസി എന്നീ സ്ഥാപനങ്ങളുടെ സഹായത്തോടെ തൊഴിലാളികള്‍ക്ക് ആവശ്യമായ നിത്യോപയോഗ സാധനങ്ങളും മരുന്നുകളും വസ്ത്രങ്ങളും എത്തിച്ചു നല്‍കുകയായിരുന്നു.

കേളിയുടെ സുലൈ, ബത്ത, ന്യൂ സനയ്യ എന്നീ ഏരിയ കമ്മിറ്റികളില്‍ നിന്നുള്ള ജീവകാരുണ്യ പ്രവര്‍ത്തകര്‍ ഒത്തുചേര്‍ന്നാണ് അവശ്യസാധനങ്ങളും വസ്ത്രങ്ങളും മരുന്നും മറ്റും ശേഖരിച്ചതും വിതരണം ചെയ്തതും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക