Image

സ്തനാര്‍ബുദ ബോധവത്ക്കരണം : സഫാമക്കയുടെ ഇടപെടല്‍ മാതൃകാപരം

Published on 05 October, 2019
സ്തനാര്‍ബുദ ബോധവത്ക്കരണം : സഫാമക്കയുടെ ഇടപെടല്‍ മാതൃകാപരം

റിയാദ് : സാധാരണക്കാരായ വിദേശികള്‍ക്കിടയില്‍ സഫ മക്ക മെഡിക്കല്‍ ഗ്രൂപ്പ് നടത്തി വരുന്ന ആരോഗ്യ ബോധവല്‍കരണ ക്യാമ്പയിനുകളും മറ്റു ചികിത്സ സേവനങ്ങളും ആതുര സേവന രംഗത്തെ ശ്രദ്ധേയമായ ഇടപെടലുകളാണെന്ന് ഇന്ത്യന്‍ അംബസഡര്‍ ഡോ.ഔസാഫ് സയിദിന്റെ പത്‌നി ഫര്‍ഹാ സയീദ്. സ്തനാര്‍ബുദ ബോധവല്‍കരണ പരിപാടിയുടെ ഭാഗമായി സഫ മക്ക സംഘടിപ്പിച്ച സിഗ്‌നേച്ചര്‍ കാമ്പയിനില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.

വിദേശികള്‍ തിങ്ങി പാര്‍ക്കുന്ന ബത്ഹ പോലുള്ള സ്ഥലങ്ങളില്‍ മിതമായ നിരക്കില്‍ ചികിത്സ ലഭ്യമാക്കുന്നത് കുറഞ്ഞ വരുമാനമുള്ളവര്‍ക്ക് വലിയ ആശ്വാസമേകും.വിവിധ ഭാഷകളിലുള്ള ഡോക്ടര്‍മാരുടെ സേവനം വഴി രോഗികള്‍ക്ക് ഡോക്ടര്‍മാരോട് രോഗ വിവരങ്ങള്‍ കൃത്യമായി പങ്ക് വെക്കാനുള്ള അവസരം കൂടിയാണ് ലഭിക്കുന്നതെന്നും സാമൂഹ്യ നന്മ ലക്ഷ്യം വച്ച് സംഘടിപ്പിക്കുന്ന ഇത്തരത്തിലുള്ള എല്ലാ പ്രവര്‍ത്തനങ്ങളും മാതൃകാപരമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കാന്പയിന്റെ ഭാഗമായി ഒരുക്കിയ പ്രദര്‍ശന ഹാളിന്റെ ഉദ്ഘാടനം ഫര്‍ഹാ സയിദ് നിര്‍വഹിച്ചു. തുടര്‍ന്നു ചുമരില്‍ പതിച്ച സ്റ്റിക്കറില്‍ ബോധവത്കരണ സന്ദേശം എഴുതി ഒപ്പ് വെച്ച് വെച്ചു. ഡോ.ബുദൂര്‍ അല്‍ ഹമൂദി പൂച്ചെണ്ട് നല്‍കി സ്വാഗതം ചെയ്തു. ഡോ. മിനി ,ഡോ. രഹാന,ഡോ. ശബ്‌നം,ഡോ. റഹ്മ,ഡോ. ഫാത്തിമ, ഡോ. അമീറ അല്‍ ഉനൈസി, നഴ്‌സുമാരായ, ശരീഫ, നസീമ , ഗോപിക നിത്യ രാജ്, നീതു ജോസഫ് അനു വര്‍ഗീസ്, ബുഷ്‌റ, സുറുമി, അവയര്‍നസ് ആന്‍ഡ് പബ്ലിക് റിലേഷന്‍ അംഗങ്ങളായ ഫാത്തിമ അല്‍ ഹാരിഷ്, ലമ, അഹദ്, സാമിയ, ഹുദ, മിഷാഹില്‍, റിഫ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക