Image

കൊല്ലം പ്രവാസി കമ്മ്യൂണിറ്റി ശ്രീ. മുകേഷ് എം.എല്‍.എ. യെ ആദരിച്ചു

ജഗത് കൃഷ്ണകുമാര്‍ Published on 09 October, 2019
കൊല്ലം പ്രവാസി കമ്മ്യൂണിറ്റി ശ്രീ. മുകേഷ് എം.എല്‍.എ. യെ ആദരിച്ചു
ഗുരുദേവ സോഷ്യല്‍ സൊസൈറ്റി നടത്തിയ വിദ്യാരംഭത്തിനായി ബഹറിനില്‍ എത്തിച്ചേര്‍ന്ന  നടനും കൊല്ലം MLA യുമായ ശ്രീ. മുകേഷിനു  കൊല്ലം പ്രവാസി കമ്മ്യൂണിറ്റി എക്‌സിക്യൂട്ടീവ് കമ്മിറ്റി മൊമെന്റോ നല്‍കി ആദരിച്ചു.  കൊല്ലം പ്രവാസി കമ്മ്യൂണിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ സെക്രെട്ടറി ജഗത് കൃഷ്ണകുമാര്‍ അദ്ദേഹത്തിന് വിശദീകരിച്ചു.  കൊല്ലം പ്രവാസി കമ്മ്യൂണിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ ആശംസകളും ശ്രീ. മുകേഷ് അറിയിച്ചു. എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ആയ വിനു ക്രിസ്റ്റി, കിഷോര്‍ കുമാര്‍, രാജ് കൃഷ്ണന്‍, ബിസ്മി രാജ്, രതിന്‍ തിലക് എന്നിവര്‍ സന്നിഹിതരായിരുന്നു.     

കൊല്ലം പ്രവാസി കമ്മ്യൂണിറ്റി ശ്രീ. മുകേഷ് എം.എല്‍.എ. യെ ആദരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക