Image

സ്വീഡിഷ് രാജാവ് കൊച്ചുമക്കളെ കൊട്ടാരത്തില്‍ നിന്നു പുറത്താക്കി

Published on 09 October, 2019
സ്വീഡിഷ് രാജാവ് കൊച്ചുമക്കളെ കൊട്ടാരത്തില്‍ നിന്നു പുറത്താക്കി
സ്‌റ്റോക്ക്‌ഹോം: സ്വീഡിഷ് രാജാവ് കാള്‍ ഗുസ്താവ് പതിനാറാമന്‍ തന്റെ കൊച്ചുമക്കളെ രാജകൊട്ടാരത്തില്‍ നിന്നു പുറത്താക്കി. ഇവര്‍ക്കാര്‍ക്കും ഇനി രാജകീയ വിശേഷണങ്ങള്‍ ഉപയോഗിക്കാന്‍ അവകാശമുണ്ടാകില്ല. രാജകുടുംബത്തിന് അവകാശപ്പെട്ട ചടങ്ങുകളും ഇവര്‍ക്കു നിര്‍വഹിക്കാനാവില്ല.

അതേസമയം, രണ്ടു കൊച്ചുമക്കള്‍ക്കു മാത്രം മുന്‍പുണ്ടായിരുന്ന അവകാശങ്ങള്‍ തുടരും. ഇവര്‍ ഇരുവരും രാജ്യത്ത് കിരീടാവകാശ പരന്പരയില്‍പ്പെടുന്നവരാണ്.

രാജകുടുംബത്തിലെ ഒട്ടേറെ അംഗങ്ങള്‍ക്കായി പണം ചെലവഴിക്കുന്നത് നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയാണ് രാജാവിന്റെ തീരുമാനമെന്നാണ് സൂചന. ഇതനുസരിച്ച് കാള്‍ ഫിലിപ്പ് രാജകുമാരന്റെ രണ്ടു മക്കള്‍ക്കും മാഡലിന്‍ രാജകുമാരിയുടെ മൂന്നു മക്കള്‍ക്കുമാണ് അവകാശങ്ങള്‍ നഷ്ടപ്പെടുന്നത്. ഒന്നിനും അഞ്ചിനുമിടയിലാണ് ഇവരുടെയെല്ലാം പ്രായം. ഇവര്‍ക്കായി ഇനി നികുതിദായകരുടെ പണം ഉപയോഗിക്കില്ല എന്നതാണ് തീരുമാനത്തിന്റെ കാതല്‍.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക