Image

പുതിയ അഭയാര്‍ഥി പ്രവാഹത്തെക്കുറിച്ച് ജര്‍മന്‍ ആഭ്യന്തരമന്ത്രിയുടെ മുന്നറിയിപ്പ്

Published on 10 October, 2019
പുതിയ അഭയാര്‍ഥി പ്രവാഹത്തെക്കുറിച്ച് ജര്‍മന്‍ ആഭ്യന്തരമന്ത്രിയുടെ മുന്നറിയിപ്പ്

ബര്‍ലിന്‍: അഭയാര്‍ഥി പ്രവാഹം വീണ്ടും രൂക്ഷമായ സാഹചര്യത്തില്‍ ഗ്രീസിനെയും തുര്‍ക്കിയെയും സഹായിക്കാന്‍ ജര്‍മനി തയാറാണെന്ന് ജര്‍മന്‍ ആഭ്യന്തര മന്ത്രി ഹോഴ്സ്റ്റ് സീഹോഫര്‍ അറിയിച്ചു.

തുര്‍ക്കിയും ഗ്രീസും വഴിയാണ് അഭയാര്‍ഥികള്‍ ഇപ്പോള്‍ പ്രധാനമായും യൂറോപ്പിലെത്തുന്നത്. ഇത് ഏതാനും ആഴ്ചകളായി വര്‍ധിച്ചിരിക്കുകയാണെന്നാണ് വിലയിരുത്തല്‍.

തുര്‍ക്കിയില്‍ നിന്ന് അഭയാര്‍ഥികള്‍ അനധികൃതമായി ഇതര രാജ്യങ്ങളിലേക്കു കടക്കുന്നതു തടയാന്‍ അടിയന്തര നടപടി ആവശ്യമാണെന്നും സീഹോഫര്‍ കൂട്ടിച്ചേര്‍ത്തു.

കടല്‍ മാര്‍ഗമാണ് അഭയാര്‍ഥികള്‍ തുര്‍ക്കിയില്‍ നിന്നു ഗ്രീസിലെത്തുന്നത്. അവിടെ നിന്ന് മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലേക്കും കടക്കുന്നു. സെപ്റ്റംബറില്‍ മാത്രം ഇവരുടെ എണ്ണം പതിനായിരത്തിലധികം വര്‍ധിച്ചതായാണ് ഐക്യരാഷ്ട്ര സഭയുടെ കണക്ക്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക