Image

'മ്യുസിക് കഫേ' വ്യത്യസ്ത കാന്‍സര്‍ ബോധവത്കരണവുമായി സഫ മക്ക

Published on 10 October, 2019
'മ്യുസിക് കഫേ' വ്യത്യസ്ത കാന്‍സര്‍ ബോധവത്കരണവുമായി സഫ മക്ക

റിയാദ് : ആരോഗ്യ ബോധവല്‍കരണ രംഗത്ത് സജീവ ഇടപെടല്‍ നടത്തുന്ന സഫ മക്ക മെഡിക്കല്‍ ഗ്രൂപ്പിന്റെ ഹാര ബ്രാഞ്ച് ഇത്തവണ ബ്രെസ്റ്റ് കാന്‍സര്‍ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി വ്യത്യസ്തമായ പരിപാടി സംഘടിപ്പിച്ചു.

'മ്യൂസിക് കഫേ' എന്ന ശീര്‍ഷകത്തില്‍ ക്ലിനിക്ക് ഹാളില്‍ സംഘടിപ്പിച്ച പരിപാടി മുഖ്യാതിഥി ഡോ.ഹിബ അബ്ദുല്‍ അസീസ് ഉദ്ഘാടനം ചെയ്തു. ജനറല്‍ മാനേജര്‍ സാലിഹ് ബിന്‍ അലി അല്‍ ഖര്‍നി അധ്യക്ഷത വഹിച്ച ചടങ്ങില്‍ റിയാദ് ഇന്ത്യന്‍ സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥികളായ അജിത് ജോര്‍ജ്, പ്രവീണ്‍ ക്രിസ്,അലന്‍ തോമസ്,ഹുസൈഫ, പ്രണോയ് എന്നിവരാണ് മ്യൂസിക് ഷോ അവതരിപ്പിച്ചത്.

പരിപാടിക്കിടയില്‍ ഒന്നിടവിട്ട് ഡോക്ടര്‍മാര്‍ രോഗം കണ്ടെത്തുന്നത് എങ്ങനെയെന്നും പ്രതിരോധ മാര്‍ഗങ്ങളും വിശദീകരിച്ചു.രോഗം തിരിച്ചറിഞ്ഞാല്‍ മാനസികമായി തയാറാക്കുകയാണ് ആദ്യ ചികിത്സയെന്ന് ക്ലിനിക്കിലെ സീനിയര്‍ സ്ത്രീ രോഗ വിധക്ത ഡോ. ഫര്‍സാന കുല്‍സും പറഞ്ഞു. ലക്ഷണങ്ങള്‍ കണ്ടാല്‍ മറച്ചു വയ്ക്കരുതെന്നും നേരത്തെ കണ്ടെത്തിയാല്‍ സാധാരണ ഏതൊരു രോഗവും പോലെ ചികിത്സിച്ചു സുഖപ്പെടുത്താനാകുമെന്നും മുഖ്യ പ്രഭാഷണം നടത്തിയ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. മുകുന്ദന്‍ പറഞ്ഞു. നിലവില്‍ ചികിത്സ തേടുന്നവരും കാന്‍സര്‍ പൂര്‍ണമായി സുഖപ്പെട്ടവരും ചടങ്ങില്‍ പങ്കെടുത്തു.

ഡോ. അസ്മ ഫാത്തിമ,ഡോ.റൊമാന മതീന്‍,ഡോ.ഫൈറോസ ഫിറോസ്,ഡോ .നുസ്രത്ത്, ഡോ.ഖദീജ,ഡോ. സഞ്ചു ജോസ്,ഡോ. ഹൈദര്‍ അലി ടിപ്പു സുല്‍ത്താന്‍, എന്നിവര്‍ സംസാരിച്ചു. നവാല്‍ ഇഷാക് ,സാഹിദ ഇഷാക് എന്നിവര്‍ പരിപാടി നിയന്ത്രിച്ചു. നഴ്‌സുമാരായ മിതു, ചിഞ്ചു, അഞ്ചു, സിജി, അരോമ, മറിയാമ്മ തോമസ്, തബസ്സും, ശാലു, ലിജോ, സോണി,സിട്ടി,ആശീര്‍,എന്നിവര്‍ പരിപാടിക്ക് ആശംസകള്‍ നേര്‍ന്നു. അനസ് ദാവൂദ്, ഫൈസല്‍ ബാബു ,റഹീം ഉപ്പള, അബ്ദുസലാം വെട്ടുപാറ, മെഹ്ബൂബ് വേങ്ങൂര്‍, ഹസന്‍,ജയന്‍,സൈദ്,ടിന്റു,സൂഫി,എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക