Image

തുരുത്ത് (കവിത: സീന ജോസഫ്)

Published on 10 October, 2019
തുരുത്ത് (കവിത: സീന ജോസഫ്)
ഏകാന്തതയുടെ ഒരു ചെറിയ
പച്ചത്തുരുത്തു വേണം, എനിക്കും നിനക്കും.
തനിയെ ആയിരിക്കുവാന്‍,
തന്നിലേക്കു  മാത്രം നോക്കിയിരിക്കുവാന്‍.

ആഘോഷങ്ങളും ആരവങ്ങളുമില്ലാതെ,
പരിഭവങ്ങളും പരാതികളുമില്ലാതെ,
സ്‌നേഹമോ സ്‌നേഹനിരാസമോ ഇല്ലാതെ,
സ്വയമിഴകീറിത്തിരയുവാനൊരിടം.

മിഴികൂമ്പിയിരുന്നെന്നാല്‍ ആത്മാവില്‍,
വെണ്‍തൂവലുകള്‍ പൊഴിയുന്നതറിയണം.

ഇളംകാറ്റിന്‍ കുസൃതിയില്‍, മുടിയിഴയിളക്കങ്ങളില്‍,
തിരമൊഴിയും കിന്നാരങ്ങളില്‍, ഇളവെയിലോരങ്ങളില്‍,
പ്രകൃതിയും ഞാനും രണ്ടല്ലെന്നറിയുവാന്‍,
വെറുതെയിരിക്കുവാന്‍, ഒരു പുഞ്ചിരി ചൂടുവാന്‍...

കൊഴിയും നിമിഷങ്ങളില്‍ അലിഞ്ഞു ചേര്‍ന്നീടുവാന്‍
താനായിരിക്കുവാന്‍, തനിയെ ആയിരിക്കുവാന്‍,
എനിക്കും നിനക്കും ഒരു പച്ചത്തുരുത്തു വേണം..!

Join WhatsApp News
josecheripuram 2019-10-11 19:50:31
In write comments,The comments I write,are my own feelings.It look like you are alone,may be you are alone in a crowed.
Sudhir Panikkaveetil 2019-10-12 21:47:43
"Loneliness becomes a lover and solitude a darling sin - Ian Fleming". When you choose solitude there you need a safe haven to enjoy the bliss of being yourself and to embrace your sweetheart. But the safe haven helps to share dreams, grievances, fears and much more.  The poem is depicted well of the emotions in simple words. Congratulations. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക