Image

കുലസ്ത്രീകളുടെ ആഢ്യത്ത്വം (വെള്ളാശേരി ജോസഫ് )

വെള്ളാശേരി ജോസഫ് Published on 11 October, 2019
കുലസ്ത്രീകളുടെ ആഢ്യത്ത്വം (വെള്ളാശേരി ജോസഫ് )
അവിചാരിതമായാണ് ഒരിക്കല്‍ 'ഹൂപ്പ് സ്‌കേര്‍ട്ട്' അണിഞ്ഞു നില്‍ക്കുന്ന ഒരു സ്ത്രീയുടെ ഫോട്ടോ ഇന്റ്റര്‍നെറ്റില്‍ കണ്ടത്. ഞാന്‍ അത് കൂടെ ജോലി ചെയ്യുന്ന ഒരു മാന്യ വനിതയെ കാണിച്ചു. അവര്‍ക്കു ഭയങ്കര ചിരി. 'ഹൂപ്പ് സ്‌കേര്‍ട്ടിന്റ്റെ' തുണി മാത്രമേ വെളിയില്‍ കാണൂ. അതിനുള്ളില്‍ വളയമൊക്കെയുണ്ട്. ഈ വളയമൊക്കെ വെച്ച് സ്ത്രീകള്‍ എങ്ങനെ ഇരിക്കും; എങ്ങനെ നടക്കും  എന്നൊക്കെ ചോദിച്ചപ്പോള്‍ എന്റ്റെ കൂടെ ജോലി ചെയ്യുന്ന മാന്യ വനിതക്കു പോലും അറിയില്ല. മധ്യ കാല യൂറോപ്പിന്റ്റെ സംഭാവനയാണ് 'ഹൂപ്പ് സ്‌കേര്‍ട്ടുകള്‍'. പഴയ കാല ഇംഗ്‌ളീഷ് സിനിമകളിലും, ഷേക്‌സ്പീരിയന്‍ നാടകങ്ങളുടെ അവതരണത്തിലും ഇപ്പോഴും 'ഹൂപ്പ് സ്‌കേര്‍ട്ട്' അണിഞ്ഞു നില്‍ക്കുന്ന സ്ത്രീകളെ കാണാം. സ്ത്രീകള്‍ 'ഹൂപ്പ് സ്‌കേര്‍ട്ട്' അണിഞ്ഞു എങ്ങനെ ഇരിക്കണം; എങ്ങനെ നടക്കണം; എങ്ങനെ നില്‍ക്കണം എന്നൊക്കെ മധ്യ കാല യൂറോപ്പില്‍ പരിശീലിപ്പിക്കുമായിരുന്നു. വിക്ടോറിയന്‍ കാലഘട്ടത്തിലെ 'മൊറാലിറ്റി' യുടെ ഭാഗമായിരുന്നു അത്. 

വളരെ പ്രസിദ്ധമായ ഹിന്ദി സിനിമയായ 'രുദാലി' യില്‍ രാജസ്ഥാനിലെ പണ്ടത്തെ വരേണ്യ വര്‍ഗ്ഗത്തിലെ സ്ത്രീകളുടെ അവസ്ഥ കാണിക്കുന്നുണ്ട്. അവിടെ സ്ത്രീകള്‍ക്ക് കരയാന്‍ അവകാശമില്ലായിരുന്നു. 'രുദാലി' എന്ന ഒരു പ്രത്യേക വര്‍ഗത്തെ ആളുകള്‍ മരിക്കുമ്പോള്‍ കരയാനായി സൃഷ്ടിച്ചു. ധനാഢ്യരായ ഠാക്കുര്‍, ജമീന്ദാര്‍  മുതലായ സമുദായങ്ങളിലെ ആണുങ്ങള്‍ മരണപ്പെടുമ്പോള്‍ നിലവിളിച്ച് 'രുദാലിമാര്‍' ഒരു കാലത്ത് കരഞ്ഞു കൊണ്ടേയിരുന്നു. മാറത്തലച്ചു അങ്ങനെ കരയുന്ന രുദാലിമാരെയാണ് ഡിംപിള്‍ കപാടിയയുടെ തകര്‍പ്പന്‍ അഭിനയത്തിലൂടെ 'രുദാലി' സിനിമ നിര്‍മിച്ചവര്‍ പുനരാവിഷ്‌കരിച്ചത്. ലതാ മങ്കേഷ്‌കര്‍ പാടിയ 'ദില് ഹും ഹും കരേ' എന്ന പാട്ടിലൂടെ നടി ഡിംപിള്‍ കപാഡിയ രുദാലിമാരെ അനശ്വരമാക്കി. 

കരച്ചില്‍ മാത്രമല്ല; മുലയൂട്ടല്‍ പോലെ പ്രകൃതിസഹജമായ പല കാര്യങ്ങളും ചെയ്യാന്‍ രാജവംശത്തിലേയും, ആഢ്യ ഗൃഹങ്ങളിലേയും സ്ത്രീകള്‍ക്ക് പണ്ട് വിലക്കുണ്ടായിരുന്നു. തിരുവിതാംകൂര്‍ രാജ വംശത്തിലെ സ്ത്രീകള്‍ക്ക് മുലയൂട്ടലില്‍ വിലക്കുണ്ടായിരുന്നു എന്നു കേട്ടിട്ടുണ്ട്; മുലകുടി മാറാത്ത കുഞ്ഞുങ്ങളേയും കൊണ്ട് രാജവാഴ്ചയുടെ സമയത്ത് കുതിര വണ്ടികള്‍ നഗരത്തിന്റ്റെ മറ്റു ഭാഗങ്ങളിലേക്ക് പോയിട്ടുണ്ട് എന്നും കേട്ടിട്ടുണ്ട്. തിരുവനന്തപുരത്തെ 'പിള്ള നഗര്‍' അത്തരത്തിലുള്ള ആചാരവുമായി ബന്ധപ്പെട്ട് വന്നതാണെന്നും പറയപ്പെടുന്നു. സ്ത്രീകളുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ച ജപ്പാനിലെ 'കിമോണ' എന്ന വസ്ത്രം, ചൈനയിലെ പാദം വരിഞ്ഞു മുറുക്കിയുള്ള കുഞ്ഞു ചെരിപ്പുകള്‍  ഇങ്ങനെ പണ്ടത്തെ കാലത്തെ സ്ത്രീകളെ കുറിച്ച് പറയാനാണെങ്കില്‍ ഒരുപാടുണ്ട്. ഇത്തരത്തിലുള്ള 'ആചാര സംരക്ഷണങ്ങള്‍' മൂലം വരും തലമുറയിലെ പിള്ളേരുടെ മുമ്പില്‍ ജോക്കര്‍മാരായി തീരണോ എന്നൊക്കെ കേരളത്തിലെ സ്ത്രീകള്‍ക്ക് ഇപ്പോഴേ തീരുമാനിക്കാം. എന്റ്റെ കൂടെ ജോലി ചെയ്യുന്ന മാന്യ വനിത ഹൂപ്പ് സ്‌കേര്‍ട്ട്' അണിഞ്ഞു നില്‍ക്കുന്ന സ്ത്രീകളെ കണ്ട് ചിരിച്ചത് പോലെ പ്രകടനങ്ങളുടെ ഫോട്ടോ കണ്ട് വരും തലമുറ ചിരിക്കാതിരിക്കരുത്.

സത്യത്തില്‍ നമ്മുടെ കഥകളി വേഷവുമായി ഈ 'ഹൂപ്പ് സ്‌കേര്ട്ടുകള്‍ക്ക്' നല്ല സാമ്യമുണ്ട്. കഥകളിയില്‍ ചുറ്റിക്കെട്ടിന് മണിക്കൂറുകള്‍ എടുക്കും. വേഷമഴിക്കും വരെ മൂത്രമൊഴിക്കാന്‍ പറ്റിയെന്നു വരില്ല. കളരിയാശാന്മാരാണ് പലപ്പോഴും കഥകളിയിലെ ഒരുക്കുന്നതെന്നാണ് കേട്ടിട്ടുള്ളത്. ഹൂപ്പ് സ്‌കേര്‍ട്ടില്‍ ഒതുങ്ങിയ അരക്കെട്ട് ആയിരുന്നു ലക്ഷ്യം. വിക്‌റ്റോറിയന്‍ സൗന്ദര്യ സങ്കല്പങ്ങളനുസരിച്ചു ഒതുങ്ങിയ അരക്കെട്ട് വരുത്താനാണ് സ്ത്രീകളെ ഈ പെടാപ്പാട് ഒക്കെ പെടൂപ്പിച്ചത്.

'ഹൂപ്പ് സ്‌കേര്‍ട്ട്' അണിഞ്ഞു നില്‍ക്കുന്ന സ്ത്രീകളെ കാണുമ്പോഴേ ഈ കഥകളി നടന്റ്റെ പോലത്തെ പാവാട ഇട്ടാല്‍ മൂത്രമൊഴിക്കാന്‍ പറ്റിയെന്നു വരില്ല എന്ന സത്യം ആര്‍ക്കും മനസിലാകും. ഇന്നാളുകള്‍ അതിനെ കുറിച്ച് പറയുമ്പോള്‍ ചിരിക്കുമെങ്കിലും  'ക േശ െിീ േമ ഹമൗഴവമയഹല വേശിഴ' എന്ന് സുബോധത്തോടെ ചിന്തിച്ചാല്‍ ാമിമശെഹമമസസമമാ.ഒരു കാലത്ത് സ്ത്രീകളുടെ 'മൊബിലിറ്റിയെ' തളക്കുന്ന ഒന്നായിരുന്നു ഇത്തരത്തിലുള്ള വേഷ വിധാനങ്ങളും ആചാരങ്ങളും. ഹൂപ്പ് സ്‌കേര്‍ട്ട് ലക്ഷ്യമാക്കിയ ഒതുങ്ങിയ അരക്കെട്ട് കിട്ടാന്‍ വേണ്ടിയാണ് സ്ത്രീകളെ ബുദ്ധിമുട്ടിച്ചിരുന്നത്. വിക്‌റ്റോറിയന്‍ സൗന്ദര്യ സങ്കല്പങ്ങളനുസരിച്ചു ഒതുങ്ങിയ അരക്കെട്ട് വരുത്താനാണ് സ്ത്രീകളെ ഈ പെടാപ്പാട് ഒക്കെ പെടൂപ്പിച്ചത്.

കേരളത്തിലെ ആഢ്യ സ്ത്രീകളും ഇതു പോലുള്ള ചില ആചാരങ്ങളൊക്ക പിന്തുടര്‍ന്നതായി ചരിത്രത്തില്‍ കാണാം. തിരുവിതാംകൂര്‍  രാജകുടുംബത്തിലെ ഉണ്ണികളായ രാജകുമാരന്മാര്‍ക്ക് മുലകൊടുത്ത  നായര്‍ സ്ത്രീകളുടെ വീടുകളെയാണ്  'അമ്മച്ചി വീടുകളെന്ന്' വിളിച്ചിരുന്നത്.  സംബന്ധ ഗൃഹങ്ങളേയും അങ്ങനെ വിളിച്ചിരുന്നു. രാജസ്ഥാനിലെ രുദാലിമാരെ പോലെ പണ്ട് കേരളത്തിലും  നായര്‍ പ്രമാണിമാര്‍ മരിച്ചാല്‍ കരയാന്‍ ദളിത് സ്ത്രീകള്‍ വരുമായിരുന്നു. സ്ത്രീകള്‍ നെഞ്ചത്തടിച്ചു പതം പറഞ്ഞു താളത്തോടെ കരയും. 'കണ്ണോക്കു കരച്ചിലെന്നാണ്' ഈ രീതിയെ പറ്റി പറഞ്ഞിരുന്നത്. കരഞ്ഞു കഴിഞ്ഞാല്‍ നെല്ലും അരിയും എണ്ണയും മറ്റും കൊടുക്കണം. കേരളത്തിലെ കുല സ്ത്രീകള്‍ക്കും ഒരുകാലത്ത് കരയാന്‍ അവകാശമില്ലായിരുന്നു. കരച്ചില്‍ പോലുള്ള സ്വോഭാവിക രീതികള്‍ പാലൂട്ടല്‍ പോലെ തന്നെ കുല സ്ത്രീകള്‍ക്ക് നിഷിദ്ധമായിരുന്നു. എങ്ങനെയുണ്ട് ഒരുകാലത്ത് ആഢ്യ സ്ത്രീകള്‍ അനുവര്‍ത്തിച്ചിരുന്ന ആചാരങ്ങള്‍? 

(ലേഖകന്‍ ഡല്‍ഹിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിറ്റിയുട്ട് ഓഫ് ലേബര്‍ ഇക്കനോമിക്ക്‌സ് റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ്റിലെ അസിസ്റ്റന്റ്റ് ഡയറക്ടറാണ്.  ആനുകാലികങ്ങളില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ തീര്‍ത്തും വ്യക്തിപരം. അതിന് ജോലിയുമായി ഒരു ബന്ധവുമില്ല.)

കുലസ്ത്രീകളുടെ ആഢ്യത്ത്വം (വെള്ളാശേരി ജോസഫ് )
Join WhatsApp News
കുല സ്ത്രികള്‍ ആരാണ്? 2019-10-11 13:00:40
 ഐ ഭൂമിയില്‍ ജനിച്ച മനുഷര്‍ എല്ലാവരും ഒരുപോലെ ആണ്. ആരും മറ്റാരെയും കാള്‍ സ്രെഷ്ടര്‍ അല്ല. ആരാണ് കുല സ്ത്രി? മുറ്റത്ത്‌ ചൂട്ട് കുത്തി കേടുതുന്നവന്റെ കൂടെ കിടക്കുന്നവര്‍ ആണോ കുല സ്ത്രി?- നാരദന്‍ 
josecheripuram 2019-10-11 18:22:06
Why there is rules for Female,what they should wear,how they should speak,all these rules are made by men.I have never heard any where a woman saying what a man should wear or how he has to behavior when talking to a woman.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക