Image

പഞ്ചസാര ഉപയോഗം: കൗമാരം കരുതലോടെ...

Published on 11 October, 2019
പഞ്ചസാര ഉപയോഗം: കൗമാരം കരുതലോടെ...
കൗമാരപ്രായത്തിലുള്ളവര്‍ക്കു ദിവസം 50 ഗ്രാം വരെ  (10 ടീ സ്പൂണ്‍ )പഞ്ചസാര കഴിക്കാം. പക്ഷേ, ഇപ്പോള്‍ അത്രയും കഴിക്കണം എന്നു നിര്‍ദേശിക്കാറില്ല. കാരണം, ഇപ്പോള്‍ കൗമാരപ്രായത്തിലുള്ളവരുടെ ശാരീരിക അദ്ധ്വാനം തീരെ കുറവാണ്. കൗമാരക്കാര്‍ കഴിക്കുന്ന ചായ, സോഫ്റ്റ് ഡ്രിംഗ്‌സ്, ചോക്ലേറ്റ്, മറ്റു മധുരപലഹാരങ്ങള്‍ എന്നിവയിലൂടെ അത്രയും പഞ്ചസാര ശരീരത്തിലെത്തുന്നുണ്ട്. ഷാര്‍ജഷേക്കിലും  മറ്റും പഞ്ചസാരയുടെ തോത് കൂടുതലാണ്. ഇതെല്ലാം അമിതഭാരത്തിനും പൊണ്ണത്തടിക്കും  കാരണമാകുന്നു.

ചില ബേക്കറി വിഭവങ്ങളില്‍ പഞ്ചസാരയ്ക്കു പകരം കോണ്‍ സിറപ്പും( ചോളത്തില്‍ നിന്നു തയാറാക്കുന്നത്) സാക്കറിനുമൊക്കെ ചേര്‍ക്കാറുണ്ട്. സാക്കറിനു വില കുറവാണ്. പക്ഷേ, അമിതമായി ഉപയോഗിക്കരുത്. കോണ്‍ സിറപ്പ് ഫ്രക്ടോസാണ്, അതും അമിതമായി കഴിക്കരുത്. ശരീരത്തില്‍ അധികമായി വരുന്ന പഞ്ചസാരയെ അസിറ്റേറ്റാക്കി മാറ്റി അതു ട്രൈ ഗ്ലിസറൈഡിന്‍റെ തോതു കൂട്ടുന്നതിനിടയാക്കും.

ഹൃദയാഘാതം വന്നവര്‍, സര്‍ജറി കഴിഞ്ഞവര്‍ എന്നിവര്‍ക്ക് പ്രമേഹമില്ലെങ്കില്‍ ചായയ്ക്ക് മിതമായ തോതില്‍ പഞ്ചസാര ചേര്‍ത്തു കഴിക്കാം. വല്ലപ്പോഴും മധുരപലഹാരങ്ങള്‍ മിതമായി കഴിക്കാം. എന്നാല്‍ അതു ശീലമാക്കരുത്. എന്നാല്‍ എത്രത്തോളം പഞ്ചസാര കഴിക്കാം എന്നതു തീരുമാനിക്കുന്നത് വണ്ണമുള്ള ആളോണോ മെലിഞ്ഞ ആളാണോ എന്നിങ്ങനെയുള്ള കാര്യങ്ങള്‍ കൂടി പരിഗണിച്ചാണ്. വണ്ണമുള്ള ആളുകളോടു പഞ്ചസാര കഴിക്കാന്‍ നിര്‍ദേശിക്കാറില്ല. എന്നാല്‍ വണ്ണം കുറഞ്ഞവരോട് മറ്റു രോഗങ്ങള്‍ ഒന്നും ഇല്ലെങ്കില്‍ വല്ലപ്പോഴും കഴിക്കാം എന്നു പറയാറുണ്ട്. അതായതു വ്യക്തിയുമായി ബന്ധപ്പെട്ട ചില ഘടകങ്ങള്‍ പരിഗണിച്ചാണ് എത്രത്തോളം പഞ്ചസാര കഴിക്കാം എന്നു നിര്‍ദേശിക്കുന്നത്. ഒരു നുട്രീഷനിസ്റ്റിന്‍റെ സഹായത്തോടെ എത്രത്തോളം മധുരം കഴിക്കാം എന്നു തീരുമാനിക്കാം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക