Image

പ്രളയദുരിതര്‍ക്ക് ദുബായ് കെഎംസിസി കാസര്‍ഗോഡ് മുനിസിപ്പല്‍ കമ്മിറ്റിയുടെ കൈത്താങ്ങ്

Published on 12 October, 2019
പ്രളയദുരിതര്‍ക്ക് ദുബായ് കെഎംസിസി കാസര്‍ഗോഡ് മുനിസിപ്പല്‍ കമ്മിറ്റിയുടെ കൈത്താങ്ങ്

കാസര്‍ഗോഡ്: പ്രളയ ദുരിതത്തിലായ കാസര്‍ഗോഡ് നഗരസഭയിലെ കൊരക്കോട് വയല്‍ നിവാസികളുടെ പുന:രധിവാസത്തിന്റെ ഭാഗമായി ദുബായ് കെഎംസിസി കാസര്‍ഗോഡ് മുനിസിപ്പല്‍ കമ്മിറ്റി നല്‍കുന്ന സഹായം മുസ് ലിം ലീഗ് മണ്ഡലം പ്രസിഡന്റ് എ.എം.കടവത്ത് വാര്‍ഡ് പ്രസിഡന്റ് മുഹമ്മദ് വെല്‍ക്കമിന് കൈമാറി.

പുനരധിവാസത്തിന്റെ ആദ്യഘട്ടത്തില്‍ വെള്ളപ്പൊക്കത്തില്‍ നശിച്ച വീട്ടുപകരണങ്ങള്‍ റിപ്പയര്‍ ചെയ്തു നല്‍കിയിരുന്നു.രണ്ടാം ഘട്ടത്തില്‍ നഷ്ടപ്പെട്ടു പോയ അവശ്യ സാധനങ്ങളാണ് നല്‍കിയത്.

മുനിസിപ്പല്‍ പ്രസിഡന്റ് വി.എം. മുനീര്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഹസന്‍ കുട്ടി പതിക്കുന്നില്‍ സ്വാഗതം ആശംസിച്ചു. ഖാലിദ് പച്ചക്കാട്, ഹമീദ് ബെദിര, ബീഫാത്തിമ ഇബ്രാഹിം, നൈമുന്നിസ, ഫര്‍സാന ഷിഹാബ്, മിസിരിയ ഹമീദ്, സിയാന ഹനീഫ്, നസീറ ഇസ്മയില്‍, റഹ്മാന്‍ പടിഞ്ഞാര്‍, ലത്തീഫ് കാട്ടു, റഷീദ് ഗസാലി, അനസ് കണ്ടത്തില്‍, അമാനുളള അങ്കാര്‍, സിദ്ദീഖ് ചക്കര, മുനീര്‍.കെ.എ, നൗഷാദ്.കെ.യു, യൂസഫ്.യു.കെ, ഹനീഫ് പുലിക്കുന്ന്, ഇബ്രാഹിം, ബഷീര്‍, അമീര്‍ എന്നിവര്‍ സംബന്ധിച്ചു. കെ.എ. ഹബീബ് റഹ്മാന്‍ നന്ദി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക