Image

"2019ല്‍ മലയാളനോവല്‍ സാഹിത്യശാഖയുടെ പ്രസക്തി' ലാന കണ്‍വെന്‍ഷനില്‍ പാനല്‍ ചര്‍ച്ച

സിജു വി. ജോര്‍ജ് Published on 13 October, 2019
"2019ല്‍ മലയാളനോവല്‍ സാഹിത്യശാഖയുടെ പ്രസക്തി' ലാന കണ്‍വെന്‍ഷനില്‍ പാനല്‍ ചര്‍ച്ച
ഡാലസ്: മലയാള നോവല്‍ സാഹിത്യം പലതരത്തിലും തലങ്ങളിലുമുള്ള  മാറ്റങ്ങളിലൂടെ കടന്നുപോയി ഇപ്പോള്‍ അന്താരാഷ്ട്രതലത്തില്‍ത്തന്നെ ശ്രദ്ധിക്കപ്പെടുന്ന വിധത്തില്‍ എത്തിയിട്ടുണ്ടല്ലോ. അടുത്തകാലത്ത് ഇംഗ്ലീഷ് പരിഭാഷയോടെ മലയാളം എഴുത്തുകാര്‍ കൂടുതല്‍ ലോകശ്രദ്ധ നേടിത്തുടങ്ങിയിരിക്കുന്നു. ഭാഷയുടെ പരിമിതികള്‍ ബാധിക്കാത്ത വിധത്തില്‍ മലയാളനോവല്‍ ഇപ്പോഴും പ്രസക്തമാണോ? പുതിയ പ്രമേയങ്ങളും പുതിയ എഴുത്തുകാരും പുതിയ ശൈലികളും മലയാളനോവലിനെ ഇപ്പോഴും പുതുമയോടെ നിലനിര്‍ത്തുന്നുണ്ട് എന്നൊരു വിഭാഗം കരുതുമ്പോള്‍ മറ്റു വിഷയങ്ങളിലെന്നപോലെ ഒരു സാംസ്കാരിക അപചയം മലയാള നോവലിനേയും ബാധിച്ചിട്ടുണ്ട് എന്നൊരു മറുപക്ഷവും ഉണ്ട്.

മലയാളത്തിലെ പുതിയ നോവലുകളെ അധികരിച്ച് ലാന സമ്മേളനത്തില്‍ ഒരു പാനല്‍ ചര്‍ച്ച സംഘടിപ്പിക്കുന്നു. പാനല്‍ മെമ്പേഴ്‌സിനെ കൂടാതെ സദസ്സിലുള്ളവരേയും ചര്‍ച്ചയ്ക്കായി ക്ഷണിക്കുന്നു.

പാനല്‍: ഡോ. സുകുമാര്‍ കാനഡ (കോര്‍ഡിനേറ്റര്‍),  അശോകന്‍ വേങ്ങാശ്ശേരി, തമ്പി ആന്റണി, നിര്‍മ്മല തോമസ്, എബ്രഹാം തെക്കേമുറി, ശങ്കര്‍ മന.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക