Image

മുഖ്യധാരാ രാഷ്ട്രീയ പുരസ്‌കാരം മേയര്‍ സജി ജോര്‍ജ് മന്ത്രി കെ.ടി. ജലീലില്‍ നിന്നു ഏറ്റുവാങ്ങി

Published on 13 October, 2019
മുഖ്യധാരാ രാഷ്ട്രീയ പുരസ്‌കാരം മേയര്‍ സജി ജോര്‍ജ് മന്ത്രി കെ.ടി. ജലീലില്‍ നിന്നു ഏറ്റുവാങ്ങി
എഡിസന്‍, ന്യു ജെഴ്‌സി: ഇന്ത്യ പ്രസ്‌ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മുഖ്യധാരാ രാഷ്ട്രീയ പുരസ്‌കാരം സണ്ണിവേല്‍, (ടെക്‌സസ്) മേയര്‍ സജി ജോര്‍ജ് മന്ത്രി കെ.ടി. ജലീലില്‍ നിന്നു ഏറ്റുവാങ്ങി.

രാഷ്ടീയ രംഗത്ത് മലയാളികള്‍ നേട്ടം കൈവരിക്കുന്നതില്‍ മന്ത്രി അഭിമാനം കൊണ്ടു. പ്രസ് ക്ലബിന്റെ ആദരവ് ഏറ്റ് വാങ്ങുമ്പോള്‍ താന്‍ കൂടുതല്‍ വിനയാന്വിതനാവുന്നുവെന്ന് മേയര്‍ സജി ജോര്‍ജ് പറഞ്ഞു.

കുടിയേറ്റ ഭൂമികയിലെ ബാലറ്റ് യുദ്ധത്തില്‍ നേര്‍വിജയം നേടി മേയറായ സജി ജോര്‍ജിനെ പുരസ്‌കാര ജേതാവായി നിര്‍ണയിക്കാന്‍ ഇന്ത്യ പ്രസ്‌ക്ലബ്ബിന് പുനര്‍വായന നടത്തേണ്ടി വന്നില്ല.അമേരിക്കന്‍ രാഷ്ട്രീയത്തെ ആചാരവെടി മുഴക്കാതെ തന്നിലേക്ക് അടുപ്പിച്ച അദ്ദേഹം തന്നെയാണ് പുരസ്‌കാരത്തിന് ഏറ്റവും യോഗ്യന്‍ എന്ന് ഇന്ത്യ പ്രസ്‌ക്ലബ്ബ് ഏകകണ്ഠ മായി തീരുമാനിക്കുകയായിരുന്നു.

ഫൊക്കാന പ്രസിഡന്റ് ബി. മാധവന്‍ നായര്‍, ഫോമ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍, ഇന്ത്യ പ്രസ് ക്ലബ്ബ് മുന്‍ പ്രസിഡന്റ് ടാജ് മാത്യു എന്നിവരടങ്ങുന്നതായിരുന്ന ജൂറി.

ഇന്തന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐ.എസ്.ആര്‍.ഒ ഇസ്റോ) ശാസ്ത്രജ്ഞനായിരുന്നുസജി ജോര്‍ജ്.കുടിയേറ്റക്കാരാനായി വന്ന് ഇവിടുത്തെ രാഷ്ട്രീയത്തി ല്‍ പിച്ചവച്ച അദ്ദേഹം നാലുതവണ സണ്ണിവെയ്ല്‍ കൗണ്‍സില്‍ അംഗമായിരുന്നു.

ടെക്സസ് ടെക് യൂണിവേഴ്സിറ്റിയില്‍ ബിരുദാനന്തര പഠനത്തിനായി 1989 ല്‍ എത്തിയ സജി ജോര്‍ജ് ആദ്യകാലം മുതല്‍ പ്രാദേശിക സാമൂഹിക മേഖലയില്‍ സജീവമായിരുന്നു. സമൂഹത്തിന്റെ പ്രശ്നങ്ങളില്‍ സജീവമായി ഇടപെട്ട സജി ജോര്‍ജ് മേഖലയുടെ വിദ്യാഭ്യാസ പുരോഗതിക്കും ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കി. ഇതിനിടെ എം.ബി.എ ബിരുദവും കരസ്ഥമാക്കി.


മികച്ച സംഘടനക്കുള്ള അവാര്‍ഡ് മങ്ക പ്രസിഡന്റ് സജന്‍ മൂലേപ്ലാക്കല്‍, സെക്രട്ടറി സുനില്‍ വര്‍ഗീസ് ഏറ്റുവാങ്ങി 

അമേരിക്കയിലെ പത്ര- ദ്രുശ്യമാധ്യമ പ്രവര്‍ത്തകരെ ആദരിച്ചു

മുഖ്യധാരാ രാഷ്ട്രീയ പുരസ്‌കാരം മേയര്‍ സജി ജോര്‍ജ് മന്ത്രി കെ.ടി. ജലീലില്‍ നിന്നു ഏറ്റുവാങ്ങി

റീന നൈനാന്‍ മുഖ്യാധാര മാധ്യമ പ്രവര്‍ത്തകയ്ക്കുള്ള അവാര്‍ഡ് എറ്റു വാങ്ങി; ബേസില്‍ ജോണിനെ ആദരിച്ചു



നന്മയുടെ ഉന്നത വിദ്യാഭ്യസ സ്‌കോളര്‍ഷിപ്പ് പ്രൊജക്റ്റ് ഉല്‍ഘാടനം മന്ത്രി കെ ടി ജലീല്‍ നിര്‍വഹിച്ചു

അമേരിക്കന്‍ മലയാളികളുടെ പ്രായോഗിക പരിഞ്ജാനം കേരളത്തിനു ലഭ്യമാക്കാന്‍ നടപടി: മന്ത്രി കെ. ടി. ജലീല്‍

മാധ്യമങ്ങള്‍ക്ക് കേരളത്തിലും കിട്ടുന്നത് കുമ്പിളില്‍ തന്നെ: വേണു ബാലക്രുഷണന്‍

എങ്ങോട്ടു മാറാനും മടിയില്ലാത്ത നിലപാടുമായി 'ബല്ലാത്ത പഹയന്‍'

സ്വകാര്യത സ്വീകരണ മുറിയിലെ വെള്ളാന പോലെയായി: വെങ്കിടേഷ് രാമകൃഷ്ണന്‍

ആഗോള മാധ്യമ സമൂഹം ഒന്നിക്കേണ്ട സമയമായി: മാധവന്‍ ബി നായര്‍ (ഫൊക്കാന പ്രസിഡന്റ് )

മാധ്യമ പ്രവര്‍ത്തനത്തിനു ഇരുതല വാളിന്റെ മൂര്‍ച്ച, അത് സൂക്ഷിച്ചുപയോഗിക്കണം: മന്ത്രി കെ.ടി. ജലീല്‍


വിദ്യാര്‍ഥിക്കു ന്യായം നടത്തിയപ്പോള്‍ തോറ്റയാളെ ജയിപ്പിച്ചെന്നു വാര്‍ത്ത: മന്ത്രി കെ.ടി. ജലീല്‍

പുറത്തു നിന്നുള്ളവരെത്തുന്ന ഉന്നത വിദ്യാഭ്യാസ കേന്ദ്രമായി കേരളം മാറും: മന്ത്രി ജലീല്‍



സൗഹൃദ കൂട്ടായ്മയോടെ ഇന്ത്യാ പ്രസ് ക്ലബ് കോണ്‍ഫറന്‍സിന് തുടക്കം; ഔപചാരിക ഉദ്ഘാടനം ഇന്ന്

മഹനീയമായ മാധ്യമ സൗഹൃദ സംഗമത്തിലേക്കു സ്വാഗതം

ഇന്ത്യാ പ്രസ് ക്ലബ് കോണ്‍ഫറന്‍സിനു ഫൊക്കാനയുടെ ആശംസകള്‍



മുഖ്യധാരാ രാഷ്ട്രീയ പുരസ്‌കാരം മേയര്‍ സജി ജോര്‍ജ് മന്ത്രി കെ.ടി. ജലീലില്‍ നിന്നു ഏറ്റുവാങ്ങിമുഖ്യധാരാ രാഷ്ട്രീയ പുരസ്‌കാരം മേയര്‍ സജി ജോര്‍ജ് മന്ത്രി കെ.ടി. ജലീലില്‍ നിന്നു ഏറ്റുവാങ്ങിമുഖ്യധാരാ രാഷ്ട്രീയ പുരസ്‌കാരം മേയര്‍ സജി ജോര്‍ജ് മന്ത്രി കെ.ടി. ജലീലില്‍ നിന്നു ഏറ്റുവാങ്ങിമുഖ്യധാരാ രാഷ്ട്രീയ പുരസ്‌കാരം മേയര്‍ സജി ജോര്‍ജ് മന്ത്രി കെ.ടി. ജലീലില്‍ നിന്നു ഏറ്റുവാങ്ങിമുഖ്യധാരാ രാഷ്ട്രീയ പുരസ്‌കാരം മേയര്‍ സജി ജോര്‍ജ് മന്ത്രി കെ.ടി. ജലീലില്‍ നിന്നു ഏറ്റുവാങ്ങിമുഖ്യധാരാ രാഷ്ട്രീയ പുരസ്‌കാരം മേയര്‍ സജി ജോര്‍ജ് മന്ത്രി കെ.ടി. ജലീലില്‍ നിന്നു ഏറ്റുവാങ്ങി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക