Image

മികച്ച സംഘടനക്കുള്ള അവാര്‍ഡ് മങ്ക മുന്‍ പ്രസിഡന്റ് സജന്‍ മൂലേപ്ലാക്കല്‍, സുനില്‍ വര്‍ഗീസ് ഏറ്റുവാങ്ങി

Published on 13 October, 2019
മികച്ച സംഘടനക്കുള്ള അവാര്‍ഡ് മങ്ക മുന്‍  പ്രസിഡന്റ് സജന്‍ മൂലേപ്ലാക്കല്‍, സുനില്‍ വര്‍ഗീസ് ഏറ്റുവാങ്ങി
എഡിസന്‍, ന്യു ജെഴ്‌സി: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഏറ്റവും മികച്ച മലയാളി അസോസിയേഷുള്ള പുരസ്‌ക്കാരം മങ്ക മുന്‍  പ്രസിഡന്റ് സജന്‍ മൂലേപ്ലാക്കല്‍, മുന്‍  സെക്രട്ടറി സുനില്‍ വര്‍ഗീസ് എന്നിവര്‍ മന്ത്രി കെ.ടി. ജലീലില്‍ നിന്നു ഏറ്റുവാങ്ങി. നിറഞ്ഞ കയ്യടികളോടെയാണ് ജനം അവരെ എതിരേറ്റത്.

മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയയുടെ മികച്ചപ്രവര്‍ത്തനങ്ങള്‍ സമൂഹം അംഗീകരിക്കുന്നു എന്നതിനു തെളിവായി ഈ പുരസ്‌കാരം.

സാന്‍ഫ്രാന്‍സിസ്‌ക്കോ ബേ ഏരിയയില്‍ കഴിഞ്ഞ 37 വര്‍ഷമായി മലയാളി സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടന കേരളത്തിലെ സാമൂഹിക പ്രവര്‍ത്തനങ്ങളിലും മുന്നില്‍ തന്നെയുണ്ട്. കേരളത്തിലെ പ്രളയ ദുരിതാശ്വാസത്തിന് ഒരു ലക്ഷത്തിലധികം ഡോളറാണ് മങ്ക നല്‍കിയത്.

അമ്പതിനായിരം ഡോളറിന്റെ ചെക്ക് മുഖ്യമന്ത്രിക്ക് നേരിട്ടും ശേഷിച്ച അമ്പതിനായിരം ഡോളര്‍ കൊണ്ട് ഫോമ-തണല്‍ എന്നീ പ്രസ്ഥാനങ്ങളിലൂടെ ആറു വീടുകള്‍ നിര്‍മ്മിച്ചും നല്‍കി. ഇതിനു പുറമേ ഫൊക്കാന ഭവനം പദ്ധതിയിലൂടെ മൂന്നു വീടുകളും നിര്‍മ്മിച്ചു നല്‍കി.

മങ്കയുടെ ഇക്കഴിഞ്ഞ ഓണാഘോഷത്തിനു2200 പേര്‍പങ്കെടുത്തു എന്നു പറയുമ്പോള്‍ ജന പിന്തുണ ഊഹിക്കാമല്ലോ.

വോളിബോള്‍ ടൂര്‍ണമെന്റ്, കര്‍ഷകശ്രീ തുടങ്ങി വ്യത്യസ്തമായ പരിപാടികളിലും സജീവമായി പ്രവര്‍ത്തിക്കുന്നു. സാമൂഹ്യപ്രവര്‍ത്തനത്തിലെ പ്രതിബദ്ധത, ജീവകാരുണ്യ പ്രവര്‍ത്തനമികവ്, പിറന്ന നാടുമായുള്ള ബന്ധം, കര്‍മ്മഭൂമിയിലെ പ്രവര്‍ത്തനചാതുര്യം തുടങ്ങി നിരവധി മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ലഭിച്ച നോമിനേഷന്റെ പേരിലാണ് മങ്കയെ തെരഞ്ഞെടുത്തത്.

പ്രമുഖ പത്രപ്രവര്‍ത്തകനും കോളമിസ്റ്റും ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ സ്ഥാപകാംഗങ്ങളിലൊരാളുമായ ജോര്‍ജ് തുമ്പയില്‍ ചെയര്‍മാനായ ജൂറിയില്‍ മികച്ച സംഘടനാ നേതാക്കളായ കൊച്ചിന്‍ ഷാജി (മുന്‍ ഫോമ ജനറല്‍ സെക്രട്ടറി), ഫിലിപ്പോസ് ഫിലിപ്പ് (മുന്‍ ഫൊക്കാന ജനറല്‍ സെക്രട്ടറി) എന്നിവരും അംഗങ്ങളായിരുന്നു.
see also



പ്രസ് ക്ലബ് സമ്മേളനത്തെപറ്റി മന്ത്രി ജലീല്‍: ഇവിടെ അസൂയയും കുശുമ്പും പടിക്ക് പുറത്ത്

പ്രളയ ദുരന്തത്തിലെ സഹായ ഹസ്തം: ഏഞ്ചലക്കും വിശാഖിനും പ്രസ് ക്ലബ് പ്രസിഡന്‍ഷ്യല്‍ അവാര്‍ഡ്


മികച്ച സംഘടനക്കുള്ള അവാര്‍ഡ് മങ്ക പ്രസിഡന്റ് സജന്‍ മൂലേപ്ലാക്കല്‍, സെക്രട്ടറി സുനില്‍ വര്‍ഗീസ് ഏറ്റുവാങ്ങി 

അമേരിക്കയിലെ പത്ര- ദ്രുശ്യമാധ്യമ പ്രവര്‍ത്തകരെ ആദരിച്ചു

മുഖ്യധാരാ രാഷ്ട്രീയ പുരസ്‌കാരം മേയര്‍ സജി ജോര്‍ജ് മന്ത്രി കെ.ടി. ജലീലില്‍ നിന്നു ഏറ്റുവാങ്ങി

റീന നൈനാന്‍ മുഖ്യാധാര മാധ്യമ പ്രവര്‍ത്തകയ്ക്കുള്ള അവാര്‍ഡ് എറ്റു വാങ്ങി; ബേസില്‍ ജോണിനെ ആദരിച്ചു



നന്മയുടെ ഉന്നത വിദ്യാഭ്യസ സ്‌കോളര്‍ഷിപ്പ് പ്രൊജക്റ്റ് ഉല്‍ഘാടനം മന്ത്രി കെ ടി ജലീല്‍ നിര്‍വഹിച്ചു

അമേരിക്കന്‍ മലയാളികളുടെ പ്രായോഗിക പരിഞ്ജാനം കേരളത്തിനു ലഭ്യമാക്കാന്‍ നടപടി: മന്ത്രി കെ. ടി. ജലീല്‍

മാധ്യമങ്ങള്‍ക്ക് കേരളത്തിലും കിട്ടുന്നത് കുമ്പിളില്‍ തന്നെ: വേണു ബാലക്രുഷണന്‍

എങ്ങോട്ടു മാറാനും മടിയില്ലാത്ത നിലപാടുമായി 'ബല്ലാത്ത പഹയന്‍'

സ്വകാര്യത സ്വീകരണ മുറിയിലെ വെള്ളാന പോലെയായി: വെങ്കിടേഷ് രാമകൃഷ്ണന്‍

ആഗോള മാധ്യമ സമൂഹം ഒന്നിക്കേണ്ട സമയമായി: മാധവന്‍ ബി നായര്‍ (ഫൊക്കാന പ്രസിഡന്റ് )

മാധ്യമ പ്രവര്‍ത്തനത്തിനു ഇരുതല വാളിന്റെ മൂര്‍ച്ച, അത് സൂക്ഷിച്ചുപയോഗിക്കണം: മന്ത്രി കെ.ടി. ജലീല്‍


വിദ്യാര്‍ഥിക്കു ന്യായം നടത്തിയപ്പോള്‍ തോറ്റയാളെ ജയിപ്പിച്ചെന്നു വാര്‍ത്ത: മന്ത്രി കെ.ടി. ജലീല്‍

പുറത്തു നിന്നുള്ളവരെത്തുന്ന ഉന്നത വിദ്യാഭ്യാസ കേന്ദ്രമായി കേരളം മാറും: മന്ത്രി ജലീല്‍



സൗഹൃദ കൂട്ടായ്മയോടെ ഇന്ത്യാ പ്രസ് ക്ലബ് കോണ്‍ഫറന്‍സിന് തുടക്കം; ഔപചാരിക ഉദ്ഘാടനം ഇന്ന്

മഹനീയമായ മാധ്യമ സൗഹൃദ സംഗമത്തിലേക്കു സ്വാഗതം

ഇന്ത്യാ പ്രസ് ക്ലബ് കോണ്‍ഫറന്‍സിനു ഫൊക്കാനയുടെ ആശംസകള്‍



മികച്ച സംഘടനക്കുള്ള അവാര്‍ഡ് മങ്ക മുന്‍  പ്രസിഡന്റ് സജന്‍ മൂലേപ്ലാക്കല്‍, സുനില്‍ വര്‍ഗീസ് ഏറ്റുവാങ്ങിമികച്ച സംഘടനക്കുള്ള അവാര്‍ഡ് മങ്ക മുന്‍  പ്രസിഡന്റ് സജന്‍ മൂലേപ്ലാക്കല്‍, സുനില്‍ വര്‍ഗീസ് ഏറ്റുവാങ്ങിമികച്ച സംഘടനക്കുള്ള അവാര്‍ഡ് മങ്ക മുന്‍  പ്രസിഡന്റ് സജന്‍ മൂലേപ്ലാക്കല്‍, സുനില്‍ വര്‍ഗീസ് ഏറ്റുവാങ്ങിമികച്ച സംഘടനക്കുള്ള അവാര്‍ഡ് മങ്ക മുന്‍  പ്രസിഡന്റ് സജന്‍ മൂലേപ്ലാക്കല്‍, സുനില്‍ വര്‍ഗീസ് ഏറ്റുവാങ്ങിമികച്ച സംഘടനക്കുള്ള അവാര്‍ഡ് മങ്ക മുന്‍  പ്രസിഡന്റ് സജന്‍ മൂലേപ്ലാക്കല്‍, സുനില്‍ വര്‍ഗീസ് ഏറ്റുവാങ്ങി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക