Image

വ്യാജന്മാരുടെ പിറകെ പോകാതെ വിദഗ്ദ ചികില്‍സ നേടണം: ഡോ. സാറാ ഈശോ

Published on 14 October, 2019
വ്യാജന്മാരുടെ പിറകെ പോകാതെ വിദഗ്ദ ചികില്‍സ നേടണം: ഡോ. സാറാ ഈശോ
എഡിസന്‍, ന്യൂജേഴ്സി: കാന്‍സര്‍ എന്നൊരു രോഗമില്ലെന്നും മറ്റും പറയുന്ന മോഹന വൈദ്യന്മാരെതള്ളിക്കളഞ്ഞു കൊണ്ട് വിദഗ്ദ ചികില്‍സ തേടാന്‍ മടിക്കരുതെന്ന് ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മികച്ച ഡോക്ടര്‍ക്കുള്ള പുരസ്‌കാരം നേടീയ ഡോ. സാറാ ഈശോ. എഡിസണില്‍ ഇ-ഹോട്ടലില്‍ നടന്ന കണ്വന്‍ഷനില്‍ മന്ത്രി ഡോ. കെ.ടി. ജലീല്‍ അവാര്‍ഡ് സമ്മാനിച്ചു.

മെഡിക്കല്‍ രംഗത്ത് വലിയ നേട്ടം കൈവരിച്ച ഒട്ടേറേ പേരുള്ളപ്പോള്‍ ഈ അംഗീകാരം തനിക്കു നല്കിയതില്‍ സന്തോഷമുണ്ട്. ഇത് വിനയപൂര്‍വം സ്വീകരിക്കുന്നു-പ്രശസ്ത ഓങ്കോളജിസ്റ്റായ അവര്‍ പറഞ്ഞു.

എഴുത്തുകാരിയും പ്രസ് ക്ലബ് അംഗവും കൂടിയാണു ഡോ. സാറാ ഈശോ എന്ന പ്രത്യേകതയുമുണ്ട്. ജനനി മാസികയുടെ ലിറ്റററി എഡിറ്ററാണ്.

ആരോഗ്യ സേവന രംഗത്ത് ജീവിതം ഉഴിഞ്ഞു വെച്ചതിനൊപ്പം, സാമൂഹിക സാംസ്‌ക്കാരിക രംഗങ്ങളില്‍വ്യക്തിമുദ്ര പതിപ്പിച്ചു.ഫോമാ വിമന്‍സ് ഫോറം ചെയര്‍ എന്ന നിലയില്‍ അവരുടെ പ്രവര്‍ത്തനം മുക്തകണ്ടം പ്രശംസിക്കപ്പെട്ടിരുന്നു

ന്യൂജേഴ്സിയിലെ ഓഷ്യന്‍ കൗണ്ടിയിലെ ഓഷ്യന്‍ ഹെമറ്റോളജി ആന്‍ഡ് ഓങ്കോളജിയുമായി ചേര്‍ന്നു നടത്തി വരുന്ന കാന്‍സര്‍ സര്‍വൈവേഴ്സ് ഡേ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാണ്. 365 ദിവസത്തില്‍ ഒരു ദിവസമെങ്കിലും കാന്‍സറിനെ കുറിച്ചുള്ള ഓര്‍മ്മകളില്‍ നിന്നും വിട്ട് വൈല്‍ഡ് വെസ്റ്റ് നൃത്തങ്ങളും, ഭക്ഷണവുമൊക്കെയായി ഒരു ആഘോഷമായാണ് കാന്‍സര്‍ സര്‍വൈവേഴ്സ് ഡേ കൊണ്ടാടുന്നത്.

കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നും മെഡിക്കല്‍ ബിരുദം എടുത്ത്,ന്യൂയോര്‍ക്ക് മെഡിക്കല്‍ കോളേജില്‍ ഹെമറ്റോളജി ആന്‍ഡ് ഓങ്കോളജിയില്‍ ഉപരിപഠനം പൂര്‍ത്തിയാക്കി.

ജനനി മാസികയില്‍ സ്ഥിരമായി വനിതാരംഗം എന്ന പംക്തിയും കൈകാര്യം ചെയ്യുന്നു. നിലയ്ക്കാത്ത സ്പന്ദനം എന്ന പുസ്തകവും പ്രസദ്ധീകരിച്ചിട്ടുണ്ട്.

അമേരിക്കയില്‍ മലയാളി സമൂഹത്തിനുവേണ്ടി പല സെമിനാറുകളും ഡോ: സാറാ ഈശോയുടെ മേല്‍നോട്ടത്തില്‍ നടത്തപ്പെട്ടിട്ടുണ്ട്. ബ്രെസ്റ്റ് കാന്‍സര്‍ അവേയര്‍നെസ്, ഗെറ്റിംഗ് ഓള്‍ഡ് ഗ്രേസ്ഫുള്ളി തുടങ്ങിയവ അവയില്‍ ചിലതാണ്.

ഭര്‍ത്താവ് ഡോ: ജോണ്‍ ഈശോ, മക്കള്‍ ഡോ. മനോജ്, മെലിസ്സ 
see also









പ്രസ് ക്ലബ് സമ്മേളനത്തെപറ്റി മന്ത്രി ജലീല്‍: ഇവിടെ അസൂയയും കുശുമ്പും പടിക്ക് പുറത്ത്

പ്രളയ ദുരന്തത്തിലെ സഹായ ഹസ്തം: ഏഞ്ചലക്കും വിശാഖിനും പ്രസ് ക്ലബ് പ്രസിഡന്‍ഷ്യല്‍ അവാര്‍ഡ്


മികച്ച സംഘടനക്കുള്ള അവാര്‍ഡ് മങ്ക പ്രസിഡന്റ് സജന്‍ മൂലേപ്ലാക്കല്‍, സെക്രട്ടറി സുനില്‍ വര്‍ഗീസ് ഏറ്റുവാങ്ങി 

അമേരിക്കയിലെ പത്ര- ദ്രുശ്യമാധ്യമ പ്രവര്‍ത്തകരെ ആദരിച്ചു

മുഖ്യധാരാ രാഷ്ട്രീയ പുരസ്‌കാരം മേയര്‍ സജി ജോര്‍ജ് മന്ത്രി കെ.ടി. ജലീലില്‍ നിന്നു ഏറ്റുവാങ്ങി

റീന നൈനാന്‍ മുഖ്യാധാര മാധ്യമ പ്രവര്‍ത്തകയ്ക്കുള്ള അവാര്‍ഡ് എറ്റു വാങ്ങി; ബേസില്‍ ജോണിനെ ആദരിച്ചു



നന്മയുടെ ഉന്നത വിദ്യാഭ്യസ സ്‌കോളര്‍ഷിപ്പ് പ്രൊജക്റ്റ് ഉല്‍ഘാടനം മന്ത്രി കെ ടി ജലീല്‍ നിര്‍വഹിച്ചു

അമേരിക്കന്‍ മലയാളികളുടെ പ്രായോഗിക പരിഞ്ജാനം കേരളത്തിനു ലഭ്യമാക്കാന്‍ നടപടി: മന്ത്രി കെ. ടി. ജലീല്‍

മാധ്യമങ്ങള്‍ക്ക് കേരളത്തിലും കിട്ടുന്നത് കുമ്പിളില്‍ തന്നെ: വേണു ബാലക്രുഷണന്‍

എങ്ങോട്ടു മാറാനും മടിയില്ലാത്ത നിലപാടുമായി 'ബല്ലാത്ത പഹയന്‍'

സ്വകാര്യത സ്വീകരണ മുറിയിലെ വെള്ളാന പോലെയായി: വെങ്കിടേഷ് രാമകൃഷ്ണന്‍

ആഗോള മാധ്യമ സമൂഹം ഒന്നിക്കേണ്ട സമയമായി: മാധവന്‍ ബി നായര്‍ (ഫൊക്കാന പ്രസിഡന്റ് )

മാധ്യമ പ്രവര്‍ത്തനത്തിനു ഇരുതല വാളിന്റെ മൂര്‍ച്ച, അത് സൂക്ഷിച്ചുപയോഗിക്കണം: മന്ത്രി കെ.ടി. ജലീല്‍


വിദ്യാര്‍ഥിക്കു ന്യായം നടത്തിയപ്പോള്‍ തോറ്റയാളെ ജയിപ്പിച്ചെന്നു വാര്‍ത്ത: മന്ത്രി കെ.ടി. ജലീല്‍

പുറത്തു നിന്നുള്ളവരെത്തുന്ന ഉന്നത വിദ്യാഭ്യാസ കേന്ദ്രമായി കേരളം മാറും: മന്ത്രി ജലീല്‍



സൗഹൃദ കൂട്ടായ്മയോടെ ഇന്ത്യാ പ്രസ് ക്ലബ് കോണ്‍ഫറന്‍സിന് തുടക്കം; ഔപചാരിക ഉദ്ഘാടനം ഇന്ന്

മഹനീയമായ മാധ്യമ സൗഹൃദ സംഗമത്തിലേക്കു സ്വാഗതം

ഇന്ത്യാ പ്രസ് ക്ലബ് കോണ്‍ഫറന്‍സിനു ഫൊക്കാനയുടെ ആശംസകള്‍



വ്യാജന്മാരുടെ പിറകെ പോകാതെ വിദഗ്ദ ചികില്‍സ നേടണം: ഡോ. സാറാ ഈശോവ്യാജന്മാരുടെ പിറകെ പോകാതെ വിദഗ്ദ ചികില്‍സ നേടണം: ഡോ. സാറാ ഈശോവ്യാജന്മാരുടെ പിറകെ പോകാതെ വിദഗ്ദ ചികില്‍സ നേടണം: ഡോ. സാറാ ഈശോവ്യാജന്മാരുടെ പിറകെ പോകാതെ വിദഗ്ദ ചികില്‍സ നേടണം: ഡോ. സാറാ ഈശോവ്യാജന്മാരുടെ പിറകെ പോകാതെ വിദഗ്ദ ചികില്‍സ നേടണം: ഡോ. സാറാ ഈശോവ്യാജന്മാരുടെ പിറകെ പോകാതെ വിദഗ്ദ ചികില്‍സ നേടണം: ഡോ. സാറാ ഈശോ
Join WhatsApp News
We need articles like this. 2019-10-14 11:41:52
Thanks to Dr.Sara & Mr.G Puthenkurish for valuable, Scientific informative articles.
e malayalee need to promote these type of articles. Readers won't get any benefit from articles on 
- മരട് ഫ്ലാറ്റ്-there were more than 10; Joli the serial killer--more than 15, now the sainthood of a woman-3, a guy in NY running for FOMA position- several comments.
please publish articles to Educate the readers
thank you- from andrew 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക