Image

എസ്.എം.സി.സി മെന്റല്‍ ഹെല്‍ത്ത് സെമിനാര്‍ നടത്തി

ജോയിച്ചന്‍ പുതുക്കുളം Published on 14 October, 2019
എസ്.എം.സി.സി മെന്റല്‍ ഹെല്‍ത്ത് സെമിനാര്‍ നടത്തി
ചിക്കാഗോ: എസ്.എം.സി.സി ചിക്കാഗോ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ 'മെന്റല്‍ ഹെല്‍ത്ത് അവയര്‍നെസ് ആന്‍ഡ് ടിപ്‌സ് ഫോര്‍ ഇംപ്രൂവിംഗ് സീനിയേഴ്‌സ് ഹെല്‍ത്ത്' എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാര്‍ നടത്തി.

ഒക്‌ടോബര്‍ 13-നു ചിക്കാഗോ സീറോ മലബാര്‍ കത്തീഡ്രല്‍ പാരീഷ് ഹാളില്‍ നടന്ന സെമിനാര്‍ കത്തീഡ്രല്‍ വികാരി ഫാ. തോമസ് കടുകപ്പള്ളില്‍ ഉദ്ഘാടനം ചെയ്തു. ഡോ. അലക്‌സ് സഖറിയ, ഡിംപിള്‍ പട്ടേല്‍, പ്രീതി ഷാ എന്നിവര്‍ സെമിനാറിനു നേതൃത്വം നല്‍കി. മേഴ്‌സി കുര്യാക്കോസ് ഡോ. അലക്‌സ് സഖറിയായേയും, ആഗ്‌നസ് തെങ്ങുംമൂട്ടില്‍ ഡിംപിള്‍ പട്ടേല്‍, പ്രീതി ഷാ എന്നിവരേയും സദസിനു പരിചയപ്പെടുത്തി. പ്രസിഡന്റ് ആന്റോ കവലയ്ക്കല്‍ സ്വാഗതവും ട്രഷറര്‍ ബിജി കൊല്ലാപുരം നന്ദിയും പറഞ്ഞു.

ആന്റോ കവലയ്ക്കല്‍, മേഴ്‌സി കുര്യാക്കോസ്, ഷാജി കൈലാത്ത്, ബിജി കൊല്ലാപുരം, ജോണ്‍സണ്‍ കണ്ണൂക്കാടന്‍, ഷിബു അഗസ്റ്റിന്‍, സണ്ണി വള്ളിക്കളം, ആഗ്‌നസ് തെങ്ങുംമൂട്ടില്‍, ഷിജി ചിറയില്‍, ടോം വെട്ടിക്കാട്ട്, കുര്യാക്കോസ് തുണ്ടിപ്പറമ്പില്‍, ഷാബു മാത്യു എന്നിവര്‍ സെമിനാറിനു നേതൃത്വം നല്‍കി.

എസ്.എം.സി.സി മെന്റല്‍ ഹെല്‍ത്ത് സെമിനാര്‍ നടത്തിഎസ്.എം.സി.സി മെന്റല്‍ ഹെല്‍ത്ത് സെമിനാര്‍ നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക