Image

വിദ്യ3ര്‍ത്ഥിനിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട മുന്‍ അദ്ധ്യാപിക അസ്റ്റില്‍

പി പി ചെറിയാന്‍ Published on 16 October, 2019
വിദ്യ3ര്‍ത്ഥിനിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട മുന്‍ അദ്ധ്യാപിക അസ്റ്റില്‍
യുക്കോണ്‍ (ഒക്കലഹോമ): 15 വയസ്സുള്ള പെണ്‍കുട്ടിയുമായി ലൈംഗികമായി ബന്ധപ്പെട്ട മുന്‍ യുക്കോണ്‍ ഹൈസ്‌ക്കൂള്‍ ചരിത്ര അദ്ധ്യാപികയും, ബാസ്‌കറ്റ്‌ബോള്‍ കോച്ചുമായ എലിസബത്ത് നിക്കോളിനെ (24) പോലീസ് അറസ്റ്റ് ചെയ്ത് ഒക്കലഹോമ കൗണ്ടി ജയിലിലേക്കയച്ചു.

ഒക്ടോബര്‍ 15 ന് അറസ്റ്റ് ചെയ്ത അദ്ധ്യാപികക്ക് 250000 ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്.

ജൂണ്‍ 30 മുതല്‍ ആഗസ്റ്റ് 15 വരെയുള്ള കാലഘട്ടത്തിലാണ് കേസ്സിനാസ്പദമായ സംഭവം നടന്നതെന്ന് കോടതി രേഖകളില്‍ ചൂണ്ടി കാണിക്കുന്നു. എക്‌സ്പ്രസ്വേയിലുള്ള ഹോട്ടലില്‍ വെച്ചാണ് വാഴ്‌സിറ്റി പ്ലെയര്‍ കൂടിയായ വിദ്യാര്‍ത്ഥിനിയെ അദ്ധ്യാപിക ലൈംഗികമായി പീഡിപ്പിച്ചത്. സംഭവം പുറത്തായതിനെ തുടര്‍ന്ന് യുക്കോണ്‍ പബ്ലിക് സ്‌കൂള്‍ അന്വേഷണം നടത്തുകയും, അദ്ധ്യാപിക സ്വയം രാജിവെച്ചു പോകുകയുമായിരുന്നു.

ചോദ്യം ചെയ്യലില്‍ അദ്ധ്യാപിക കുറ്റ സമ്മതം നടത്തിയതായി പോലീസ് അറിയിച്ചു. പ്രായ പൂര്‍ത്തിയാക്കാത്ത കുട്ടിയുമായി ലൈംഗിക കൃത്യങ്ങളില്‍ ഏര്‍പ്പെട്ട ഗുരുതരമായ ആരോപണമാണ് അദ്ധ്യാപികക്കെതിരെ ചാര്‍ജ്ജ് ചെയ്തിരിക്കുന്നത്. 2018 ലാണ് എലിസബത്ത് യുക്കോണ്‍ സ്‌കൂള്‍ ഡിസ്ട്രിക്റ്റില്‍ അദ്ധ്യാപികയായി ജോലിയില്‍ പ്രവേശിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക