Image

സര്‍വകലാശാലകളുടെ സ്വയംഭരണാവകാശം അട്ടിമറിച്ചു മന്ത്രിയും ഒഫിസും മാര്‍ക്ക്‌ ദാനം നടത്തുന്നു : ചെന്നിത്തല

Published on 16 October, 2019
സര്‍വകലാശാലകളുടെ സ്വയംഭരണാവകാശം അട്ടിമറിച്ചു മന്ത്രിയും ഒഫിസും മാര്‍ക്ക്‌ ദാനം നടത്തുന്നു : ചെന്നിത്തല

തിരുവനന്തപുരം: മാര്‍ക്ക്‌ കുംഭകോണത്തില്‍ നിഷ്‌പക്ഷ അന്വേഷണം വേണമെന്നാവശ്യപ്പെട്ട്‌ പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല ഗവര്‍ണര്‍ ആരിഫ്‌ മുഹമ്മദ്‌ഖാനെ കണ്ടു. സര്‍വകലാശാലകളുടെ സ്വയംഭരണാവകാശം അട്ടിമറിച്ചുകൊണ്ട്‌ മന്ത്രിയും ഒഫിസും മാര്‍ക്ക്‌ ദാനം നടത്തുകയാണ്‌.

 ഇത്‌ കേട്ടുകേള്‍വിയില്ലാത്ത സംഭവമാണെന്നും ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഗുരുതര സാഹചര്യമാണ്‌ നിലനില്‍ക്കുന്നതെന്നും പ്രതിപക്ഷ നേതാവ്‌ പറഞ്ഞു. 

മര്യാദയ്‌ക്ക്‌ പഠിച്ച്‌ വിജയിക്കുന്ന വിദ്യാര്‍ഥികളെ കൊഞ്ഞണം കുത്തുന്നതാണ്‌ മന്ത്രിയുടെ നിലപാട്‌.
വൈസ്‌ ചാന്‍സലറാണ്‌ തെറ്റുചെയ്‌തതെങ്കില്‍ അനേക്കുറിച്ച്‌ അന്വേഷിച്ച്‌ വിസിയെ പുറത്താക്കാന്‍ ശുപാര്‍ശയ്‌ക്ക്‌ തയ്യാറുണ്ടോയെന്ന്‌ ചെന്നിത്തല മന്ത്രിയെ വെല്ലുവിളിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക