Image

മരട്​ കേസ്​: ഫ്ലാറ്റ്​ നിര്‍മാതാവും മുന്‍ പഞ്ചായത്ത്​ സെക്രട്ടറിയും ഉള്‍പ്പടെ റിമാന്‍ഡില്‍

Published on 16 October, 2019
മരട്​ കേസ്​: ഫ്ലാറ്റ്​ നിര്‍മാതാവും മുന്‍ പഞ്ചായത്ത്​ സെക്രട്ടറിയും ഉള്‍പ്പടെ റിമാന്‍ഡില്‍

കൊ​ച്ചി: മ​ര​ടി​ല്‍ തീ​ര​ദേ​ശ പ​രി​പാ​ല​ന നി​യ​മം ലം​ഘി​ച്ച്‌​ ഫ്ലാ​റ്റു​ക​ള്‍ നി​ര്‍​മി​ച്ച സം​ഭ​വ​ത്തി​ല്‍ നി​ര്‍​മാ​ണ​ക്ക​മ്ബ​നി ഉ​ട​മ​യും ഉ​ദ്യോ​ഗ​സ്ഥ​രും ഉ​ള്‍​പ്പെ​ടെ മൂ​ന്നു​പേരെ റിമാന്‍ഡ് ചെയ്തു. നി​യ​മ​ലം​ഘ​നം ന​ട​ത്തി ഫ്ലാ​റ്റ് നി​ര്‍​മി​ച്ച ഹോ‍ളി ഫെ​യ്ത്ത് ബി​ല്‍​ഡേ​ഴ്​​സ്​ മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ര്‍ സാ​നി ഫ്രാ​ന്‍​സി​സ്, മ​ര​ട് പ​ഞ്ചാ​യ​ത്താ​യി​രി​ക്കെ നി​ര്‍​മാ​ണ​ത്തി​ന് അ​നു​മ​തി ന​ല്‍​കി​യ അ​ന്ന​ത്തെ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് അ​ഷ്റ​ഫ്, ജൂ​നി​യ​ര്‍ സൂ​പ്ര​ണ്ട് പി.​ഇ. ജോ​സ​ഫ് എ​ന്നി​വ​രെ​യാ​ണ് റിമാന്‍ഡ് ചെയ്തത്.

അ​ഴി​മ​തി നി​രോ​ധ​ന നി​യ​മം ഉ​ള്‍​െ​പ്പ​ടെയുള്ള കു​റ്റ​ങ്ങ​ളാ​ണ് ഇ​വ​ര്‍​ക്കെ​തി​രെ ചു​മ​ത്തി​യ​ത്. ചൊ​വ്വാ​ഴ്ച ൈ​വ​കീ​ട്ട്​ മൂ​േ​ന്നാ​ടെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത് ഏ​റെ​നേ​രം ചോ​ദ്യം​ചെ​യ്ത​ശേ​ഷം വൈ​കീ​ട്ടോ​ടെ​ ഇവരെ അ​റ​സ്​​റ്റ് ചെയ്തത്. ബു​ധ​നാ​ഴ്ച മൂ​വാ​റ്റു​പു​ഴ വി​ജി​ല​ന്‍​സ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ ക്രൈം​ബ്രാ​ഞ്ച് ഇ​വ​രെ ചോ​ദ്യം ചെ​യ്തി​രു​ന്നു. നി​യ​മ​ങ്ങ​ള്‍ കാ​റ്റി​ല്‍​പ​റ​ത്തി നി​ര്‍​മാ​ണ​ത്തി​ന്​ അ​നു​മ​തി ന​ല്‍​കി​യെ​ന്ന്​ ക​ണ്ടെ​ത്തി​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രെ പി​ടി​കൂ​ടി​യ​ത്. ഫ്ലാ​റ്റ് വാ​ങ്ങാ​നെ​ത്തി​യ ഉ​ട​മ​ക​ളെ വ​ഞ്ചി​ക്കു​ക​യാ​യി​രു​െ​ന്ന​ന്നും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക