Image

ജമ്മുകശ്മീരില്‍ പഞ്ചാബില്‍നിന്നുള്ള വ്യാപാരി കൊല്ലപ്പെട്ടു; ഇതരസംസ്ഥാനക്കാരെ ലക്ഷ്യമിട്ട് ഭീകരാക്രമണം

Published on 16 October, 2019
ജമ്മുകശ്മീരില്‍ പഞ്ചാബില്‍നിന്നുള്ള വ്യാപാരി കൊല്ലപ്പെട്ടു; ഇതരസംസ്ഥാനക്കാരെ ലക്ഷ്യമിട്ട് ഭീകരാക്രമണം

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ഇതരസംസ്ഥാനക്കാര്‍ക്കുനേരേ വീണ്ടും ഭീകരാക്രമണം. പഞ്ചാബില്‍നിന്നുള്ള ആപ്പിള്‍ വ്യാപാരിയെ ഭീകരര്‍ വെടിവെച്ച് കൊന്നു. ഷോപ്പിയാന്‍ മേഖലയില്‍ ബുധനാഴ്ച വൈകീട്ട് 7.30ഓടെയായിരുന്നു സംഭവം. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ മറ്റൊരാളെ ശ്രീനഗറിലെ സൂപ്പര്‍സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  ബുധനാഴ്ച രാവിലെ പുല്‍വാമയില്‍ ഛത്തീസ്ഗഢ് സ്വദേശിയായ തൊഴിലാളിയെയും ഭീകരര്‍ വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു.

ഇഷ്ടികചൂളയിലെ തൊഴിലാളിയായ സേതികുമാര്‍ സാഗറാണ് ഭീകരരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. പ്രദേശവാസിയായ മറ്റൊരാള്‍ക്കൊപ്പം നടന്നുപോകുന്നതിനിടെ സേതികുമാറിന് നേരേ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. 

തിങ്കളാഴ്ച രാജസ്ഥാനില്‍നിന്നുള്ള ട്രക്ക് െ്രെഡവറെയും ഭീകരര്‍ സമാനരീതിയില്‍ കൊലപ്പെടുത്തിയിരുന്നു. ഈ രണ്ട് സംഭവങ്ങളുടെയും നടുക്കം മാറുംമുമ്പാണ് ആപ്പിള്‍ വ്യാപാരി കൊല്ലപ്പെട്ടെന്ന വാര്‍ത്തയും പുറത്തുവരുന്നത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക