Image

വട്ടിയൂര്‍ക്കാവിലും മഞ്ചേശ്വരത്തും വോട്ട്‌ മറിക്കാന്‍ എല്‍ഡിഎഫ്‌-യുഡിഎഫ്‌ ധാരണ; ആരോപണവുമായി ശ്രീധരന്‍പിള്ള

Published on 17 October, 2019
വട്ടിയൂര്‍ക്കാവിലും മഞ്ചേശ്വരത്തും വോട്ട്‌ മറിക്കാന്‍ എല്‍ഡിഎഫ്‌-യുഡിഎഫ്‌ ധാരണ; ആരോപണവുമായി ശ്രീധരന്‍പിള്ള

തിരുവനന്തപുരം: സംസ്ഥാനത്ത്‌ ഉപതെരഞ്ഞെടുപ്പ്‌ ചൂട്‌ കടുക്കുന്നതിനിടെ എതിരാളികള്‍ക്ക്‌ നേരെ വോട്ട്‌ മറിക്കല്‍ ആരോപണവുമായി ബിജെപി രംഗത്ത്‌. 

വട്ടിയൂര്‍ക്കാവിലും മഞ്ചേശ്വരത്തും എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ വോട്ടുമറിക്കാന്‍ ധാരണയുണ്ടാക്കി എന്നാണ്‌ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ്‌ ശ്രീധരന്‍പിള്ളയുടെ ആരോപണം.

ഇരുമുന്നണികളും തമ്മിലുള്ള ധാരണ കാരണം വട്ടിയൂര്‍ക്കാവിലും മഞ്ചേശ്വരത്തും അട്ടിമറി നടക്കുമോ എന്ന ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം കോര്‍പ്പറേഷന്റെ ഭരണം നിലനിര്‍ത്താന്‍ എല്‍ഡിഎഫിനെ സഹായിക്കുന്നത്‌ കോണ്‍ഗ്രസാണ്‌. 

മഞ്ചേശ്വരത്ത്‌ രണ്ട്‌ പഞ്ചായത്തുകളില്‍ ബിജെപി അധികാരത്തിലെത്തുന്നത്‌ തടയാന്‍ ഇരുമുന്നണികളും ഒത്തുകളിച്ചെന്നും സിപിഎം- കോണ്‍ഗ്രസ്‌ നേതൃത്വങ്ങള്‍ ജനങ്ങളെ കബളിപ്പിക്കുകയാണെന്നും ശ്രീധരന്‍ പിള്ള മാധ്യമങ്ങള്‍ക്ക്‌ മുന്നില്‍ ആരോപണങ്ങള്‍ ഉന്നയിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക