Image

കസ്റ്റഡി മരണങ്ങള്‍ ഒഴിവാക്കാന്‍ മജിസ്‌ട്രേറ്റുമാര്‍ക്ക് ഹൈക്കോടതിയുടെ കര്‍ശന നിര്‍ദ്ദേശങ്ങള്‍

Published on 17 October, 2019
കസ്റ്റഡി മരണങ്ങള്‍ ഒഴിവാക്കാന്‍ മജിസ്‌ട്രേറ്റുമാര്‍ക്ക് ഹൈക്കോടതിയുടെ കര്‍ശന നിര്‍ദ്ദേശങ്ങള്‍


കൊച്ചി: നെടുങ്കണ്ടം കസ്റ്റഡി മരണത്തിന്റെ പശ്ചാത്തലത്തില്‍ പ്രതികളെ കോടതിയില്‍ ഹാജരാക്കുമ്പോള്‍ പാലിക്കേണ്ട കാര്യങ്ങളേക്കുറിച്ച് മജിസ്‌ട്രേറ്റുമാര്‍ക്ക് കര്‍ശന മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് ഹൈക്കോടതി. പ്രതികളെ ഹാജരാക്കുമ്പോള്‍ എന്തെങ്കിലും പറയാനുണ്ടോ എന്ന വഴിപാട് ചോദ്യങ്ങള്‍ അല്ലാതെ പോലീസ് മര്‍ദ്ദിച്ചിട്ടുണ്ടോയെന്ന് വ്യക്തമായി ചോദിച്ചറിയണമെന്ന് ഹൈക്കോടതി മജിസ്‌ട്രേറ്റുമാര്‍ക്ക് അയച്ച രഹസ്യ സര്‍ക്കുലറില്‍ പറയുന്നു. 

മൂന്ന് പേജ് അടങ്ങുന്ന സര്‍ക്കുലറില്‍ മജിസ്‌ട്രേറ്റുമാര്‍ക്കായി കര്‍ശനമായും പാലിക്കേണ്ട എട്ട് നിര്‍ദ്ദേശങ്ങളാണ് ഉള്ളത്. സമീപകാലത്ത് നടന്ന ഒരു സംഭവം ഹൈക്കോടതിയുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഹാജരാക്കിയ പ്രതിയുടെ ദേഹത്തുണ്ടായിരുന്ന പോലീസ് ഏല്‍പ്പിച്ച മുറിവുകളില്‍ മജിസ്‌ട്രേറ്റിന്റെ ശ്രദ്ധ പതിയാതെ പോയി. ഇവിടെ പോലീസ് രക്ഷപ്പെടുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് കര്‍ശനമായ നിര്‍ദ്ദേശങ്ങള്‍ മജിസ്‌ട്രേറ്റുമാര്‍ക്ക് നല്‍കുന്നതെന്ന് സര്‍ക്കുലറില്‍ ഹൈക്കോടതി വിശദീകരിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക