Image

അഞ്ചുവര്‍ഷം കിട്ടിയില്ലേ; ഇനി യുപിഎ സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നത് അവസാനിപ്പിക്കൂമന്‍മോഹന്‍ സിങ്

Published on 17 October, 2019
അഞ്ചുവര്‍ഷം കിട്ടിയില്ലേ; ഇനി യുപിഎ സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നത് അവസാനിപ്പിക്കൂമന്‍മോഹന്‍ സിങ്

മുംബൈ: രാജ്യത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതിയില്‍ മുന്‍ യു.പി.എ. സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നത് മോദി സര്‍ക്കാര്‍ ഇനിയെങ്കിലും അവസാനിപ്പിക്കണമെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. പ്രതിസന്ധികള്‍ക്കും പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ടാക്കാന്‍ എന്‍.ഡി.എ സര്‍ക്കാരിന് ലഭിച്ച  അഞ്ചുവര്‍ഷം മതിയായ സമയമാണെന്നും അദ്ദേഹം മുംബൈയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

യു.പി.എയുടെ തെറ്റുകളില്‍നിന്ന് എന്‍.ഡി.എ. പഠിച്ചിട്ടുണ്ടെങ്കില്‍ പൊതുജനങ്ങളുടെ പണവുമായി നീരവ് മോദി രാജ്യം വിടില്ലായിരുന്നു. ബാങ്കുകള്‍ മോശം അവസ്ഥയില്‍ ദയനീയാവസ്ഥയിലേക്ക് കൂപ്പുകുത്തില്ലായിരുന്നു.

നിങ്ങള്‍ അഞ്ചരവര്‍ഷത്തിലേറെയായി ഭരണം നടത്തുന്നു. ജനങ്ങള്‍ക്ക് വേണ്ടിയുള്ള ഒരു സര്‍ക്കാരാണെങ്കില്‍ പൊതുജനക്ഷേമത്തിനും നല്ലകാര്യങ്ങള്‍ ചെയ്യാനും ഈ സമയം ധാരാളമാണ്. അല്ലാതെ യു.പി.എ. ഭരണത്തെ കുറ്റപ്പെടുത്താന്‍ നിന്നാല്‍ ഇന്ത്യയുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകില്ല.

ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് വര്‍ഷംതോറും കുറയുകയാണെന്നും ഇങ്ങനെയാണെങ്കില്‍ 2024ഓടെ അഞ്ച് ട്രില്യണ്‍ ഡോളറിന്റെ സമ്പദ വ്യവസ്ഥ കൈവരിക്കാമെന്നതില്‍ പ്രതീക്ഷ വേണ്ടെന്നും അദ്ദേഹം പറഞ്ഞു.

Join WhatsApp News
VJ Kumar 2019-10-17 23:26:32

What the hell???? Few hours before here I submitted my comments which emalayalee conveniently removed , but why????
which means emalayalee favoring  on to one party.
very ashamed.. Below was my commend:
QUOTE:

5 years before what are the mistakes did by UPA Govt. that
must be raised and to give awareness to General Public so as to
understand UPA's mistakes by Indian Janathas too.

For example: ::Now a Senior Congress Leader is ARRESTED and put him
in the jail for I.N.X. Media Case , also Italian Maathamma's relative's LAND FRAUD
CASES and Fraudulent WEALTH ACCUMULATION ETC. too.
Read more at: https://www.mathrubhumi.com/


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക