Image

ജയിലില്‍ കഞ്ചാവ് വേട്ട; കാമ്പസിലെ കുത്തുകേസിലെ പ്രതിയില്‍ നിന്നും കഞ്ചാവ് പിടികൂടി

Published on 17 October, 2019
ജയിലില്‍ കഞ്ചാവ് വേട്ട; കാമ്പസിലെ കുത്തുകേസിലെ പ്രതിയില്‍ നിന്നും കഞ്ചാവ് പിടികൂടി

തിരുവനന്തപുരംന്മ പൂജപ്പുര ജയിലില്‍ നടന്ന കഞ്ചാവ് വേട്ടയില്‍ യൂണിവേഴ്‌സിറ്റി കോളേജ് കുത്തുകേസിലെ പ്രതിയില്‍ നിന്നും കഞ്ചാവ് പിടികൂടി. യൂണിവേഴ്‌സിറ്റി  കോളജ് വധശ്രമക്കേസ് പ്രതി നസീമില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്. നസീം ഉള്‍പ്പെടെ ഏഴുപേര്‍ക്കെതിരെ കേസെടുക്കും. ബീഡിയും പാന്‍പരാഗും സിഗരറ്റും പിടിച്ചെടുത്തു. 
നസീമിനെ പാര്‍പ്പിച്ചിരുന്ന ബ്ലോക്കില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്. പിഎസ്എസി പരീക്ഷാ തട്ടിപ്പ് കേസിലും നസീം പ്രതിയാണ്. 

യൂണിവേഴ്‌സിറ്റി കോളേജ് കുത്തുകേസ് പ്രതിയായ നസീം പിഎസ്‌സി പരീക്ഷയില്‍ തട്ടിപ്പ് നടത്തിയതായി സ്ഥിരീകരിച്ചിരുന്നു. ചോദ്യങ്ങളും ഉത്തരങ്ങളും ഫോണില്‍ക്കൂടി കൈമാറി. സ്മാര്‍ട്ട് വാച്ച് ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയതെന്നു അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക