Image

പ്ലാസ്റ്റിക് കവറില്‍ നവജാതശിശുവിന്റെ മൃതദേഹം; യുവതി പറഞ്ഞത് നുണ, കൊലപാതകമെന്ന് പൊലീസ്

Published on 17 October, 2019
പ്ലാസ്റ്റിക് കവറില്‍ നവജാതശിശുവിന്റെ മൃതദേഹം; യുവതി പറഞ്ഞത് നുണ, കൊലപാതകമെന്ന് പൊലീസ്


ചെറുതോണി: വാത്തിക്കുടി മേഖലയില്‍ നവജാത ശിശുവിന്റെ മൃതദേഹം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ സ്‌കൂള്‍ ബാഗില്‍ നിന്നു കണ്ടെത്തിയ സംഭവം കൊലപാതകമാണെന്നു തെളിഞ്ഞു. പിറന്നു വീണ ഉടന്‍ കുഞ്ഞിനെ ശ്വാസം മുട്ടിച്ചുകൊലപ്പെടുത്തിയത് ആണെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കോട്ടയം മെഡിക്കല്‍ കോളജിലാണ് പോസ്റ്റ്‌മോര്‍ട്ടം നടന്നത്. 

തുണി പോലുള്ള വസ്തുക്കള്‍ കൊണ്ട് കഴുത്ത് മുറുക്കിയതിനെ തുടര്‍ന്നാണ് കുട്ടി മരിച്ചതെന്നു പോസ്റ്റ് ര്‍ട്ടത്തില്‍ കണ്ടെത്തിയതെന്ന് ഇടുക്കി സിഐ സിബിച്ചന്‍ ജോസഫ് പറഞ്ഞു.

മുരിക്കാശേരിക്കു സമീപം വാത്തിക്കുടി മേഖലയിലെ ഒരു വീട്ടിലാണ്, ജനിച്ച് ഏതാനും മണിക്കൂറുകള്‍ മാത്രമായ ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. അവിവാഹിതയായ യുവതി പ്രസവിച്ച കുഞ്ഞാണ് ഇതെന്നു മുരിക്കാശേരി പൊലീസ് പറഞ്ഞു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക