Image

പുരുഷന്‍മാര്‍ കൂണ്‍ കഴിച്ചാല്‍ കാന്‍സര്‍ വരുമോ?

Published on 24 October, 2019
പുരുഷന്‍മാര്‍ കൂണ്‍ കഴിച്ചാല്‍  കാന്‍സര്‍ വരുമോ?
വാഷിങ്ടണ്‍: പുരുഷന്‍മാര്‍ ആഴ്ചയില്‍ മൂന്ന് തവണയെങ്കിലും കൂണ്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ പ്രോസ്‌റ്റേറ്റ് കാന്‍സര്‍ സാധ്യത കുറയുമെന്ന് പഠന ഫലം. മധ്യവയസ്കര്‍ക്കും വയോധികര്‍ക്കുമാണ് ഈ ഗുണം ലഭിക്കുക.

ജപ്പാനിലെ ടോഹോകു യൂനിവേഴ്‌സിറ്റി സ്കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് നടത്തിയ പഠനം ഇന്‍റര്‍നാഷണല്‍ ജേണല്‍ ഓഫ് കാന്‍സറിലാണ് പ്രസിദ്ധീകരിച്ചത്.

40 മുതല്‍ 79 വയസുള്ള 36499 പേരെയാണ് നിരീക്ഷിച്ചത്. ആഴ്ചയില്‍ മൂന്നു തവണയില്‍ കൂടുതല്‍ കൂണ്‍ കഴിക്കുന്നവരില്‍ പ്രോസ്‌റ്റേറ്റ് അര്‍ബുദ സാധ്യത 17 ശതമാനം കുറഞ്ഞതായി പഠന സംഘം കണ്ടെത്തി.

എന്നാല്‍, ഏത് തരം കൂണ്‍ ആണ് കാന്‍സര്‍ സാധ്യത കുറച്ചതെന്നോ എങ്ങിനെയാണ് ഇവ പ്രവര്‍ത്തിച്ചതെന്നോ കണ്ടെത്താനായിട്ടില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക