Image

മാത്യു ചെരുവില്‍ ഫോമാ ജുഡിഷ്യല്‍ കൗണ്‍സില്‍ ചെയര്‍മാന്‍

Published on 26 October, 2019
മാത്യു ചെരുവില്‍ ഫോമാ ജുഡിഷ്യല്‍ കൗണ്‍സില്‍ ചെയര്‍മാന്‍
ഡാലസ്: ഫോമാ ജനറല്‍ ബോഡി യോഗത്തില്‍ ജൂഡിഷ്യല്‍ കൗണ്‍സിലിലേക്കു തെരെഞ്ഞെടുക്കപ്പെട്ടവര്‍:മാത്യു ചെരുവില്‍, ഷാജി എഡ്വേര്‍ഡ്, യോഹന്നാന്‍ ശങ്കരത്തില്‍, സുനില്‍ വര്‍ഗീസ്.തോമസ് മാത്യു (അനിയന്‍ യോങ്കേഴ്‌സ്), ബാബു മുല്ലശേരില്‍ എന്നിവര്‍ക്കു തുല്യ വോട്ട് കിട്ടിയതിനാല്‍ അവര്‍ രണ്ടു വര്‍ഷം വീതം പങ്കു വയ്ക്കും.

കമ്മിറ്റി അംഗങ്ങള്‍ ചെയര്‍മാനായി മാത്യു ചെരുവിലിനെ പിന്നീട് തെരെഞ്ഞെടുത്തു

(Support emalayalee.com: https://emalayalee.com/payment.php)

അഞ്ച് സീറ്റിലേക്ക് 10 പേരാണു മല്‍സരിച്ചത്. 5 പേര്‍ നേരത്തെ നോമിനേഷന്‍ നല്കി. അഞ്ചു പേരെ ഫ്‌ലോറില്‍ നിന്നു നിര്‍ദേശിച്ചു. 

ഇലക്ഷന്‍ കമ്മീഷണര്‍മാരായ ബേബി ഊരാളില്‍, ശശിധരന്‍ നായര്‍ എന്നിവരാണു തെരെഞ്ഞെടുപ്പ് നടത്തിയത്. മറ്റൊരു ഇലക്ഷന്‍ കമ്മീഷണര്‍ ജോണ്‍ ടൈറ്റസ് എത്തുകയുണ്ടായില്ല.
മാത്യു ചെരുവില്‍ ഫോമാ ജുഡിഷ്യല്‍ കൗണ്‍സില്‍ ചെയര്‍മാന്‍മാത്യു ചെരുവില്‍ ഫോമാ ജുഡിഷ്യല്‍ കൗണ്‍സില്‍ ചെയര്‍മാന്‍മാത്യു ചെരുവില്‍ ഫോമാ ജുഡിഷ്യല്‍ കൗണ്‍സില്‍ ചെയര്‍മാന്‍മാത്യു ചെരുവില്‍ ഫോമാ ജുഡിഷ്യല്‍ കൗണ്‍സില്‍ ചെയര്‍മാന്‍
Join WhatsApp News
വഴിപോക്കൻ 2019-10-27 18:57:55
നമ്മുടെ സമൂഹം എത്ര പുരോഗമിച്ചിരിക്കുന്നു എന്ന് ആലോചിക്കുമ്പോൾ ഈ ഫോട്ടോകളിൽ കൂടി ഒന്ന് കണ്ണോടിച്ചാൽ മതി ഫോമ പോലുള്ള അച്ചായൻ പ്രാഞ്ചി സംഘടനകൾ എത്ര പിറകോട്ടു ആണ് എന്നറിയാൻ. പേരിനെങ്കിലും ഒരു സ്ത്രീ സാന്നിധ്യം വേണ്ടേ ഇവിടെ? ഒരാൾ പോലുമില്ല. പേരിനെങ്കിലും നാല്പത്തിഅഞ്ച് വയസ്സിനു താഴെയുള്ള ആരെങ്കിലും വേണ്ടേ? ക്രൈസ്തവർ അല്ലാത്ത ഒരാളു പോലും പുതിയ കമ്മിറ്റിയിൽ ഇല്ലേ? അതുമില്ല. സ്ഥിരം കോട്ടും സൂട്ടുമിട്ട സ്ഥിരം കക്ഷികൾ. മടുക്കില്ലേ ഇത്. വെറുതെ ആണോ ഇത്തരം സംഘടനകളുടെ പരിപാടികൾക്ക് ആളെ കിട്ടാത്തത്. അമേരിക്കൻ, ഇന്ത്യൻ ജുഡീഷ്യറികളിൽ തിരഞ്ഞെടുക്കപ്പെട്ടു എന്നാണു ഇവരുടെയൊക്കെ വിചാരം
വഴിപോക്കന്‍ സാറെ! 2019-10-27 19:37:08
 വഴിപോക്കന്‍ എന്ന കമന്റ് എഴുതിയ സാറെ! താങ്കള്‍ ഒരു പുതുമുഗം എന്ന് തോന്നുന്നു.
ഇവര്‍ ഒക്കെ വലിയ വല്യ ആളുകള്‍ അല്ല പ്രസ്ഥാനം ആണ്. ഇവര്‍ ഇല്ല എങ്കില്‍ അമേരിക്കയിലെ മലയാളികളുടെ കാര്യം കട്ട പുക, ഇവര്‍ പറയുന്നത് പോലെ ആണ് ട്രുംപ് ഭരണം. ഇവരുടെ വീട്ടില്‍ പോലും എത്ര ഡിപ്പാര്‍ട്ട്മെന്റ് ഉണ്ടെന്നു അറിയാമോ. ഫിനാന്‍സ് ഓവര്‍ കമ്മറ്റി, അണ്ടര്‍ കമ്മറ്റി, കുപ്പി കമത്തി കമ്മറ്റി, പഴയ കമ്മറ്റിയുടെ കുറ്റി കമ്മറ്റി. പഴയ കമ്മറ്റിയുടെ ഓവര്‍ സീഇങ്ങ കമ്മറ്റി,  
  ഇവര്‍ ഇല്ലായിരുന്നു എങ്കില്‍ നമ്മുടെ കാര്യം ചിന്തിക്കാന്‍ കൂടി വയ്യ.
ഇവരുടെ ഒക്കെ ഭാര്യമാര്‍ പല പണികള്‍ ചെയ്യുന്നത് കൊണ്ട് എല്ലാ അവനും പട്ടിണി ഇല്ലാതെ കഴിയുന്നു,
Pravasi 2019-10-29 17:44:59
Congratulations FOMAA Leaders. Thank you for your services to our community. May God bless you

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക