Image

ഫൊക്കാന സ്‌പെല്ലിംഗ് ബീ: നാഷണല്‍ കോര്‍ഡിനേറ്റര്‍ ഡോ. മാത്യു വര്‍ഗീസ്, ചെയര്‍മാന്‍ സണ്ണി മറ്റമന, ജോര്‍ജ് ഓലിക്കല്‍

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 05 November, 2019
ഫൊക്കാന സ്‌പെല്ലിംഗ് ബീ: നാഷണല്‍ കോര്‍ഡിനേറ്റര്‍ ഡോ. മാത്യു വര്‍ഗീസ്, ചെയര്‍മാന്‍ സണ്ണി മറ്റമന, ജോര്‍ജ് ഓലിക്കല്‍
ന്യൂയോര്‍ക്ക്: 2020 ജൂലൈ 9  മുതല്‍ 12 വരെ അറ്റ്‌ലാന്റിക് സിറ്റിയിലെ പ്രസിദ്ധമായ  ബാലിസ് കാസിനോ റിസോര്‍ട്ടില്‍    വെച്ച്  നടക്കുന്ന  ഫൊക്കാനയുടെ അന്തര്‍ദ്ദേശീയ കണ്‍വന്‍ഷനോടൊപ്പം വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന സ്‌പെല്ലിംഗ് ബീ മത്സരത്തിന്റെ നാഷണല്‍ കോഓര്‍ഡിനേറ്റര്‍ ആയി ഫൊക്കാന ട്രസ്റ്റിബോര്‍ഡ് മെംബര്‍   ഡോ. മാത്യു വര്‍ഗീസ്,സ്‌പെല്ലിംഗ് ബീ ചെയര്‍മാന്‍ ആയി ഫൌണ്ടേഷന്‍ വൈസ് ചെയര്‍   സണ്ണി മറ്റമന  , വൈസ്‌ചെയര്‍മാന്‍ ആയി ജോര്‍ജ് ഓലിക്കല്‍   എന്നിവരെ  നിയമിച്ചതായി ഫൊക്കാന   പ്രസിഡന്റ് മാധവന്‍ ബി നായര്‍  സെക്രട്ടറി ടോമി കോക്കാട്ട്  എന്നിവര്‍  അറിയിച്ചു.

ഫൊക്കാനയുടെ കഴിഞ്ഞ മുപ്പതു  വര്‍ഷങ്ങള്‍ പ്രവാസി മലയാളികളുടെ  ചരിത്രത്തിന്റെ ഭാഗമാണ്. ഫൊക്കാനാ മലയാളം പ്രോത്സാഹിപ്പിക്കുന്നതിനോടപ്പംതന്നെ  നമ്മുടെ കുട്ടികളുടെ ഇംഗ്ലീഷിലെ അഭിരുചി വര്‍ധിപ്പിക്കുക  എന്ന ലക്ഷ്യത്തോടെ ആണ്   സ്‌പെല്ലിംഗ് ബീ മത്സരങ്ങള്‍  നടത്തുന്നത്.

ന്യൂ യോര്‍ക്ക്,ന്യൂ ജേഴ്‌സി ,പെന്‍സില്‍വേനിയ ,ചിക്കാഗോ, ഡിട്രോയിറ്റ്, ടെക്‌സാസ് ,   ഫ്‌ലോറിഡ, കാലിഫോര്‍ണിയ, കാനഡ  എന്നീ  റീജിയനുകളില്‍ മല്‍സരങ്ങള്‍  നടത്തി ഒന്നും, രണ്ട്, മുന്നും  സ്ഥാനങ്ങള്‍ നേടന്നു കുട്ടികള്‍ക്  ജൂലായ്9   മുതല്‍ നാലു ദിവസങ്ങളിലായി നടത്തുന്ന ഫൊക്കാന കണ്‍വന്‍ഷനില്‍  നടക്കുന്ന സ്‌പെല്ലിംഗ് ബീ മത്സരത്തില്‍ പകെടുക്കാന്‍  കഴിയുന്നതാണ്. അഞ്ചു മുതല്‍  ഒമ്പതാം ക്ലാസില്‍ വരെ പഠിക്കുന്ന  കുട്ടികാള്‍ക്ക്  ഇതില്‍  പങ്കെടുക്കാം.  നാഷണല്‍ മത്സരത്തില്‍ ഒന്നും, രണ്ട്, മുന്നും  സ്ഥനങ്ങള്‍ നേടുന്നവര്‍ക്ക്  മുന്‍ വര്‍ഷങ്ങളിലേതുപോലെ വിജയികള്‍ക്ക് കാഷ്  അവാര്‍ഡും,ആകര്‍ഷകങ്ങളായ സമ്മാനങ്ങളും നല്‍കുന്നു.

കുട്ടികള്‍ക്കും,യുവജനങ്ങള്‍ക്കും മുന്‍തൂക്കം നല്‍കുന്ന കണ്‍വന്‍ഷനാണ് ബാലിസ് കാസിനോ റിസോര്‍ട്ടില്‍    വെച്ച് നടക്കുവാന്‍ പോകുന്നത്. അമേരിക്കന്‍ മണ്ണില്‍ വളര്‍ന്നു വരുന്ന  നൂറുകണക്കിന് പ്രതിഭകള്‍ നമുക്കുണ്ട്.  അവരെ പ്രോത്സാഹിപ്പിക്കേണ്ടതും നമ്മുടെ കടമയാണ്. നാം എപ്പോഴും കേരളത്തിലെ കുട്ടികള്‍ക്ക് വേണ്ടി പലതും ചെയ്യും പക്ഷേ അമേരിക്കയില്‍ വളരുന്ന നമ്മുടെ കുട്ടികളെ പ്രോത്സാഹിപ്പിക്കേണ്ടത് ഫൊക്കാനയുടെ കര്‍ത്തവ്യം കൂടിയാണ്.  കണ്‍വന്‍ഷനു മുന്നോടിയായി  കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായി   നിരവധി മത്സരങ്ങള്‍ റീജിയന്‍ തലങ്ങളില്‍ സംഘടിപ്പിക്കുകയും നാഷണല്‍ കണ്‍വന്‍ഷന്‍ വേദിയില്‍ അവരെ ആദരിക്കുകയും ചെയ്യും.

കേരള സംസ്ക്കാരം അമേരിക്കയില്‍ നഷ്ടപ്പെടാതിരിക്കാന്‍ അക്ഷീണ പരിശ്രമം നടത്തുന്ന ഫൊക്കാന, 2020   കണ്‍വന്‍ഷന് ഒരുങ്ങിക്കഴിഞ്ഞു. സ്‌പെല്ലിംഗ് ബീ മത്സരത്തിന്റെ നാഷണല്‍ കോഓര്‍ഡിനേറ്റര്‍ ആയി ഫൊക്കാന ട്രസ്റ്റിബോര്‍ഡ് മെംബര്‍   ഡോ. മാത്യു വര്‍ഗീസ്, ചെയര്‍മാന്‍ ആയി സണ്ണി മറ്റമന  , വൈസ്‌ചെയര്‍മാന്‍ ആയി ജോര്‍ജ് ഓലിക്കല്‍   എന്നിവരെ തെരഞ്ഞുടുത്തതില്‍  പ്രസിഡന്റ് മാധവന്‍ ബി നായര്‍ , ആയസെക്രട്ടറി ടോമി കോക്കാട്ട് ,  ട്രഷര്‍ സജിമോന്‍ ആന്റണി ,ട്രസ്ടി ബോര്‍ഡ് ചെയര്‍മാന്‍ മാമന്‍ സി ജേക്കബ്,എക്‌സ്. വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍, നാഷണല്‍ കോര്‍ഡിനേറ്റര്‍ പോള്‍  കറുകപ്പള്ളില്‍,വൈസ് പ്രസിഡന്റ്  എബ്രഹാം കളത്തില്‍ , ജോയിന്റ് സെക്രട്ടറി സുജ ജോസ്, അഡിഷണല്‍  ജോയിന്റ് സെക്രട്ടറി വിജി നായര്‍, ജോയിന്റ് ട്രഷര്‍ പ്രവീണ്‍ തോമസ്, ജോയിന്റ് അഡീഷണല്‍ ട്രഷര്‍ ഷീല ജോസഫ്. വിമെന്‍സ് ഫോറം ചെയര്‍ ലൈസി അലക്‌സ്, കണ്‍വെന്‍ഷന്‍ ചെയര്‍ ജോയി ചക്കപ്പന്‍   എന്നിവര്‍ അഭിനന്ദിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക