Image

ലാനയുടെ നോവല്‍ അവാര്‍ഡ് കുരിയന്‍ മ്യാലില്‍ രചിച്ച 'ചിത്രശലഭങ്ങള്‍ കുമ്പസാരിക്കുന്നു' കരസ്ഥമാക്കി

എ. സി. ജോര്‍ജ് Published on 07 November, 2019
ലാനയുടെ നോവല്‍  അവാര്‍ഡ്  കുരിയന്‍ മ്യാലില്‍  രചിച്ച 'ചിത്രശലഭങ്ങള്‍ കുമ്പസാരിക്കുന്നു' കരസ്ഥമാക്കി
ഹ്യൂസ്റ്റന്‍: നവംബര്‍ 1 മുതല്‍ 3 വരെ ഡാളസില്‍ വച്ചു നടത്തിയ ലാനയുടെ (ലിറ്റററി  അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക) കണ്‍വെന്‍ഷനില്‍ വച്ചാണ് ലാനയുടെ 2019 നോവല്‍ പുരസ്‌ക്കാരം രചയിതാവ് കുരിയന്‍ മ്യാലിനു കണ്‍വെന്‍ഷന്‍ മുഖ്യാതിഥി റിട്ടയേര്‍ഡ് ഡിജിപി ജേക്കബ് പുന്നൂസ് കൈമാറിയത്. ജോസ് ഓച്ചാലില്‍ നേതൃത്വം കൊടുത്ത കമ്മിറ്റിയാണ് കുരിയന്‍ മ്യാലില്‍ രചിച്ച 'ചിത്രശലഭങ്ങള്‍ കുമ്പസാരിക്കുന്നു' എന്ന നോവല്‍ അവാര്‍ഡിനായി തിരഞ്ഞെടുത്തത്. 
എന്തു പറഞ്ഞു എന്നതിനേക്കാള്‍ എങ്ങനെ പറഞ്ഞു എന്നതാണു ചിത്രശലഭങ്ങള്‍ കുമ്പസാരിക്കുന്നു എന്ന നോവലിനെ അടയാളപ്പെടുത്തുന്നതും സമ്മാനാര്‍ഹമാക്കുന്നതെന്നും വിധി കര്‍ത്താക്കള്‍ രേഖപ്പെടുത്തി. 1937ല്‍ കടത്തുരുത്തിയില്‍ ജനിച്ച കുരിയന്‍ മ്യാലില്‍ പിന്നീട് കണ്ണൂര്‍ ജില്ലയിലേക്കു താമസം മാറ്റി. കോഴിക്കോട് ദേവഗിരി കോളേജില്‍ നിന്നു ബിരുദ പഠനം പൂര്‍ത്തിയാക്കി. തുടര്‍ന്ന് അഗ്രിക്കള്‍ച്ചര്‍ ബ്ലോക്ക് ഓഫീസറായി 27 വര്‍ഷം സേവനം ചെയ്തു. 1987ല്‍ അമേരിക്കയിലെ ചിക്കാഗോയിലെത്തി. ട്രെയിന്‍ െ്രെഡവര്‍ ആയി 14 വര്‍ഷം ജോലി ചെയ്തു. തുടര്‍ന്ന് ഫ്‌ലോറിഡയിലെത്തി. ഇപ്പോള്‍ ഹ്യൂസ്റ്റനില്‍ എഴുത്തും വായനയുമായി കഴിയുന്നു. ഹ്യൂസ്റ്റണിലെ  റൈറ്റേഴ്‌സ് ഫോറത്തിലും, മലയാളം സൊസൈറ്റിയിലും കുരിയന്‍ മ്യാലില്‍ സജീവമായി പ്രവര്‍ത്തിക്കുന്നു. 

കവിതാ രചനക്കു ലാനയുടെ പുരസ്‌ക്കാരം ബിന്ദു ടി.ജി.യുടെ രാസമാറ്റം എന്ന  കാവ്യ സമാഹാരത്തിനു ലഭിച്ച വിവരം മുന്‍പു റിപ്പോര്‍ട്ടു ചെയ്തിരുന്നു.
ലാനാ കണ്‍വെന്‍ഷനില്‍ വിവിധ മലയാള ഭാഷാ സാഹിത്യസെമിനാറുകള്‍, ശില്‍പശാലകള്‍, സംവാദങ്ങള്‍ നടത്തി. കണ്‍വെന്‍ഷന്‍ അവസാന ദിവസം  വൈകുന്നേരം തിരുവാതിര, മാര്‍ഗംകളി, ഓട്ടംതുള്ളല്‍, നാടകം, തുടങ്ങി  വൈവിധ്യമേറിയ കലാസാംസ്‌കാരിക പരിപാടികള്‍ അരങ്ങേറി. ലാനാ പ്രെസിഡന്‍ഡ് ജോണ്‍ മാത്യു, സെക്രട്ടറി ജോസെന്‍ ജോര്‍ജ്, കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ എബ്രഹാം തെക്കേമുറി തുടങ്ങിയവരുടെ നേതൃത്വത്തില്‍ പരിപാടികള്‍ വിജയകരമായി.  
കണ്‍വെന്‍ഷനില്‍ ആതിഥ്യം വഹിച്ച ലാനയുടെ ഡാളസ് മേഖലാ പ്രവര്‍ത്തകരുടെ മികച്ച സേവനങ്ങളെ  എല്ലാവരും പ്രകീര്‍ത്തിച്ചു.

ലാനയുടെ നോവല്‍  അവാര്‍ഡ്  കുരിയന്‍ മ്യാലില്‍  രചിച്ച 'ചിത്രശലഭങ്ങള്‍ കുമ്പസാരിക്കുന്നു' കരസ്ഥമാക്കി ലാനയുടെ നോവല്‍  അവാര്‍ഡ്  കുരിയന്‍ മ്യാലില്‍  രചിച്ച 'ചിത്രശലഭങ്ങള്‍ കുമ്പസാരിക്കുന്നു' കരസ്ഥമാക്കി ലാനയുടെ നോവല്‍  അവാര്‍ഡ്  കുരിയന്‍ മ്യാലില്‍  രചിച്ച 'ചിത്രശലഭങ്ങള്‍ കുമ്പസാരിക്കുന്നു' കരസ്ഥമാക്കി
Join WhatsApp News
ഫ്രീസറിൽ നിന്നും edutha കിംഗ് ഫിഷ് 2019-11-07 06:52:01
ഇതിൽ പറയാത്ത ഒത്തിരി കളികൾ പിന്നാപുരത്തു ആയിരുന്നു. 
ല ആന ഒരു ഒറ്റയാൻ ഷോ ഓഫ് ആയി മാറി എന്നാണ് ഞങ്ങൾക്ക് പലർക്കും തോന്നിയത്. വിളിച്ചു വരുത്തിയിട്ട് ഊൺ ഇല്ല എന്ന മട്ടിൽ പലരും നിരാശരായി ആണ് മടങ്ങിയത്. അവാർഡ് കൊടുക്കാം എന്ന് പ്രോമിസ് കൊടുത്തവരെ അവസാനം അവഗണിച്ചു. സിറ്റിംഗ് പ്രസിഡണ്ട് അറിയാതെ ആണ് അവാർഡ് നിർണ്ണയിച്ചത്. ലാനയുടെ സ്ഥാപകരിൽ ഒരുവന് രണ്ടു വാക്ക് പറയാൻ സമയം നിഷേധിച്ചു, അവാർഡ് വാങ്ങാൻ എത്താത്ത ഒരു ജേതാവിൻ്റെ സമയം ഇരന്നു വാങ്ങെണ്ടി വന്നു. പല പഴയ കാല കൊമ്പൻ ആനകളെ  നെറ്റിപ്പട്ടം ഒന്നും ഇല്ലാതെ ഫ്രീസറിൽ നിന്നും എടുത്ത കിംഗ് ഫിഷ് പോലെ പുറകിൽ ഇരുത്തി. പല മുൻകാല മിടുക്കൻ നേതാക്കൾ പലരും വന്നില്ല. വന്നവരെ ഇതുപോലെ അവഗണിച്ചാൽ അടുത്ത മീറ്റിംഗ് - പിന്നാലെ പാക്കലാം 
PATT 2019-11-07 09:03:14
ഫാഷൻ ഷോ പോലെ, വന്നവരെ എല്ലാവരെയും സ്റ്റേജിൽ കയറ്റി ഇറക്കിയിരുന്നെങ്കിൽ , സന്തോഷം ആയേനെ. പ്രത്യകിച്ചും പരാതി പറയുന്നവരെ രണ്ടു തവണ കേറ്റിയാൽ , സന്തോഷം കൊണ്ട് എനിക്ക് ഇരിക്കാനും , നീക്കാനും പിന്നെ ഒന്നിനും, രണ്ടിനും പോലും വയ്യായെ !!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക