Image

മെല്‍ബണ്‍ ഇന്ത്യന്‍ ബ്രദറന്‍ സഭയ്ക്ക് പുത്തനുണര്‍വായി സഭാ ഹാള്‍

Published on 07 November, 2019
മെല്‍ബണ്‍ ഇന്ത്യന്‍ ബ്രദറന്‍ സഭയ്ക്ക് പുത്തനുണര്‍വായി സഭാ ഹാള്‍

മെല്‍ബണ്‍: ഇന്ത്യന്‍ ബ്രദറന്‍ അസംബ്ലി സഭക്ക് സ്വന്തമായി പുതിയ ആസ്ഥാനം നിലവില്‍ വന്നു. നാടിന്റെ തനിമത്വം നിലനിര്‍ത്തി പൂര്‍ണമായി മലയാള ഭാഷയിലും സ്വാതന്ത്ര്യത്തിലും ആരംഭിച്ച ഹാളിന്റെ വെഞ്ചരിപ്പ് കര്‍മങ്ങള്‍ നവംബര്‍ 9 ന് (ശനി) വൈകുന്നേരം 6.30 ന് നടക്കും.

2019 ഒക്ടോബറില്‍ ആണ് പുതിയ സഭാ ഹാളില്‍ ആരാധന നടത്തുവാന്‍ ബ്രദറന്‍ സഭയ്ക്ക് അനുമതി ലഭിച്ചത്. നാളിതുവരെ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സഭയ്ക്ക് സ്വന്തമായി ഒരു കെട്ടിടം ഉണ്ടാകുന്നത് വളരെ സന്തോഷകരമാണെന്ന് ഭാരവാഹികള്‍ പറഞ്ഞു.

പുതിയ ഹാളിന്റെ സ്‌തോത്ര ശുശ്രൂഷ ചടങ്ങിലേയ്ക്ക് എല്ലാ വിശ്വാസികളെയും സംഘാടകര്‍ സ്വാഗതം ചെയ്തു.

വിവരങ്ങള്‍ക്ക്: രാജന്‍ വര്‍ഗീസ് 04 3137 0627, സാബിന്‍ ജോസ് 04669 88744, കെ. മാത്യൂസ് 04693 16582, ജോണി 0402417 388.

റിപ്പോര്‍ട്ട്: ജോസ് എം. ജോര്‍ജ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക