Image

വാളയാര്‍ പീഡനക്കേസില്‍ സര്‍ക്കാര്‍ കാണിക്കുന്നത് കുറ്റകരമായ അനാസ്ഥ; രമേശ് ചെന്നിത്തല

Published on 08 November, 2019
വാളയാര്‍ പീഡനക്കേസില്‍ സര്‍ക്കാര്‍ കാണിക്കുന്നത് കുറ്റകരമായ അനാസ്ഥ; രമേശ് ചെന്നിത്തല

തിരുവനന്തപുരം: വാളയാര്‍ പീഡനക്കേസില്‍ സര്‍ക്കാര്‍ കാണിക്കുന്നത് കുറ്റകരമായ അനാസ്ഥയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ പ്രതികള്‍ക്കൊപ്പമെന്നും പ്രതിപക്ഷ നേതാവ്. ഭാഗികമായ അന്വേഷണമാണ് ഇതുവരെ നടന്നത്. കേസ് സിബിഐക്ക് വിടുന്നതില്‍ തടസമില്ലെന്നും പുനരന്വേഷണം വേണമെന്നും വാളയാര്‍ പെണ്‍കുട്ടികളുടെ വീട്ടില്‍ സന്ദര്‍ശനം നടത്തിയ ശേഷം രമേശ് ചെന്നിത്തല പറഞ്ഞു.


കേസില്‍ സിബിഐ അന്വേഷണം വേണമെന്നും അദ്ദേഹം വ്യക്തമാക്കി. കോടതിയെ സമീപിക്കുമ്ബോള്‍ വാളയാര്‍ പെണ്‍കുട്ടികളുടെ കുടുംബത്തിന് നിയമസഹായം നല്‍കാന്‍ യുഡിഎഫ് ഒരുക്കമാണെന്നും ചെന്നിത്തല. അട്ടപ്പള്ളത്ത് മഹിളാ കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ പ്രതിപക്ഷ നേതാവ് ഉദ്ഘാടനം ചെയ്തു. അതേസമയം സംഭവത്തില്‍ പെണ്‍കുട്ടികള്‍ക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധം തുടരുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക