Image

ഒറ്റ​ൈകയ്യടിച്ചാല്‍ ശബ്​ദമുണ്ടാകില്ല; പൊലീസിനെയും അഭിഭാഷകരെയും വിമര്‍ശിച്ച്‌​ സുപ്രീംകോടതി

Published on 08 November, 2019
ഒറ്റ​ൈകയ്യടിച്ചാല്‍ ശബ്​ദമുണ്ടാകില്ല; പൊലീസിനെയും അഭിഭാഷകരെയും വിമര്‍ശിച്ച്‌​ സുപ്രീംകോടതി

ന്യൂഡല്‍ഹി: തിസ്​ ഹസാരി കോടതി വളപ്പില്‍ നടന്ന പൊലീസ്​- അഭിഭാഷക സംഘര്‍ഷത്തില്‍ ഇരുവിഭാഗത്തെയും രൂക്ഷമായി വിമര്‍ശിച്ച്‌​ സുപ്രീംകോടതി. ഒറ്റകൈയ്യടിച്ചാല്‍ ശബ്​ദമുണ്ടാകില്ല. സംഘര്‍ഷമുണ്ടായതില്‍ ഇരു വിഭാഗത്തിനും പങ്കുണ്ട്​. തങ്ങള്‍ അങ്ങനെ പെരുമാറിയപ്പോഴാണ്​ ​ മറുവിഭാഗം ഇങ്ങനെ ​പെരുമാറിയത്​ എന്ന തരത്തിലുള്ള വാഗ്വാദങ്ങള്‍ക്ക്​ പ്രസക്തിയില്ല. വിഷയത്തില്‍ കോടതി മൗനം പാലിക്കുന്നതാണ്​ ഇരുകൂട്ടര്‍ക്കും നല്ലത്​. അതില്‍ കൂടുതല്‍ പറയാനില്ലെന്നും അഭിഭാഷകരുടെ ഹരജി പരിഗണിച്ച രണ്ടംഗ ബെഞ്ച്​ വ്യക്തമാക്കി.


പൊലീസ്​ ഏകപക്ഷീയമായി ആക്രമിക്കുകയായിരുന്നുവെന്ന്​ ചൂണ്ടിക്കാട്ടി ബാര്‍ കൗണ്‍സില്‍ ഓഫ്​ ഇന്ത്യ ചെയര്‍മാന്‍ മനന്‍ മിശ്ര നല്‍കിയ ഹരജി സുപ്രീംകോടതി തള്ളി. സഞ്​ജയ്​ കിഷന്‍ കൗള്‍, കെ.എം ജോസഫ്​ എന്നിവരടങ്ങിയ ബെഞ്ചാണ്​ ഹരജി തള്ളിയത്​.


നവംബര്‍ രണ്ടിന്​ തീസ്​ ഹസാരി കോടതി പരിസരത്ത്​ നടന്ന പൊലീസ്​ -അഭിഭാഷക ഏറ്റുമുട്ടലില്‍ 30 ഓളം പേര്‍ക്ക്​ പരിക്കേല്‍ക്കുകയും നിരവധി വാഹനങ്ങള്‍ കത്തിക്കുകയും ചെയ്​തിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക