കല്‍പ്പറ്റ: പോലീസ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചതിനുപിന്നാലെ വിനായകനുമായി താന്‍ ഒരു ഒത്തുതീര്‍പ്പിനുമില്ലെന്ന് വ്യക്തമാക്കി പരാതിക്കാരി. പരാതിയില്‍ ഉറച്ചുനിന്നതുകൊണ്ട് തന്നെ ഒറ്റപ്പെടുത്തുകയാണുണ്ടായത്. സമൂഹ മാധ്യമങ്ങളില്‍ ഒരുവിഭാഗം ആളുകള്‍ തന്നെ അപമാനിച്ചെന്നും യുവതി പറയുന്നു. നിയമപരമായി മുന്നോട്ട് പോകുമെന്നും യുവതി വ്യക്തമാക്കി.
കഴിഞ്ഞ ഏപ്രില്‍ മാസം വയനാട്ടില്‍ സംഘടിപ്പിച്ച ചടങ്ങിലേക്ക് അതിഥിയായി ക്ഷണിക്കാന്‍ ഫോണില്‍ വിളിച്ചപ്പോള്‍ കേട്ടാലറയ്ക്കുന്ന ഭാഷയില്‍ സ്ത്രീത്വത്തെ അപമാനിക്കും വിധം വിനായകന് തന്നോട് സംസാരിച്ചുവെന്നാണ് യുവതി പോലീസിന് നല്കിയ പരാതി.
കല്‍പ്പറ്റ സിജെഎം കോടതിയിലാണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസിന്റെ വിചാരണ ഡിസംബറില്‍ ആരംഭിക്കും.