Image

മാതൃമരണ നിരക്ക് കുറവ്, കേരളത്തിന് കേന്ദ്രമന്ത്രിയുടെ അഭിനന്ദനം

Published on 11 November, 2019
മാതൃമരണ നിരക്ക് കുറവ്, കേരളത്തിന് കേന്ദ്രമന്ത്രിയുടെ അഭിനന്ദനം
ന്യൂഡല്‍ഹി : മാതൃമരണ നിരക്കില്‍ അഭിമാനകരമായ കുറവു വരുത്തിയ കേരളമടക്കം 11 സംസ്ഥാനങ്ങള്‍ക്കു കേന്ദ്രത്തിന്റെ കയ്യടി. റജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ പുറത്തുവിട്ട പുതിയ കണക്കനുസരിച്ച് ഒരു ലക്ഷം അമ്മമാരില്‍ 42 പേരാണ് കേരളത്തില്‍ മരണത്തിനു കീഴടങ്ങുന്നത്. ദേശീയ അനുപാതം 122 ആണെന്നിരിക്കെയാണു മാതൃമരണ നിരക്കില്‍ കേരളം വീണ്ടും ഒന്നാമതെത്തിയത്. ദേശീയ നിരക്കും മുന്‍വര്‍ഷത്തെക്കാള്‍ 6.5% കുറഞ്ഞു.

ഒരു ലക്ഷം പേരില്‍ 100ല്‍ താഴെ മാതൃമരണ നിരക്കെന്ന ലക്ഷ്യം കൈവരിച്ച സംസ്ഥാനങ്ങളെയാണ് കേന്ദ്രമന്ത്രി ഹര്‍ഷ് വര്‍ധന്‍ അഭിനന്ദിച്ചത്. 2020ല്‍ മാതൃമരണനിരക്ക് 30ലേക്കു താഴ്ത്താനുള്ള ലക്ഷ്യത്തിനു തൊട്ടടുത്താണ് കേരളം.  അസമിലാണ് രാജ്യത്ത് ഏറ്റവുമധികം അമ്മമാര്‍ മരിക്കുന്നത്– 229.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക