Image

കുബേരന്‍ ; മമ്മൂട്ടിയുടെ കിടിലന്‍ ലുക്ക് ഏറ്റെടുത്ത് ആരാധകര്‍

Published on 12 November, 2019
കുബേരന്‍ ; മമ്മൂട്ടിയുടെ കിടിലന്‍ ലുക്ക് ഏറ്റെടുത്ത് ആരാധകര്‍

മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മമ്മൂട്ടിയുടെ 409ആം ചിത്രമാണ് ഷൈലോക്ക്. ചിത്രം തമിഴിലും റിലീസ് ചെയ്യുന്നുണ്ട്. തമിഴില്‍ ചിത്രത്തിന്‍റെ പേര് കുബേരന്‍ എന്നാണ്. കുബേരന്‍റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയിരുന്നു . ഈ ലൂക്കാണ് ഇപ്പോള്‍ തരംഗമായിരിക്കുന്നത്.


ചിത്രത്തിന്റെ സംപ്രേഷണാവകാശം സൂര്യ ടിവി സ്വന്തമാക്കി.

അജയ് വാസുദേവും മമ്മൂട്ടിയും തുടര്‍ച്ചയായി 3ആം തവണയാണ് ഒന്നിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് അനീഷും, ബിബിനും ചേര്‍ന്നാണ്. ചിത്രത്തിന്റെ പൂജയും ഇന്ന് നടന്നു. ഗുഡ് വില്‍ എന്റര്‍ടൈന്‍മെന്‍സ് ആണ് ചിത്രം നിര്‍മിക്കുന്നത്. മീന ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക