Image

മുസ്ലീം പള്ളികളിലെ സ്‌ത്രീ പ്രവേശനവും ഏഴംഗ ബെഞ്ചിന്‍റെ പരിഗണനയ്‌ക്ക്‌

Published on 14 November, 2019
മുസ്ലീം പള്ളികളിലെ സ്‌ത്രീ പ്രവേശനവും ഏഴംഗ ബെഞ്ചിന്‍റെ പരിഗണനയ്‌ക്ക്‌
ന്യൂഡല്‍ഹി: മുസ്ലീം പള്ളികളിലെ വനിതാ പ്രവേശനവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീംകോടതി ഏഴംഗ ബെഞ്ചിന്‌ വിട്ടു. ശബരിമല സ്‌ത്രീ പ്രവേശന വിധിയ്‌ക്കെതിരെ സമര്‍പ്പിച്ച പുനഃപരിശോധന ഹര്‍ജി വിശാല ബെഞ്ചിന്‌ വിട്ട അതേ സാഹചര്യത്തില്‍ തന്നെയാണ്‌ മുസ്ലീം പള്ളികളിലെ സ്‌ത്രീപ്രവേശന വിഷയത്തിലും അഞ്ചംഗ ബെഞ്ച്‌ വിധി പ്രസ്‌താവിച്ചത്‌.

പാഴ്‌സി ആരാധാനലയങ്ങളില്‍ സ്‌ത്രീകള്‍ക്ക്‌ പ്രവേശനം അനുവദിക്കുന്നതും വിശാല ബെഞ്ച്‌ പരിഗണിക്കും. നേരത്തെ മുസ്ലിം പള്ളികളില്‍ പ്രാര്‍ത്ഥന നടത്താന്‍ സ്‌ത്രീകളെ അനുവദിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ മഹാരാഷ്ട്ര സ്വദേശികളായ മുസ്ലിം കുടുംബമായിരുന്നു കോടതിയെ സമീപിച്ചത്‌.

മുസ്ലീം പള്ളികളിലെ സ്‌ത്രീ പ്രവേശനം നിഷേധിക്കുന്നത്‌ വിവിധ മൗലികാവകാശങ്ങളുടെ ലംഘനമാണെന്നായിരുന്നു യാസ്‌മീന്‍ സുബര്‍ അഹ്മദ്‌ പീര്‍സാഡെ എന്ന വ്യക്തിയുടെ ഹര്‍ജി. സ്‌ത്രീകളെ പള്ളികളില്‍ കയറാനും പ്രാര്‍ത്ഥിക്കാനും അനുവദിക്കാത്തത്‌ ഭരണഘടനയുടെ 14, 21 എന്നീ അനുച്ഛേദങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക