Image

ട്രംപിന്റെ സ്വന്തം റിയാലിറ്റി ഷോ അഥവാ പൊറാട്ടുനാടകം (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 14 November, 2019
ട്രംപിന്റെ സ്വന്തം റിയാലിറ്റി ഷോ അഥവാ പൊറാട്ടുനാടകം (ഏബ്രഹാം തോമസ്)
റിയാലിറ്റി ഷോകളില്‍ തിളങ്ങിയ ആതിഥേയനായിരുന്നു പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ആ ഷോകളിലെല്ലാം അജണ്ട നിശ്ചയിച്ചിരുന്നു. ഇപ്പോള്‍ ട്രംപിനെതിരെ നടക്കുന്ന ഇംപീച്ച്‌മെന്റ് വിചാരണ ചില മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത് ഒരു റിയാലിറ്റി ഷോയാണ്.

ഈ ഷോയില്‍ ട്രംപിനെ നിര്‍ബന്ധപൂര്‍വം പങ്കെടുപ്പിക്കുകയാണ്. ആദ്യമൊക്കെ മടിച്ചു നിന്നതിനുശേഷം സജീവമായി മുന്നോട്ട് പോകുന്ന ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസിയും ഹൗസ് ഇന്റലിജെന്‍സ് കമ്മിറ്റി ചെയര്‍, കലിഫോര്‍ണിയായില്‍ നിന്നുള്ള ഡമോക്രാറ്റിക് പ്രതിനിധി ആഡം ബിഷിഫും ഷോ നിയന്ത്രിക്കുന്നു. ഹൗസ് വേയ്‌സ് ആന്‍ഡ് മീന്‍സ് കമ്മിറ്റി റൂമില്‍ നടന്ന ആദ്യ ദിവസ വിചാരണയില്‍ ഉക്രെയിന്‍ ഉന്നത സ്ഥാനപതി വില്യം ബി. ടെയ്‌ലറും മൊഴി നല്‍കി.

ജൂലൈയില്‍ പ്രസിഡന്റ് ട്രംപ് ഉക്രെയിന്‍ പ്രസിഡന്റുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ മുന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡനും മകന്‍ ഹണ്ടര്‍ ബൈഡനുമെതിരെ അന്വേഷണം നടത്തി വിവരം കൈമാറിയാല്‍ മാത്രമേ അമേരിക്ക സാമ്പത്തിക സഹായം നല്‍കുകയുള്ളൂ എന്ന് പറഞ്ഞതായാണ് ആരോപണം. അമേരിക്കയുടെ വൈസ് പ്രസിഡന്റായി ബൈഡന്‍ അധികാരത്തില്‍ ഇരിക്കുമ്പോഴാണ് മകന് ഒരു ഉക്രെയിന്‍ കമ്പനിയില്‍ ഉന്നത പദവി ലഭിച്ചത്. കണക്ടിക്കട്ടില്‍ നിന്നുള്ള ഡമോക്രാറ്റിക് പ്രതിനിധി ജിം ഹൈംസ് പറഞ്ഞത് ട്രംപ്, ഉക്രെയിനിലെ അഴിമതിയും ബൈഡനും 2020 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തുവാനാണ് ശ്രമിച്ചതെന്നാണ്.

മൂന്ന് തവണ രാജ്യം ഇതിന് മുന്‍പ് ഒരു ഇംപീച്ച്‌മെന്റിന്റെ നിഴലില്‍ ആയിരുന്നിട്ടുണ്ട്. എന്നാല്‍ ഇതാദ്യമാണ് സമൂഹമാധ്യമങ്ങളുടെയും പ്രസിഡന്റ് ഉള്‍പ്പടെ പലരുടെയും കമന്ററിയുടെയും പശ്ചാത്തലം ഉണ്ടാകുന്നത്. ടോട്ടല്‍ ഇംപീച്ച്‌മെന്റ് സ്‌കാം എന്നാണ് ട്രംപ് ട്വീറ്റ് ചെയ്തത്.

വാട്ടര്‍ഗേറ്റ് വിചാരണയില്‍ കാന്‍സര്‍ ഓണ്‍ ദ പ്രസിഡന്‍സി എന്ന് ചിലര്‍ വിശേഷിപ്പിച്ചിരുന്നു. ഇത്തവണ അത് ഉണ്ടാവുന്നില്ല. ട്രംപിന്റെ ഇതൊരു വിച്ച് ഹണ്ടാണ് എന്ന പ്രതികരണം റിച്ചാര്‍ഡ് നിക്‌സനില്‍ നിന്നുണ്ടായതിന് തുല്യമാണ്. റിപ്പബ്ലിക്കനുകളുടെ വാദം പ്രസിഡന്റിന്റെ ആദ്യ നാള്‍ മുതല്‍ ട്രംപിനെ സ്ഥാനഭഷ്ടനാക്കാന്‍ ശ്രമിച്ചിരുന്നു എന്നാണ്.

ഇക്കഴിഞ്ഞ ഏപ്രിലില്‍ ട്രംപ് സെലന്‍സ്‌കിയെ ഫോണില്‍ വിളിച്ച് തിരഞ്ഞെടുപ്പില്‍ വിജയിച്ചതില്‍ അഭിനന്ദനം അറിയിച്ചിരുന്നു. മുന്‍ യുഎസ് റിയാലിറ്റി ടിവി ഹോസ്റ്റും ഉക്രെയിനി യന്‍ കൊമേഡിയനും സുഹൃത്തുക്കളായി മാറി. എന്നാല്‍ ജൂലൈയിലെ ട്രംപിന്റെ ഫോണ്‍ കോള്‍ സംഗതികള്‍ വഷളാക്കി. അജ്ഞാതനായ ഒരു വിസില്‍ ബ്ലോവര്‍ തനിക്ക് ധാരാളം യുഎസ് ഗവണ്‍മെന്റ് അധികാരികളില്‍ നിന്ന് പ്രസിഡന്റ് തന്റെ അധികാരം ദുര്‍വിനിയോഗം ചെയ്യുന്നതായും ഒരു വിദേശ രാജ്യത്തോട് 2020ലെ ഇലക്ഷനില്‍ ഇടപെടാന്‍ ആവശ്യപ്പെട്ടതായും വിവരം ലഭിച്ചിട്ടുണ്ട്. ഇതറിയിച്ച് ഇയാള്‍ ഹൗസിന്റെയും സെനറ്റിന്റെയും ഇന്റലിജന്‍സ് കമ്മിറ്റി ചെയര്‍മാന്മാര്‍ക്ക് കത്തയച്ചു. ഡമോക്രാറ്റുകള്‍ ഈ കത്ത് കൈക്കലാക്കി. ഇംപീച്ച്‌മെന്റിന് വഴി ഒരുങ്ങി.

വൈറ്റ് ഹൈസ് അധികൃതര്‍ അഹോരാത്രം പ്രതിരോധ തന്ത്രങ്ങള്‍ മെനയുന്നതില്‍ വ്യാപൃതരായി. എന്നാല്‍ ഇവര്‍ക്കിടയില്‍ വര്‍ധിച്ചു വരുന്ന കിടമത്സരങ്ങളും കൊഴിഞ്ഞുപോക്കും നിര്‍ബാധം തുടര്‍ന്നു. ടെയ്‌ലറും ട്രംപിന്റെ സ്വകാര്യ അഭിഭാഷകന്‍ റൂഡി ജൂലിയാനിയും തമ്മിലുള്ള പോരാട്ടം മറനീക്കി രംഗത്തുവന്നു. ജൂലിയാനിയാണ് ഭരണകൂടത്തിന്റെ വിദേശ നയങ്ങള്‍ തീരുമാനിക്കു് എന്ന് ആരോപണം ഉണ്ടായി.

സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിലെ ഉന്നത ഉദ്യോഗസ്ഥനായ കെന്റ് പറഞ്ഞത് ട്രംപ് ഉക്രെയിനോട് മൂന്ന് കാര്യങ്ങള്‍ മാത്രമേ ആവശ്യപ്പെട്ടുള്ളൂ എന്നാണ്. അവ അന്വേഷണം, ബൈഡന്‍, (ഹിലരി) ക്ലിന്റണ്‍ എന്നിവയാണ്.

ഇംപീച്ച്‌മെന്റ് വിചാരണ തുടരും. ഈ മാസാവസാനം താങ്ക്‌സ് ഗിവിങ്ങിനടുത്ത് വിചാരണ ഹൗസ് ജൂഡീഷ്യറി കമ്മിറ്റിയിലേയ്ക്ക് നീങ്ങും. ആര്‍ട്ടിക്കിള്‍സ് ഓഫ് ഇംപീച്ച്‌മെന്റ് പരിഗണിക്കാനാണ് ഇത്. ക്രിസ്മസോടെ ഹൗസ് ഇംപീച്ച്‌മെന്റ് പ്രമേയം വോട്ടിനിടനാണ് സാധ്യത. മിക്കവാറും പ്രമേയം പാസാകും. അതിനുശേഷം സെനറ്റിലെ വിചാരണ ആരംഭിക്കും. ഇത് അടുത്ത വര്‍ഷാരംഭത്തോടെ ആയിരിക്കും. സെനറ്റില്‍ ഡമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷം ഇല്ലാത്തതിനാല്‍ പ്രമേയം പാസാകാന്‍ സാധ്യതയില്ല.

Join WhatsApp News
വായനക്കാരൻ 2019-11-14 08:51:31
ട്രംപച്ചെൻ എല്ലാരേം പൊട്ടു കളിപ്പിക്കുന്നു!
Boby Varghese 2019-11-14 09:11:24
Drama is by the Democrats. Ukraine never conducted an investigation about Biden. They did not even start one. The USA gave the money to Ukraine as promised. So where is the quid pro quo?
Two veteran state officials testified yesterday. Their complaint is that the President is conducting the foreign policy. They thought that the foreign policy is their monopoly. Both of them did not have any first hand knowledge about wrong doing by Trump. Both of them depend on hearsay. The President of the country must be impeached on hearsay?
according to mr.NONsense 2019-11-14 12:49:58

Erdogan threatened Europe last week with releasing ISIS fighters into Europe along with 4 million refugees flooding them. Now Trump is hosting him at the White House. I really don’t think it’s just Putin who has him by the balls anymore.

Why was Erdogan invited to our White House? Why did GOP senators agree to meet with him and Trump in the Oval Office? Why is this dictator who killed hundreds and displaced over 100,000 Kurd allowed this stature? What is happening to our foreign policy?

2- KellyAnne Conway openly admits that rump  is violating the constitution by raking in MILLIONS from foreigners at his DC hotel, but she shrugs it off, because the “food is delicious

3- If reporters feel the impeachment hearings aren't "exciting" enough, they can go report on Trump's decades of mafia ties, sexual assaults, financial crimes, and all the other horrifying activity they failed to cover

4- Is attempted murder a crime? Is attempted robbery a crime? Is attempted extortion and bribery a crime? according to bobby’s ethics, it is not. What is wrong with this guy’s head?

ചൂടന്‍ വാര്‍ത്തകള്‍ ഫ്രം DC 2019-11-14 13:59:08

1-      rump’s efforts to cover up his betrayal of his oath of office almost make the things Nixon did look small. The only defense now is bribery is not a crime. clueless Malayalee will come up with this too.

2-      You want to know how Jim Jordan got elected? he gerrymandered district; it looks like a rough Z

3-      Good morning from federal court in DC & our continuing coverage of the 2016 presidential election. Today... Jury deliberations in Roger Stone’s trial and a possible verdict on whether he lied to Congress about  Russia & his efforts to help Trump win the White House. Proceedings at 9:30 am. Large crowd is outside hoping the verdict will be soon as all crimes are very clear.

4-      Nixon W.H. lawyer John Dean: The first day of the Trump impeachment hearings yielded more damning testimony than all of Watergate.

5-      AP source: 2nd US embassy official overheard rump’s call with Sondland about need for Ukraine to investigate bidens

6-      The fact Erdogan had a video and an iPad ready during the visit probably suggests it was prepared for Trump (and they thought the visuals could be effective).-for the five year old.

Rump’s own words is the most powerful evidence we have.” Says

RepSwalwell rumps phone call with  Ukraine’s President Zelensky

 

7-      GOP has decided that their best argument is that the military aid was released on Sept. 11. This requires ignoring two things Sept. 9: Dems announce investigation into Trump/Giuliani involvement in Ukraine. Sept. 10: Dems ask the DNI for whistleblower complaint. Is attempted murder a crime?" Ambassador Taylor: "Attempted murder is a crime." Getting caught in the act is not a defense. It is like if bobby is caught sitting on somebody with a knife to his throat, bobby will say but I didn’t kill him yet.

8-       

പൊറാട്ടുനാടകം 2019-11-14 15:11:36
തമ്പൻ മാഫിയ  സംഘത്തിന്റ അധോലോകമാണ് ഇപ്പോൾ ജനങ്ങൾക്കായി തുറക്കപ്പെടുന്നത്.  മാഫിയ സംഘത്തിന്റെ തലവൻ തമ്പൻ എന്നാണ് വിശ്വസിക്കുന്നതെങ്കിൽ നിങ്ങൾക്ക് തെറ്റിയിരിക്കുന്നു . അഥവാ നിങ്ങൾ യഥാർത്ഥ തലവനെ തേടുന്നെതെങ്കിൽ , അതിന് മുൻപ് നിങ്ങൾക്ക് പല നാല്ക്കവലകളെ തരണം ചെയ്യേണ്ടിരയിരിക്കുന്നു .  കണ്ഠാൽ ഈവയെല്ലാം ഒന്നായി തോന്നും . പക്ഷെ ഒന്ന് , യൂക്രൈനിലേക്കും , ഒന്ന് തർക്കിയിലേക്കും , ഒന്ന് സൗദി അറേബ്യയിലേക്കും , ഒന്ന് നോർത്ത് കൊറിയിലേക്കും പോകുന്നു . പക്ഷെ ഇപ്പോൾ നമ്മൾക്ക് യൂക്രൈനിലേക്ക് പോകാം . പക്ഷെ പ്രശ്‌നം അതല്ല . യൂക്രൈനിലേക്കുള്ള വഴി നാം തന്നെ തേടിപ്പിടിക്കേണ്ടിയിരിക്കുന്നു . കാരണം അവിടെയെങ്ങും റോഡിന്റെ പേര് എഴുതി വച്ച ഒരു ബോർഡും കാണാനില്ല . പക്ഷെ സഞ്ചാരികളുടെ സംസാരംകൊണ്ട് അത് യുക്രൈനിലേക്കാണ് പോകുന്നതെന്ന് അറിയാം . പക്ഷെ അവിടെ മറ്റൊരു കുഴപ്പം . നാം ഇപ്പോൾ വരെ നടന്നെത്തിയ വഴി രണ്ടായി ഇവിടെ പിരിയുകയാണ് . ഒരു വഴിയിലൂടെ പാമ്പെയോ എന്ന നേതാവും , മറു വഴിയിലൂടെ ജൂലിയാനിയെന്ന നേതാവുമാണ് നടന്നു പോകുന്നത് . പക്ഷെ രണ്ടുപേരും അമേരിക്കക്കാരാണെങ്കിലും , കൂലിയാനിയുടെ കൂടെ നടക്കുന്ന അ രണ്ടുപേരും യൂക്രൈൻക്കാരാണ് എന്നാൽ മറുവഴിയിലൂടെ പോകുന്നത് പോംപെയും . കൂലിയാനിയെ കണ്ടിട്ട് സർവ കള്ള ലക്ഷണവും ഉണ്ട് . പോംപേയെയുടെ മുഖമാണെങ്കിൽ ചലനമില്ലാത്ത ഒരു മരത്തലപോലെയും . എന്തായാലും നമ്മൾക്ക് ഇവിടെ രണ്ടു ഗ്രൂപ്പായി തിരിയാം . ഒരു കൂട്ടം കൂലിയാനിയെ പിന്തുടരുക മറുകൂട്ടർ പോംപേയും . കൂലിയാനിയെ പിന്തുടരുന്നവർ എത്തിച്ചേരുന്നത് യൂക്രൈൻ പ്രസിഡണ്ടിന്റെ പാലസിലും പോംപെയെ പിന്തുടരുന്നവർ ബിൽ ടൈലറുടെ വീട്ടിലും ....(തുടരും )
Kool- Aid കുടിക്കുന്നവര്‍ 2019-11-14 16:00:50

Speaker Pelosi just said it. The President of the United States engaged in Bribery. Case closed. Anybody who says the impeachment hearings today were dull and boring is intellectually lazy. There was nothing dull or boring about watching trump get implicated in bribery and extortion.

2- Fox News creates an alternate reality for its viewers. So many millions drink fox’s  Kool-Aid, there are some malayalee’s too. Then they write articles & comments justifying trump. The good news? Younger viewers aren’t nearly as thirsty for what Fox is serving. They don’t have to read e Malayalee to get falsified news. Shame on those perverted news writers.

3- Senate Democrats took to the floor to demand that the Senate pass the House-passed, bipartisan universal background checks bill. Republicans objected. Republican was blocking a background bill in the US Senate at the very same time children were being shot in school. This is the Republican Party. Trump or no trump, this is who and what they are. How can anyone support this party?

4- So here’s the unspoken secret about Stephen Miller’s emails. Any reporter who covered DC in 2013 (and many who did still are), received multiple unhinged, racist screeds per week from Miller and about immigration when he was Sessions’ spokesman. Direct to THEIR inboxes. Republicans support white nationalism. How can a Malayalee support them?

5- Trump could never handle his financial info exposed w/ impeachment hearings. When he loses the Mazars & Deutsche Bank cases in SCOTUS it’s conceivable he'd beg for a quick resignation deal to keep it hidden. It could be why he's obstructing so hard now-if he loses this, he's done. rump’s financial fight hit the SCOTUS stage. His team just asked for a 2 wk "buffer period" if the House asks for them thru NY State. It seems like he'd do anything, including resign in exchange for keeping them secret. That's prob not even be an option.[tom joseph’s tweet.

 

Time is running out 2019-11-15 21:34:38
പെരുംകള്ളൻ കൂലിയാനി എവിടെപ്പോയി ?  
ബുധനാഴ്ചത്തെ പബ്ലിക് ഹിയറിങ്ങിൽ അംബാസഡർ സോഡ്‌ലാൻഡ് ഇനിയും ട്രംപിന് വേണ്ടി കള്ളം പറയുമോ ? 
എത്രനാൾ റിപ്പബ്ലിക്കൻസ് ട്രംപിന് വേണ്ടി വിടുവേല ചെയ്യും ?

ഇടയനെ വെട്ടാറായി ബോബികുട്ടാ രക്ഷപ്പെട്ടു , റഷ്യൻ നിക്കോളവാസിന്റെ കൂടെ കൂടിക്കോ 

സമയമാം രഥത്തിൽ ട്രംപ് 
ഇമ്പീച്‌മെന്റിനൊരുങ്ങുന്നു 
ആകെ അല്പ നേരം മാത്രം 
ബോബികുട്ടാ ഓടിക്കോ ...
പൊറാട്ടുനാടകം-2 2019-11-15 23:18:28
യൂക്രൈൻ പ്രസിഡണ്ടിന്റെ വീട്ടിൽ എത്തിയ കൂലിയാനി , അവിടെനിന്നും പാരകൾ ഉപയോഗിച്ച് , അമേരിക്കൻ എംബസ്സിയുടെ അടിയിലേക്ക് തുരങ്കം പണിയാൻ തുടങ്ങി . രാത്രികാലങ്ങളിൽ , അന്നത്തെ അബാസിഡറായ  യൂക്കോണവിച്ച് , രാത്രിയിലെ ശബ്ദം കേട്ട് പല പ്രാവശ്യം ഞെട്ടി ഉണർന്നു   പിറ്റേ ദിവസം ഓഫീസിൽ വന്നു ഇരുപ്പടത്തിൽ ഇരുന്നപ്പോൾ , അതിന്റെ അടിയിൽ നിന്ന് വലിയൊരു പാര പൊന്തി വന്നു പിന്നിൽ  അസ്തിപഞ്ചരം ചിരിക്കുന്നതുപോലെ പല്ലുകൾ പുറത്ത് കാട്ടി ചിരിച്ചുകൊണ്ട് കൂലിയാനിയും . നിങ്ങൾ അടുത്ത പ്ലെയിനിൽ പൊയിലിങ്കിൽ 'സം തിങ് ഈസ് ഗോയിങ് ട്ടോ ഹാപ്പൻ' അയാൾ ട്രംപിന്റെ സന്ദേശം കയ്യ് മാറി . അംബാസിഡർ യുവാണവിച് , ഉടുതുണിക്ക് മറുതുണി ഇല്ലാതെ അന്ന് രാത്രിയിൽ യൂക്രയിനിൽ നിന്ന് പ്ലെയിൻ കയറി .  ഭയം കൊണ്ട് അവരുടെ മുഖത്ത് രക്ത ഓട്ടം നിലച്ചിരുന്നു . ഇതിനിടയിൽ യൂക്രൈനിലേക്ക് മറ്റൊരു വഴിക്ക് യാത്ര തിരിച്ച പോംപേയോ എവിടെ പോയി എന്ന് ആർക്കും അറിയില്ല .  യുവോണോവിച്ച്  ഡിപ്പാർട്ടുമെന്റ്  ഓഫ് ഡിഫെൻസിൽ തിരിക വന്നപ്പോൾ . ഒരു വളിച്ച ചിരി പാസാക്കി കൂലിയാനിയും . സ്റ്റോൺ ഫെസോടു കൂടിയ പൊമ്പോയെയും അവിടെ ഇരിക്കുന്നത് കണ്ടു . യുവോണോവിച്ച് എന്നെ രക്ഷിക്കൂ എന്ന് പോംപെയോട് കരഞ്ഞേപേക്ഷിച്ചപ്പോൾ അദ്ദേഹം പറഞ്ഞു,  " സ്ത്രീയെ ഞാൻ നിന്നെ അറിയുന്നില്ല " എന്ന് പറഞ്ഞു. കുറ്റം ചെയ്യാത്ത തന്നോട് കാണിക്കുന്ന ക്രൂരതയിൽ അവർ ഹൃദയം നൊന്തു കരഞ്ഞു പക്ഷെ ആര് കേൾക്കാൻ . അവരുടെ  ശബ്ദം , വൈറ്റ് ഹൗസിന്റെ ഭിത്തികളിൽ തട്ടി മാറ്റൊലികൊണ്ട് . ട്രംപിന്റ് ശബ്ദംപ്പോലെ പേടിപെടുത്തുന്ന മാറ്റൊലി   ശബ്ദം ( തുടരും )
Ton Abraham 2019-11-15 18:05:31
The WH S WB cannot hide long.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക