Image

പാലാരിവട്ടം അഴിമതി: ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണം അനുമതി കിട്ടിയ ശേഷമെന്നു വിജിലന്‍സ്

Published on 14 November, 2019
പാലാരിവട്ടം അഴിമതി: ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണം അനുമതി കിട്ടിയ ശേഷമെന്നു വിജിലന്‍സ്
കൊച്ചി: പാലാരിവട്ടം പാലം പണിയുമായി ബന്ധപ്പെട്ട് മുന്‍മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് കൈക്കൂലി വാങ്ങിയെന്ന ആരോപണം പ്രോസിക്യൂഷന്‍ അനുമതി കിട്ടിയ ശേഷം അന്വേഷിക്കുമെന്നു വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചു. മുന്‍മന്ത്രി അഴിമതിപ്പണം മറ്റൊരു അക്കൗണ്ടിലൂടെ വെളുപ്പിച്ചതായി ആരോപിച്ച് കളമശേരി സ്വദേശി ഗിരീഷ് ബാബു നല്‍കിയ ഹര്‍ജിയിലാണു വിശദീകരണം.

പാലാരിവട്ടം കേസിന്റെ വസ്തുതകള്‍ കണ്ടെത്താന്‍ വിശദമായ അന്വേഷണം നടത്തുന്നുണ്ടെന്നു വിശദീകരണ പത്രികയില്‍ പറയുന്നു. പാലംപണിക്കു കരാറുകാരനു മുന്‍കൂര്‍ പണം അനുവദിച്ചതിന്റെ ഗൂഢാലോചനയില്‍ മുന്‍മന്ത്രിക്കു പങ്കുണ്ടോ എന്ന് അന്വേഷിക്കാന്‍ പ്രോസിക്യൂഷന്‍ അനുമതി തേടിയിട്ടുണ്ട്. മന്ത്രിയുടെ പങ്ക് അന്വേഷിക്കാന്‍ മാത്രമാണു പ്രോസിക്യൂഷന്‍ അനുമതി വേണ്ടത്. പാലം പണിയും മറ്റു ജോലികളുമായി ബന്ധപ്പെട്ടു മുന്‍മന്ത്രിക്കെതിരെ ഗിരീഷ് ബാബു നല്‍കിയ പരാതി വിജിലന്‍സ് ഡയറക്ടര്‍ക്കു കൈമാറിയിട്ടുണ്ടെന്നും അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക