Image

1994-ല്‍ വേള്‍ഡ് കപ്പ് ഡാലസിലേക്ക് കൊണ്ടു വന്ന ജയിംസ് ഗ്രഹാം അന്തരിച്ചു

പി പി ചെറിയാന്‍ Published on 18 November, 2019
1994-ല്‍ വേള്‍ഡ് കപ്പ് ഡാലസിലേക്ക് കൊണ്ടു വന്ന ജയിംസ് ഗ്രഹാം അന്തരിച്ചു
ഡാലസ്: 1994–ല്‍ ഫിഫാ വേള്‍ഡ് കപ്പ് ഡാലസിലെ കോട്ടന്‍ ബൗള്‍ സ്‌റ്റേഡിയത്തിലേക്ക് കൊണ്ടുവരുന്നതിന് മുഖ്യ പങ്കുവഹിച്ച ജയിംസ് ഗ്രഹാം (72) ഹൃദയാഘാതത്തെ തുടര്‍ന്ന് ഡാലസില്‍ അന്തരിച്ചു.

1994–ല്‍ അമേരിക്കയായിരുന്നു ഫിഫ വേള്‍ഡ് കപ്പിന് ആതിഥേയത്വം വഹിച്ചത്. അമേരിക്കയിലെ ഒന്‍പതു സ്ഥലങ്ങളിലായി നടന്ന വേള്‍ഡ് കപ്പില്‍ ഡാലസ് സ്ഥാനം പിടിച്ചത് 1980 ലെ ഡാലസ് മേയറായിരുന്ന അനറ്റ് സ്‌ടോസിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. ഫുട്‌ബോളിനെ കുറിച്ചു യാതൊരു അറിവുമില്ലാതിരുന്ന മേയര്‍  ജയിംസിനോടായിരുന്നു ഇതിനെ കുറിച്ച് അഭിപ്രായമാരാഞ്ഞത്. 1988 ലായിരുന്നു അമേരിക്കയെ വേള്‍ഡ് കപ്പിനായി ഫിഫ തിരഞ്ഞെടുത്തത്.

ഡാലസിലെ കലാ– കായിക രംഗത്തെ അതികായകനായിരുന്നു ജയിംസ്. 1994–ല്‍ സ്‌പെയ്ന്‍ സൗത്ത് കൊറിയ, ജര്‍മനി– സൗത്ത് കൊറിയ എന്നീ മത്സരങ്ങളാണ് ഡാലസിലെ കോട്ടണ്‍ ബോള്‍ സ്‌റ്റേഡിയത്തില്‍ അരങ്ങേറിയത്.

1986–87 മേജര്‍ ഇന്‍ഡോര്‍ സോക്കര്‍ ലീഗ് ചാംപ്യന്‍ ഡാലസ് സൈഡ് കില്‍സ് പ്രസിഡന്റായിരുന്ന ജയിംസ്. ഡാലസ് ഫെയര്‍ പാര്‍ക്കിന്റെ വികസനത്തിലും മുഖ്യ പങ്കുവഹിച്ചു. ഡാലസ് സിറ്റി സെന്റ് എ കിഡ് (ടലി േമ ഗശറ ീേ ഇമാു) പ്രോഗാമിന്റെ ഫൗണ്ടിങ്ങ് ചെയര്‍മാന്‍ കൂടിയാണ്. ഭാര്യയും രണ്ടു മക്കളും ഉള്‍പ്പെടുന്നതാണ് ജയിംസിന്റെ കുടുംബം. സ്പാര്‍ക്കര്‍മാന്‍ / ഹില്‍ക്രാസ്റ്റ് ഫ്യൂണറല്‍ ഹോമില്‍ ബുധനാഴ്ച (നവംബര്‍ 20) പൊതുദര്‍ശനവും ലവേഴ്‌സ് ലൈന്‍ യുണൈറ്റഡ് മെത്തഡിസ്റ്റ് ചര്‍ച്ചില്‍ വ്യാഴാഴ്ച മൂന്നുമണിക്ക് സംസ്‌ക്കാര ശുശ്രൂഷയും ഉണ്ടായിരിക്കും.
1994-ല്‍ വേള്‍ഡ് കപ്പ് ഡാലസിലേക്ക് കൊണ്ടു വന്ന ജയിംസ് ഗ്രഹാം അന്തരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക