Image

സൗഹൃദസംഗമമൊരുക്കി ഡോ: മാമന്‍ സി. ജേക്കബിന്റെ സപ്തതി ആഘോഷിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 20 November, 2019
സൗഹൃദസംഗമമൊരുക്കി ഡോ: മാമന്‍ സി. ജേക്കബിന്റെ സപ്തതി ആഘോഷിച്ചു
ഫ്‌ളോറിഡ: അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ ഏവര്‍ക്കും സുപരിചിതനായ പൊതുപ്രവര്‍ത്തകനും, മുതിര്‍ന്ന നേതാവുമായ ഫൊക്കാന ഫൗണ്ടേഷന്‍ ചെയര്‍മാന്‍  ഡോ: മാമന്‍ സി. ജേക്കബിന്റെ (ബോബി)  എഴുപതാം പിറന്നാള്‍ ആഘോഷം  സൗത്ത് ഫ്‌ളോറിഡ മലയാളി സമൂഹം സൗഹൃദസംഗമമൊരുക്കി സംഘടിപ്പിച്ചു. സാമൂഹികസാംസ്കാരിക മത  നേതാക്കള്‍ ഉള്‍പ്പെടെയുള്ള സുഹൃത്തുക്കളുടെയും, കുടുംബാംഗങ്ങളുടെയും  സാനിധ്യത്തില്‍ സൗത്ത് ഫ്‌ലോറിഡ മാര്‍ത്തോമാ പള്ളിയില്‍ വെച്ചാണ് ആഘോഷം സംഘടിപ്പിച്ചത്.

നാലു പതിറ്റാണ്ടിലേറെയായി ഒരു പൊതുപ്രവത്തകന്‍ എന്ന നിലയില്‍ ഉള്ള അംഗീകാരമായാണ് മാമ്മന്‍ സിക്ക് സൗഹൃദവലയം ഈ ചടങ്ങ് സംഘടിപ്പിച്ച് ആദരവ് നല്‍കിയത്. സൗത്ത് ഫ്‌ലോറിഡ മാര്‍ത്തോമാ പള്ളി വികാരി റവ: ഷിബി എബ്രഹാം  നടത്തിയ പ്രാര്‍ത്ഥനയോടെ ചടങ്ങ് ആരംഭിച്ചു. ജോര്‍ജി വറുഗീസ് ആമുഖ പ്രസംഗം നടത്തി.തുടര്‍ന്ന്  സെന്‍റ് ലൂക്ക് മാര്‍ത്തോമാ ചര്‍ച്ച് വികാരി റവ : ഡേവിഡ് ചെറിയാന്‍, സെന്‍റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്ള്‍സ് ചര്‍ച്ച് വികാരി റവ : ഫാ: ജോര്‍ജ് ജോണ്‍, സെന്‍റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്ള്‍സ് ചര്‍ച്ച് ചര്‍ച്ച് വികാരി റവ : ഫാ: ഫിലിപ്പോസ് സക്കറിയ , സൈന്റ്് ജോണ്‍ സി.എസ.ഐ ചര്‍ച്ച് വികാരി റവ :ഷിബു റെജിനോള്‍ഡ്  പാസ്റ്റര്‍ കെ.സി ജോണ്‍ ,പാസ്റ്റര്‍ ജോണ്‍ തോമസ് ,ഫൊക്കാന നാഷണല്‍ വൈസ് പ്രസിഡണ്ട് എബ്രഹാം കളത്തില്‍ , ഐ.എന്‍.ഓ.സി നാഷണല്‍ കമ്മറ്റി മെമ്പര്‍ സാജന്‍ കുര്യന്‍, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക നാഷണല്‍ സെക്രട്ടറി സുനില്‍ തൈമറ്റം, ചാപ്റ്റര്‍ പ്രസിഡണ്ട് ബിനു ചിലമ്പത്ത് , ഫോമാ ആര്‍.വി.പി ബിജു തോണിക്കടവില്‍, കൈരളി പ്രസിഡണ്ട് വര്‍ഗീസ് സാമുവേല്‍ , നവകേരള പ്രസിഡണ്ട് ഷാന്റി വര്‍ഗീസ് ,, പ്രൊ. ഫിലിപ്പ് കോശി, ജെയിംസ് മുളവന , വറുഗീസ് ജേക്കബ്,ഫിലിപ്പ് ചിറമേല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് പ്രസംഗിച്ചു.  ഏലിയാസ് പനങ്ങയില്‍ സ്വാഗതവും, ഡോ : മാമ്മന്‍ സി.ജേക്കബ് മറുപടി പ്രസംഗവും നടത്തി. നാളിതുവരെ സാമൂഹികസേവനരംഗത്ത് സജീവമായി പ്രവര്‍ത്തിക്കാന്‍ ആയുര്‍ആരോഗ്യം നല്‍കിയ ജഗദീശ്വരനോട് നന്ദിപറയുന്നു, കൂടാതെ എന്നും താങ്ങും. തണലായും നിന്ന കുടുംബാംഗങ്ങളോടും . സുഹൃത്തുക്കളോടുമുള്ള കടപ്പാടും അറിയിക്കുന്നതായി   ഡോ : മാമ്മന്‍ സി.ജേക്കബ് മറുപടി പ്രസംഗത്തില്‍ പറഞ്ഞു.സ്‌നേഹവിരുന്നോടെ ചടങ്ങ് സമാപിച്ചു.

സംഘടനാ രംഗത്ത് മികച്ച പ്രവര്‍ത്തങ്ങള്‍ കാഴ്ചവെച്ചിട്ടുള്ള ഡോ. മാമ്മന്‍ സി. ജേക്കബ് കേരള വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുപ്രവര്‍ത്തനജീവിതം ആരംഭിക്കുന്നത്.1967ല്‍ നിരണം സൈന്റ്‌റ് തോമസ് ഹൈസ്കൂളില്‍ കെ.എസ് .യൂ.വിന്റെ സ്ഥാപക പ്രസിഡന്റ് ആയിട്ടാണ് രാഷ്ട്രീയ അരങ്ങേറ്റം.1968ല്‍ ഡി.ബി.പമ്പ കോളേജിന്റെ പ്രഥമ കോളേജ് യൂണിയന്‍ സെക്രട്ടറി ആയിരുന്ന മാമ്മന്‍ സി ജേക്കബ് കെ.എസ് യു. താലൂക്ക് സെക്രട്ടറിയുമായിരുന്നു.കൈരളി അസോസിയേഷന്‍ ഓഫ് സൗത്ത് ഫ്‌ളോറിഡയുടെ മുന്‍ പ്രസിഡണ്ട്, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍, ഐ .എന്‍ .ഒ. സി കേരളം ചാപ്റ്റര്‍ വൈസ് പ്രസിഡണ്ട്,മാര്‍ത്തോമ്മാ സഭ സൗത്ത് ഫ്‌ലോറിഡ ചര്‍ച്ച സെക്രട്ടറി,വൈസ് പ്രസിഡണ്ട് ഇടവക ട്രസ്റ്റി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു.

ഫൊക്കാന നേതൃനിരയില്‍ പൊതുപ്രവര്‍ത്തനത്തില്‍ സജീവസാന്നിധ്യമായ  ഡോ.മാമ്മന്‍ സി. ജേക്കബ് ഫൊക്കാനയുടെ ചരിത്രത്തിലെ ഏറ്റവും ജനപങ്കാളിത്തമുണ്ടായിരുന്ന റോസ്‌ചെസ്റ്റര്‍ കണ്‍വെന്‍ഷന്‍ നടക്കുമ്പോള്‍ സെക്രെട്ടറിയായിരുന്നു. നിലവില്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീ ചെയര്‍മാന്‍ പദവി അലങ്കരിക്കുന്ന അദ്ദേഹം ട്രസ്റ്റീ ബോര്‍ഡ് അംഗമായി തുടര്‍ച്ചയായി നാലു വര്‍ഷവും ഫൊക്കാന ഫൗണ്ടേഷന്‍ ചെയര്‍മാന്‍, ഇലക്ഷന്‍ കമ്മീഷണര്‍ തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

 തീയോളജിയില്‍ ബിരുദവും പബ്ലിക് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദാനന്തര ബിരുദവും നേടിയ ഡോ : മാമ്മന്‍ സി. ജേക്കബ് നോവ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കൗണ്‌സിലിംഗിലും കെരൂബിയന്‍ സ്കൂള്‍ ഓഫ് തിയോളോജിയില്‍ ഡോക്ടറേറ്റും കരസ്ഥമാക്കിയ ശേഷം മാര്‍ത്തോമാ സഭയ്ക്ക് വേണ്ടി മണിപ്പാല്‍ മെഡിക്കല്‍ കോളേജിലും മംഗലാപുരത്തും സ്റ്റുഡന്റ് കൗണ്‍സിലര്‍ ആന്‍ഡ് ചാപ്ലിന്‍ ആയി സേവനം ചെയ്തിട്ടുണ്ട്.  ഭാര്യ മേരിക്കുട്ടി (റിട്ടയേര്‍ഡ് നഴ്‌സ്). മക്കള്‍: ബീന , മാത്യു , ബ്ലെസി.

സൗഹൃദസംഗമമൊരുക്കി ഡോ: മാമന്‍ സി. ജേക്കബിന്റെ സപ്തതി ആഘോഷിച്ചുസൗഹൃദസംഗമമൊരുക്കി ഡോ: മാമന്‍ സി. ജേക്കബിന്റെ സപ്തതി ആഘോഷിച്ചു
Join WhatsApp News
Mathew V. Zacharia, New Yorker 2019-11-20 10:54:06
Bobby. Congratulation with prayer and blessing. Mathew V. Zacharia, New Yorker
തോമസ് 2019-11-20 12:48:27
എന്താണ് ഈ സപ്‌തതി എന്ന് പറഞ്ഞാൽ ? ആർത്തവം നിൽക്കുന്ന സമയമാണോ ? 

ടോം ടോം 2019-11-20 17:35:53
എന്തിനിതൊക്കെ നാട്ടുകാരെ അറിയിക്കുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക