Image

" വാർത്തകൾ ഇതുവരെ "

A.S.Dinesh Published on 20 November, 2019
" വാർത്തകൾ ഇതുവരെ "
" വാർത്തകൾ ഇതുവരെ "

പള്ളിപ്പുറം ഗ്രാമം.
ഈ ഗ്രാമത്തിന് സവിശേഷമായ ഒരു പ്രത്യേകതയുണ്ട്. ഗ്രാമത്തിലെ എല്ലാവരും പലപ്പോഴായി ആശ്രയിക്കുന്ന ഏക സ്ഥലമാണ് പോലീസ്സ് സ്റ്റേഷൻ.ജനങ്ങളും പോലീസ്സുക്കാരും തമ്മിൽ നല്ല സൗഹൃദത്തിലാണ്.ഏതു പ്രശ്നങ്ങളും ഏല്ലാവരുടെയും ആശ്വാസ കേന്ദ്രവും ഈ പോലീസ്സു സ്റ്റേഷനാണ്. 
 
ഈ സ്റ്റേഷനിലേക്കാണ് പുതിയ പോലീസ്സ് കോൺസ്റ്റബിളായ വിനയ ചന്ദ്രൻ എത്തുന്നത്. നാരായണപ്പിള്ളയാണ് എസ് എെ നാരായണപ്പിള്ള മറ്റൊരു പോലീസ്സുക്കാരനായ മാത്യൂസിനോടൊപ്പമാണ് താമസിക്കുന്നത്.വളരെ ശാന്തമായിരുന്ന ആ ഗ്രാമത്തത്തിൽ ഒരു ദിവസം ചെറിയൊരു പ്രശ്നത്തിനു തുടക്കമിട്ടു

 ഒരു പെൺക്കുട്ടിയുടെ മാല മോഷണം പോയിയെന്ന പരാതി സ്റ്റഷനിൽ കിട്ടുന്നു.മോഷ്ട്ടാവിനെ പിടിക്കാനും തൊണ്ടിമുതതൽ കണ്ടെത്താനും വിനയചന്ദ്രനും മാത്യൂസും  പരസ്പരം  മത്സര ബുദ്ധിയോടെ നീങ്ങുന്നു. അതിനായി അവർ പല പല മാർഗ്ഗങ്ങളിലൂടെ സഞ്ചരിക്കുന്നു.

ഈ അന്വേണത്തിനിടയിലാണ് വിനയചന്ദ്രൻ ആലീസിനെ പരിചയപ്പെടുന്നു.ആ കണ്ടുമുട്ടൽ വിനയചന്ദ്രനു മാത്രമല്ല ആലീസിനും ഒരത്ഭുതമായിരുന്നു. 
 
പണ്ട് ഇരുവരും കോളേജിൽ ഒരുമിച്ചു പഠിച്ചിരുന്നുവെന്നു മാത്രമല്ല പ്രണയത്തിലുമായിരുന്നു. വർഷങ്ങൾക്കു ശേഷമാണ് വീണ്ടും ഒരുമിച്ചു കാണുന്നത്. 
 ഗ്രാമത്തിലെ പ്രമാണിയും സമ്പന്നനുമായ  ജോർജ്ജിന്റെ മകളായ ആലീസ് അവിടെ തന്നെയുള്ള സ്ക്കുളിലെ അദ്ധ്യാപികയാണ്.

വിനയചന്ദ്രൻ-ആലീസ് പ്രണയം വീണ്ടും പൂത്തു വിടർന്നു. ഇതേ അവസരത്തിൽ  മാത്യൂസിന് ആലീസിനോട് പ്രണയം തോന്നുന്നു. തുടർന്നുള്ള രസകരമായ സംഭവവികാസങ്ങളാണ് നർമ്മത്തിന് പ്രാധാന്യം നല്കി "വാർത്തകൾ ഇതുവരെ" എന്ന ചിത്രത്തിൽ ദൃശ്യവൽക്കരിക്കുന്നത്.

നവാഗതനായ മനോജ് നായർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ യുവ നടന്‍ സിജു വിത്സന്‍,വിനയചന്ദ്രനായി നായകനാവുന്നു. പുതുമുഖം അഭിരാമൻ ഭാർഗ്ഗവൻ ആലീസായും വിനയ് ഫോര്‍ട്ട് മാത്യൂസായും പ്രത്യക്ഷപ്പെടുന്നു.

സെെജു കുറുപ്പ്,സുധീർ കരമന,സിദ്ധിഖ്, നന്ദു,നെടുമുടി വേണു,പ്രേംകുമാർ,പി ബാലചന്ദ്രൻ,വിജയരാഘവൻ,അലൻസിയാർ,ഇന്ദ്രൻസ്,കൊച്ചു പ്രേമൻ,വിഷ്ണു പ്രസാദ്,ലെജി ജോസഫ്,മാമുക്കോയ,ശിവജി ഗുരുവായൂർ,നസീർ സംക്രാന്തി,പ്രദീപ് കോട്ടയം,കെ ടി എസ് പട ന്നയിൽ,കെെനകരി തങ്കരാജ്,കൊല്ലം സുധി,കോശി,ലക്ഷ്മി പ്രിയ,ആദ്യ,,പൗളി വത്സൻ,മേരി തേജൻ,അംബിക മോഹൻ തുഠങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.

ലോസൺ എന്റർടെെയ്മെന്റ്,പി എസ് ജി എന്റർടെെയ്മെന്റ് എന്നിവയുടെ ബാനറിൽ ബിജു തോമസ്സ്,ജിബി പാറയ്ക്കൽ എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എൽദോ എെസ്ക്ക് നിർവ്വഹിക്കുന്നു.കെെതപ്രം,വയലാർ ശരത്ചന്ദ്രവർമ്മ,ബി കെ ഹരിനാരായണൻഎന്നിവരുടെ വരികൾക്ക് മെജോ ജോസഫ് സംഗീതം പകരുന്നു.

 പ്രൊഡക്ഷൻ കൺട്രോളർ-ബാദുഷ,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ജോസ്ക്കോ പൊട്ടാനാനി,കല-ഷംജിത്ത് രവി,മേക്കപ്പ്-അമൽ,വസ്ത്രാലങ്കാരം-അരുൺ മനോഹർ,സ്റ്റിൽസ്-രാജീവ് ആഴിയൂർ,പരസ്യ കല-ഓൾഡ് മോങ്ക്,എഡിറ്റർ-ശ്രീജിത്ത് ആർ,ചീഫ് അസോസിയേറ്റ് ഡയറക്ടർ-വിഷ്ണു ഐക്കരശ്ശേരി,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-ഇക്ബാൽ പാനായിക്കുളം,വിനോദ് മംഗലത്ത്.

നവംബർ 22  എന്റർടെെയ്മെന്റ് ത്രൂ യു കെ സ്റ്റുഡിയോസ് " വാർത്തകൾ ഇതുവരെ " പ്രദർശനത്തിനെത്തിക്കുന്നു.
      
എ എസ് ദിനേശ്
സ്റ്റിൽസ്-രാജീവ് ആഴിയൂർ
" വാർത്തകൾ ഇതുവരെ " " വാർത്തകൾ ഇതുവരെ " " വാർത്തകൾ ഇതുവരെ " " വാർത്തകൾ ഇതുവരെ " " വാർത്തകൾ ഇതുവരെ " " വാർത്തകൾ ഇതുവരെ "
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക