Image

ഇരുട്ടിന്റെ വഴിയില്‍ (കവിത: സി.എസ് ജോര്‍ജ് കോടുകുളഞ്ഞി)

Published on 20 November, 2019
ഇരുട്ടിന്റെ വഴിയില്‍ (കവിത: സി.എസ് ജോര്‍ജ് കോടുകുളഞ്ഞി)
മുടന്തിയ ഇടയരും
വിരണ്ട് ഓടും ആടുകളും
മുടന്തുള്ള വഴിയില്‍
ഇരുട്ടിന്റെ വഴിയില്‍
ആശയകുഴപ്പത്തിന്റെ
നാല്‍ക്കവലകളില്‍
വിരണ്ടു നില്‍ക്കുന്നു
തള്ളിയും ചാടിയും
തെറിവചനങ്ങള്‍ മൊഴിയുന്നു
നാഥനെ തിരയുന്നു

വീണ്ടും അരുമനാഥനെ ക്രൂശിക്കുന്നയിവര്‍
അറിഞ്ഞും അറിയാതെയും ചെയ്യും പാപങ്ങള്‍
പൊറുക്കുന്നു നാഥന്‍
എല്ലാം ക്ഷമിക്കുന്നു സഹിക്കുന്നു
എല്ലാം നാഥന്റെ പേരില്‍
ആ ക്രൂശിലെ സ്‌നേഹത്തിന്റെ പേരില്‍
ചേരിതിരിഞ്ഞ് നാഥനെ തിരയുന്നയിവര്‍
ഇരുട്ടിന്റെ വഴിയില്‍
ആശയകുഴപ്പത്തിന്റേയും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക