Image

റോക്ക്‌ലാന്‍ഡില്‍ മലങ്കര കത്തോലിക്കാ സഭയ്ക്ക് സ്വന്തമായി പുതിയ ദേവാലയം

സജി കീക്കാടന്‍ Published on 21 November, 2019
റോക്ക്‌ലാന്‍ഡില്‍ മലങ്കര കത്തോലിക്കാ സഭയ്ക്ക് സ്വന്തമായി പുതിയ ദേവാലയം
ന്യൂയോര്‍ക്ക് : റോക്ക്‌ലാന്‍ഡ് കൗണ്ടിയിലെ മലങ്കര കത്തോലിക്കാ സഭാംഗങ്ങളുടെ ചിരകാലാഭിലാഷം പൂവണിയുന്നു. സഭയ്ക്ക് സ്വന്തമായി ബഌവെല്‍റ്റ് (Blauvelt) ടൗണ്‍ഷിപ്പില്‍ രണ്ടേക്കര്‍ സ്ഥലവും ദേവാലയവും ഒപ്പം പാരിഷ് ഹാളും അടങ്ങുന്ന സമുച്ചയം നവംബര്‍ 23 ശനിയാഴ്ച കൂദാശ ചെയ്യപ്പെടുന്നു.

2002 ല്‍ ഏതാണ്ട് പത്തോളം കുടുംബാംഗങ്ങളുമായി ആരംഭിച്ച ഈ ഇടവക കൂട്ടായ്മ ഇപ്പോള്‍ മുപ്പതില്‍ പരം കുടുംബാംഗങ്ങളുമായി ആത്മീയമായ വളര്‍ച്ചയുടെ മുന്‍ പന്തിയിലാണ്. ഇടവകയുടെ ആദ്യകാലങ്ങളില്‍ റവ.ഫാദര്‍ ജോയി മാങ്കുളം വികാരിയായി സേവനമനുഷ്ഠിക്കുകയും, തുടര്‍ന്ന് റവ.ഫാ. സണ്ണിമാത്യു കാവുവിള, ഇപ്പോള്‍ ഭദ്രാസനത്തിന്റെ വികാരി ജനറാള്‍ ആയിരിക്കുന്ന വെരി.റവ.ഫാ.അഗസ്റ്റിന്‍ മംഗലത്ത് വികാരിയായി സേവനമനുഷ്ഠിക്കുന്നു.

ശനിയാഴ്ച രാവിലെ 9.30ന് അഭിവന്ദ്യ തിരുമേനിമാരെ പുതിയ ദേവാലയത്തിലേക്ക്ക സ്വീകരിച്ചാനയിക്കുന്നതോടെ കൂദാശാ ചടങ്ങുകള്‍ക്ക് തുടക്കം കുറിയ്ക്കും. മലങ്കര കത്തോലിക്കാ സഭയുടെ അമേരിക്ക-കാനഡ ഭദ്രാസനാധിപന്‍ മോ.റെവ.ഡോ. ഫിലിപ്പോസ് മാര്‍ സ്‌തേഫാനോസ് മെത്രാപ്പോലീത്ത മുഖ്യകാര്‍മ്മികത്വം വഹിക്കും. പാറശ്ശാല രൂപതാദ്ധ്യക്ഷന്‍ മോ.റവ.ഡോ.തോമസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്താ, പത്തനംതിട്ട രൂപതാ മുന്‍ അദ്ധ്യക്ഷന്‍ യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം മെത്രാപ്പോലീത്താ, ഭദ്രാസനത്തിലെ മറ്റു വൈദികര്‍ തുടങ്ങിയവര്‍ സഹകാര്‍മ്മികരായിരിക്കും. തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും, പൊതു സമ്മേളനവും സ്‌നേഹവിരുന്നോടെ പരിപാടി സമാപിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫിലിപ്പോസ് മാത്യു: 860-966-2200
ഷെറിന്‍ ജോസഫ് : 845-269-2025.

ചര്‍ച്ച് അഡ്രസ്: 620 western Hwy S, Blauvelt, NY-1093

റോക്ക്‌ലാന്‍ഡില്‍ മലങ്കര കത്തോലിക്കാ സഭയ്ക്ക് സ്വന്തമായി പുതിയ ദേവാലയം
Join WhatsApp News
Mathew V. Zacharia, Pawathikunnel, Varikalam 2019-11-21 09:38:14
Rockland ,MALANKARA CATHOLIC CHURCH. OUR HEARTFELT CONGRATULATION WITH PRAYER AND BLESSING. Mathew V. Zacharioa, Newyorker 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക