Image

ശബരിമല ദര്‍ശനത്തിന്‌ ശേഷം തനിക്കിപ്പോള്‍ കുടുംബമില്ലന്ന്‌ കനകദുര്‍ഗ്ഗ

Published on 21 November, 2019
ശബരിമല ദര്‍ശനത്തിന്‌  ശേഷം തനിക്കിപ്പോള്‍ കുടുംബമില്ലന്ന്‌ കനകദുര്‍ഗ്ഗ

പത്തനംതിട്ട: ഇത്തവണ ശബരിമലയിലേക്ക്‌ പോകുന്നതിനെക്കുറിച്ച്‌ ആലോചിച്ചിട്ടിലെന്ന്‌ കഴിഞ്ഞ മണ്ഡലകാലത്ത്‌ ശബരിമലയിലെത്തിയ കനക ദുര്‍ഗ ബി.ബി.സി തമിഴ്‌ ചാനലിന്‌ നല്‍കിയ അഭിമുഖത്തിലാണ്‌ കനകദുര്‍ഗയുടെ തുറന്നുപറച്ചില്‍. 

ശബരിമലയില്‍ പ്രവേശിച്ച്‌ ദര്‍ശനം നടത്തിയതിന്‌ ശേഷം കുടുംബവും ബന്ധുക്കളും ഒറ്റപ്പെടുത്തിയെന്നും കനകദുര്‍ഗ പറഞ്ഞു. വീട്ടില്‍ തനിച്ചാക്കി ഭര്‍ത്താവും ബന്ധുക്കളും വാടകവീട്ടിലേക്ക്‌ മാറി. കുട്ടികളെ കാണാന്‍ പോലും അനുവദിക്കുന്നില്ലെന്നും പൊട്ടിക്കരഞ്ഞുകൊണ്ട്‌ കനകദുര്‍ഗ പറയുന്നു.

'എനിക്കിപ്പോള്‍ കുടുംബമില്ല. ശബരിമല സംഭവത്തിന്‌ ശേഷം അവരെല്ലാം എന്നെ വെറുക്കുന്നു. ഒറ്റപ്പെടുത്തുന്നു. ശബരിമലയില്‍ നിന്നെത്തിയ ശേഷം അമ്മായിഅമ്മ മര്‍ദിച്ചു. ആശുപത്രിയില്‍ ചികിത്സ തേടി. കോടതി ഉത്തരവ്‌ പ്രകാരം വീട്ടില്‍ തിരിച്ചെത്തുമ്‌ബോഴേക്ക്‌ ഭര്‍ത്താവും കുട്ടികളും വാടകവീട്ടിലേക്ക്‌ മാറി. ശനിയും ഞായറും മാത്രമാണ്‌ മക്കളെ കാണാന്‍ സാധിച്ചിരുന്നത്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക