Image

യുഎപിഎ അറസ്റ്റ്‌; പ്രതികള്‍ക്ക്‌ ജാമ്യം നല്‍കേണ്ടതില്ലെന്ന്‌ സര്‍ക്കാര്‍

Published on 21 November, 2019
  യുഎപിഎ അറസ്റ്റ്‌; പ്രതികള്‍ക്ക്‌ ജാമ്യം നല്‍കേണ്ടതില്ലെന്ന്‌ സര്‍ക്കാര്‍
കോഴിക്കോട്‌: യുഎപിഎ കേസില്‍ അറസ്റ്റിലായ അലനും താഹയ്‌ക്കും ജാമ്യം നല്‍കേണ്ടതില്ലെന്ന്‌ സര്‍ക്കാര്‍ ഹൈക്കോടിയില്‍ വ്യക്തമാക്കി. പിടികിട്ടാനുള്ള മൂന്നാം പ്രതി 10 കേസുകളില്‍ പ്രതിയാണെന്നും ഇതില്‍ 5 കേസുകള്‍ യുഎപിഎ കേസുകളാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞു.

പ്രതികളില്‍ നിന്നും പിടികൂടിയ പെന്‍ഡ്രൈവില്‍ നിന്നുള്ള വിവരങ്ങള്‍ ഡികോഡ്‌ ചെയ്യണമെന്നും നാലുഭാഷയിലുള്ള രേഖകള്‍ പ്രതികളില്‍ നിന്നും കണ്ടെത്തിയിട്ടുണ്ടെന്നും പ്രതികളില്‍ നിന്നും പിടിച്ചെടുത്ത കോഡ്‌ ഭാഷയിലുള്ള കത്തുകള്‍ പരിശോധിച്ച്‌ വരികയാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

അതേസമയം, എസ്‌എഫ്‌ഐ പ്രവര്‍ത്തകരാണ്‌ അറസ്റ്റിലായവരെന്നും പാര്‍ട്ടിയുടെ മുഖം രക്ഷിക്കാനാണ്‌ പൊലീസ്‌ ശ്രമിക്കുന്നതെന്നും എന്ത്‌ വായിക്കണം എന്ത്‌ പഠിക്കണമെന്ന സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടെന്നും പ്രതിഭാഗം അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചു.

 പൊലീസ്‌ വിദ്യാര്‍ത്ഥികളുടെ ഭാവി തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും പ്രതിഭാഗം അഭിഭാഷകര്‍ കോടതിയില്‍ പറഞ്ഞു. കേസ്‌ വിധി പറയാനായി മാറ്റിവച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക