മുടന്തിയ ഇടയരും
വിരണ്ട് ഓടും ആടുകളും
മുടന്തുള്ള വഴിയില്‍
ഇരുട്ടിന്റെ വഴിയില്‍
ആശയകുഴപ്പത്തിന്റെ
നാല്ക്കവലകളില്!
വിരണ്ട് നില്ക്കുന്നു
തുള്ളിയും ചാടിയും
തെറിവചനകള് മൊഴിയുന്നു
നാഥനെ തിരയുന്നു!
വീണ്ടും അരുമനാഥനെ ക്രൂശിയ്ക്കുന്നുയിവര്
അറിഞ്ഞു അറിയാതെയും ചെയ്ത പാപങ്ങള്‍
പൊറുക്കുന്നു നാഥന്
എല്ലാം ക്ഷമിയ്ക്കുന്നു സഹിയ്ക്കുന്നു.
എല്ലാം നാഥന്റെ പേരില്‍
ആക്രൂശിലെ സ്നേഹത്തിന്റെ പേരില്‍
ചേരി തിരിഞ്ഞ് നാഥനെ തിരയുന്നുയിവര്
ഇരുട്ടിന്റെ വഴിയില്‍
ആശയകുഴപ്പത്തിന്റെയും.