Image

അയര്‍ലന്‍ഡില്‍ നൈറ്റ് വിജില്‍ നവംബര്‍ 22 ന്

Published on 21 November, 2019
അയര്‍ലന്‍ഡില്‍ നൈറ്റ് വിജില്‍ നവംബര്‍ 22 ന്

ഡബ്‌ളിന്‍: ലൂക്കനില്‍ നൈറ്റ് വിജില്‍ ശുശ്രൂഷ നവംബര്‍ 22 നു (വെള്ളി) നടക്കും. ബല്‍ഗാഡി റോഡില്‍ ഡിവൈന്‍ മേഴ്‌സി ദേവാലയത്തില്‍ രാത്രി 10.30 മുതല്‍ പുലച്ചെ 2.30 വരേയാണ് ശുശ്രൂഷകള്‍. ജീസസ് യൂത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ശുശ്രൂഷകള്‍ക്ക് ഫാ. രാജേഷ് മേച്ചിറാകത്ത് നേതൃത്വം നല്‍കും.

വിശുദ്ധ കുര്‍ബാന, കുന്പസാരം, അനുരന്ജനശുശ്രൂഷ, വചനപ്രഭാഷണം, ആത്മീയാഭിഷേകസ്തുതിപ്പ്, ഗാനശുശ്രൂഷ, ആരാധന, അനുഭവസാക്ഷ്യം തുടങ്ങിയവ ശുശ്രൂഷകളുടെ ഭാഗമായിരിക്കും.

വിവരങ്ങള്‍ക്ക്: ജസ്റ്റീന 0876706753, രാജു 0873628484, കെ.പി. ബിനു 0872257765.

റിപ്പോര്‍ട്ട് :ജയ്‌സണ്‍ കിഴക്കയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക